Optical Illusion: അടുക്കളയില്‍ ഒരു ലിപ്സ്റ്റിക്ക് ഉണ്ട്, 11 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, നിങ്ങള്‍  നടത്തിയ കണ്ടെത്തലുകള്‍,  നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 04:26 PM IST
  • ഒരു അടുക്കളയുടെ ചിത്രമാണ്‌ ഇത്. ചിത്രത്തില്‍ സാധാരണ അടുക്കളയില്‍ കാണുന്ന സാധനങ്ങള്‍ കൂടാതെ, മറ്റൊരു സാധനം കൂടി ഒളിപ്പിച്ച് വച്ചിട്ടുണ്ട്. അതാണ്‌ കണ്ടെത്തേണ്ടത്‌.
Optical Illusion: അടുക്കളയില്‍ ഒരു ലിപ്സ്റ്റിക്ക് ഉണ്ട്, 11 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ?

 Optical Illusion: അടുത്തിടെയായി നെറ്റിസൺമാരുടെ  ഇഷ്ടമുള്ള വിഷയമാണ് ഒപ്റ്റിക്കൽ  ഇല്യൂഷന്‍  (Optical Illusion) ചിത്രങ്ങള്‍.  ഇത്തരം ചിത്രങ്ങള്‍ കണ്ട് അവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായി പറഞ്ഞ സമയത്തിനുള്ളില്‍ ഉത്തരം കണ്ടെത്തുക എന്നത് ചിലര്‍ക്കൊക്കെ ഒരു വിനോദമാണ്‌.

നമ്മുടെ മനസിന് ഉണര്‍വ്വ് നല്‍കുന്ന ഒന്നാണ്  ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം.  ചില ചെറിയ കാര്യങ്ങള്‍ കണ്ടെത്താനായി തല പുകയ്ക്കുക എന്നത് ചിലര്‍ക്കൊക്കെ വിനോദമാണ്‌.

Also Read:   Optical Illusion: 12 സെക്കന്‍ഡിനുള്ളില്‍ കുളത്തില്‍ മറഞ്ഞിരിയ്ക്കുന്ന മുതലയെ കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, നിങ്ങള്‍  നടത്തിയ കണ്ടെത്തലുകള്‍,  നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. 

Also Read:  Ghee Benefits: കാലാവസ്ഥ മാറുന്നു, ഭക്ഷണത്തില്‍ അല്പം നെയ്യ് കൂടി ചേര്‍ക്കാം
 
അതേസമയം,സോഷ്യല്‍ മീഡിയയില്‍ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളാണ് ദിനംപ്രതി എത്തുന്നത്‌. അത്തരത്തിലൊരു ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. 

അതായത്, ഒരു അടുക്കളയുടെ ചിത്രമാണ്‌ ഇത്. ചിത്രത്തിന് ഒരു പ്രത്യേകത ഉണ്ട്. ചിത്രത്തില്‍ സാധാരണ അടുക്കളയില്‍ കാണുന്ന സാധനങ്ങള്‍ കൂടാതെ, മറ്റൊരു സാധനം കൂടി ഒളിപ്പിച്ച് വച്ചിട്ടുണ്ട്. അതാണ്‌ കണ്ടെത്തേണ്ടത്‌.

അതായത്, ഈ ചിത്രത്തില്‍ അടുക്കളയിലെ സാധാരണ സാധനങ്ങള്‍കൂടാതെ, ഒരു ലിപ്സ്റ്റിക്ക് ഒളിപ്പിച്ച് വച്ചിട്ടുണ്ട്. അത് കണ്ടെത്തുക അത്ര എളുപ്പമല്ല. ഒറ്റനോട്ടത്തില്‍ നമ്മുടെ കണ്ണിൽ നിന്ന് മറഞ്ഞിരിക്കുന്ന ലിപ്സ്റ്റിക്ക് കണ്ടെത്താനാണ്  ആളുകളെ വെല്ലുവിളിക്കുന്നത്.  .

നീല കൗണ്ടറുകളും പാത്രങ്ങളും പഴങ്ങളും ഷെൽഫുകളും നിറഞ്ഞ മഞ്ഞ നിറത്തിലുള്ള അടുക്കളയുടെ പസിൽ ചിത്രത്തില്‍, നഷ്ടപ്പെട്ട ലിപ്സ്റ്റിക്ക് കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല.  

ലിപ്സ്റ്റിക്ക് കണ്ടെത്താന്‍  11 സെക്കന്‍ഡ് ആണ് സമയം അനുവദിച്ചിരിയ്ക്കുന്നത്. 11 സെക്കൻഡിനുള്ളിൽ ഈ ബ്രെയിൻ ടീസർ പരിഹരിക്കാനുള്ള വെല്ലുവിളി നിങ്ങൾ ഏറ്റെടുക്കുന്നുണ്ടോ? മുകളിലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം സൂക്ഷ്മമായി ഒന്നുകൂടി പരിശോധിക്കുക.
 
ചിത്രത്തിലേക്ക് എത്ര ഉറ്റുനോക്കിയിട്ടും  ലിപ്സ്റ്റിക്ക് കാണുവാന്‍ സാധിക്കുന്നില്ലേ?   ചിത്രത്തില്‍ കാണുന്ന സിറീല്‍ ബോക്സിന് പിന്നിലായി  ഒരു പാത്രവും അതില്‍ ഒരു സ്പൂണും കാണാം.  ഈ പാത്രത്തിനുള്ളില്‍ ലിപ്സ്റ്റിക്കും ഒളിച്ചു വച്ചിട്ടുണ്ട്....!! 

 നിങ്ങൾക്ക് ഇപ്പോഴും അത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, നഷ്ടപ്പെട്ട ലിപ്സ്റ്റിക്ക് ചുവടെയുള്ള ചിത്രത്തിൽ വൃത്താകൃതിയില്‍ കാണുവാന്‍ സാധിക്കും...... 

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News