ചിന്തകളും അനുഭവങ്ങളും പ്രവർത്തികളും മാനസികാരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കുന്നതും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാനസികാരോഗ്യം ശാരീരിക ആരോഗ്യവും ശരീരഭാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോ അതോ മാനസികാരോഗ്യ പ്രശ്നങ്ങൾ അമിതവണ്ണത്തിലേക്ക് നയിക്കുമോ എന്നീ കാര്യങ്ങളിൽ പലർക്കും സംശയമുണ്ടാകാം. അമിതവണ്ണവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം വ്യക്തിഗതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. വൈകാരിക അസ്വസ്ഥത ചിലരിൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത ഉണ്ടാക്കും. ഇത് അമിതഭാരത്തിനും പൊണ്ണത്തടിക്കും ഇടയാക്കും. മെഡിറ്റേഷൻ തെറാപ്പിയിലെ കൗൺസിലറും സ്പെഷ്യലിസ്റ്റുമായ ഹുസൈൻ മിനാവാല മാനസികാരോഗ്യം ശരീരഭാരം കൂട്ടുന്നതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനെ എങ്ങനെ നേരിടാമെന്നുതും സംബന്ധിച്ച് വിശദീകരിക്കുന്നു.
വിഷാദം: വിഷാദരോഗം ബാധിച്ച ആളുകൾക്ക് തൊഴിലിലും വ്യക്തിജീവിതത്തിലും പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടും. ഏകാന്തതയെയാണ് ഇത്തരക്കാർ കൂടുതലായി ആശ്രയിക്കുന്നത്. ഇവർ കൂടുതൽ അന്തർമുഖരായി മാറും. അത്തരം പ്രശ്നങ്ങൾ മറികടക്കാൻ ഈ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് കുടുംബം പിന്തുണയും സ്നേഹവും പരിചരണവും നൽകണം. വ്യക്തിയുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ പിന്തുണയ്ക്കുന്നില്ലെങ്കിൽ, അവർക്ക് അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ കഴിയുന്ന ഒരു പ്രൊഫഷണൽ കൗൺസിലറെ സമീപിക്കാവുന്നതാണ്.
ALSO READ: Honey benefits and side effects: ഗുണങ്ങളും ദോഷങ്ങളുമുണ്ട്; തേൻ കഴിക്കുന്നത് ഒഴിവാക്കേണ്ടവർ ഈ വിഭാഗങ്ങളാണ്
സ്ട്രെസ്-ഈറ്റിംഗ്: അമിതമായി ഭക്ഷണം കഴിക്കുകയും ശരീരഭാരം വർധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്ട്രെസ്-ഈറ്റിംഗ്. ഒരു കാര്യത്തെക്കുറിച്ചുള്ള അമിതമായ ചിന്തയും പരിഭ്രാന്തിയും മൂലമാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. സ്ട്രെസ് നേരിടാൻ, നൃത്തം ചെയ്യുക, പാട്ട് കേൾക്കുക, സിനിമകൾ കാണുക, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചിലവഴിക്കുക തുടങ്ങിയ കാര്യങ്ങൾ ശീലിക്കാം.
ഉത്കണ്ഠ: മോശം മുൻകാല അനുഭവങ്ങൾ മൂലമോ പഠന സംബന്ധമായ പ്രശ്നങ്ങൾ വരുമ്പോഴോ ഉത്കണ്ഠ ഉണ്ടാകാം. ഉത്കണ്ഠ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നതിന്, വ്യക്തി സമാധാനപരമായി സ്വയം ശാന്തനാകുകയും നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവരുടെ കഴിവുകളിൽ വിശ്വസിക്കുകയും വേണം. യോഗ പരിശീലിക്കുന്നത് വളരെ ഗുണം ചെയ്യും.
മാനസിക അലസത: ഇത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. അലസതയെ തുടർന്ന് ഒന്നും ചെയ്യാൻ തോന്നാത്ത മടുപ്പ് ഉണ്ടാകുന്നു. ഇത് ശരീരഭാരം വർധിക്കാൻ ഇടയാക്കുന്നു. വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്ന് മനസ്സിലാക്കുക. ഇത് നിങ്ങളുടെ മനസ്സിനെ തന്നെ പറഞ്ഞ് വിശ്വസിപ്പിക്കുക.
അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി: അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് മിതമായ പോഷകസമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...