ഓണത്തിനായി മലയാളികൾ പത്തുദിവസം മുൻപേ ഒരുക്കങ്ങളും ആഘോഷങ്ങളും തുടങ്ങും. ഈ വർഷം, ഓണം ഓഗസ്റ്റ് 20ന് ആണ് ആരംഭിച്ചത്. പ്രധാന ദിവസമായ തിരുവോണം സെപ്റ്റംബർ 29ന് ചൊവ്വാഴ്ചയാണ്. അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നീ പത്ത് ഉത്സവ ദിനങ്ങൾ ഓരോന്നിനും അതിന്റേതായ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. ഈ ദിനങ്ങളിൽ തിരുവോണമാണ് ഏറ്റവും ശ്രേഷ്ഠമായത്.
ഓണത്തിലെ ഒരു പ്രധാന ഘടകമാണ് ഓണസദ്യ. സദ്യയിൽ 26 വൈവിധ്യമാർന്ന കറി വിഭവങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ ഉൾപ്പെടുന്നു. വിനയത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായി തറയിൽ വാഴയിലയിട്ട് അതിൽ വിളമ്പിയാണ് സദ്യ കഴിക്കുന്നത്. നാളികേരം, ശർക്കര, ചേന, പലതരം പയർ തുടങ്ങിയ പ്രാദേശിക ചേരുവകൾ ഉപയോഗിച്ച് മധുരം, ഉപ്പ്, പുളി എന്നിങ്ങനെ വൈവിധ്യമാർന്ന രസങ്ങൾ സദ്യ നൽകുന്നു.
പരമ്പരാഗത ഓണസദ്യയിൽ സാധാരണയായി വിളമ്പുന്ന 26 വിഭവങ്ങൾ ഇവയാണ്:
പപ്പടം
ഉപ്പേരി
ശർക്കര വരട്ടി
ഇഞ്ചി കറി
മാമ്പഴക്കറി
നാരങ്ങ കറി
പച്ചടി
ഓലൻ
എലിശേരി
അവിയൽ
തോരൻ
ചോറ്
പരിപ്പു കറി
ചേന മെഴ്‌ക്കുപുരട്ടി
സാമ്പാർ
പുളിശ്ശേരി
കാളൻ
മോരു കാച്ചിയത്
കിച്ചടി
രസം
കൂട്ടുകറി
പരിപ്പും നെയ്യും
മോര്
പൂവൻ പഴം
പാലട പ്രഥമൻ
പഴം പ്രഥമൻ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...