വിവാഹത്തിന് മാത്രമല്ല; വിവാഹ മോചനത്തിനും വേണം 'രജിസ്ട്രഷൻ'

വിവാഹത്തിന് മാത്രമാണ്  ഇപ്പോൾ രജിസ്ട്രേഷൻ നിലവിലുളളത്.വിവാഹ മോചന രജിസ്ട്രേഷൻ ചെയ്യുന്ന സമയത്ത് കുഞ്ഞുങ്ങളുടെ സംരക്ഷണ വിവരങ്ങൾ ഉൾപ്പെടുത്തണം.

Written by - Zee Malayalam News Desk | Edited by - Akshaya PM | Last Updated : Mar 23, 2022, 06:12 PM IST
  • വിവാഹ മോചനത്തിനും രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്
  • വിവാഹ മോചന രജിസ്ട്രേഷൻ ചെയ്യുന്ന സമയത്ത് കുഞ്ഞുങ്ങളുടെ സംരക്ഷണ വിവരങ്ങൾ ഉൾപ്പെടുത്തണം
  • പുനർവിവാഹിതരാകുമ്പോൾ കുഞ്ഞുങ്ങളുടെ ഭാവിയും സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ നിയമനിർമാണവും ഇതിന്റെ ഭാഗമായി ഉണ്ടാവും
വിവാഹത്തിന് മാത്രമല്ല; വിവാഹ മോചനത്തിനും വേണം 'രജിസ്ട്രഷൻ'

വിവാഹത്തിന് മാത്രമാണ്  ഇപ്പോൾ രജിസ്ട്രേഷൻ നിലവിലുളളത്. എന്നാൽ വിവാഹ മോചനത്തിനും രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.സ്‌ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ട്രാന്‍സ്‌ജെന്‍ഡറുകളുടേയും  ക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയാണ് ഇത് സംബന്ധിച്ച് ശുപാർശ മുന്നോട്ട് വച്ചത്. ഇതിനോട് അനുകൂലമായാണ് സർക്കാർ പ്രതികരിച്ചത്.
വിവാഹ മോചനം രജിസ്റ്റര്‍ ചെയ്യാന്‍ നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. എന്നാൽ ഇന്ത്യയിൽ വിവാഹമോചനം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം ഒരു സംസ്ഥാനത്തും നിലവിലില്ല. നിയമം പ്രാബല്യത്തിലാകുന്നതോടെ കേരളം രാജ്യത്തിന് തന്നെ മാതൃകയാകും. 

*വിവാഹ മോചന രജിസ്ട്രേഷൻ ചെയ്യുന്ന സമയത്ത് കുഞ്ഞുങ്ങളുടെ സംരക്ഷണ വിവരങ്ങൾ ഉൾപ്പെടുത്തണം.
*പുനർവിവാഹിതരാകുമ്പോൾ കുഞ്ഞുങ്ങളുടെ ഭാവിയും സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ നിയമനിർമാണവും ഇതിന്റെ ഭാഗമായി ഉണ്ടാവും.

മതഭേദമന്യേയുള്ള വിവാഹ രജിസ്‌ട്രേഷനു ചട്ടങ്ങൾ പരിഗണിച്ചും ‘കേരള വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യൽ ആക്ട്’ എന്ന പേരിലാകും നിയമനിർമ്മാണം നടപ്പിലാക്കുക. ഇന്ത്യൻ നിയമ കമ്മിഷന്റെ 2008ലെ റിപ്പോർട്ടിൽ വിവാഹവും വിവാഹമോചനവും രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ മതമോ വ്യക്തി നിയമമോ പരിഗണിക്കാതെ രാജ്യമാകെ എല്ലാ പൗരൻമാർക്കും ഇതു ബാധകമാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. പക്ഷേ ഇതിന്റെ അടിസ്ഥാനത്തിൽ നിയമനിർമാണങ്ങൾ ഒന്നുംഇതുവരെ നടന്നിട്ടില്ല. എന്നാൽ വിവാഹവും വിവാഹമോചനവും ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ വരുന്നതിനാൽ വിവാഹമോചന രജിസ്‌ട്രേഷനായി സംസ്ഥാനത്തിനു നിയമനിർമാണം നടത്താം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News