Heart Attack: കഴുത്ത് വേദനയെ നിസാരമായി കാണരുത്; നിശബ്ദ കൊലയാളിയായ ഈ രോ​ഗത്തിന്റെ ലക്ഷണമാകാം

Heart Attack Symptoms: ചിലപ്പോൾ ഹൃദയാഘാതം ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ നിശബ്ദമായി എത്തും. നിശബ്ദ ഹൃദയാഘാതത്തെക്കുറിച്ച് പലരും ബോധവാന്മാരായിരിക്കില്ല.

Written by - Zee Malayalam News Desk | Last Updated : May 2, 2023, 05:15 PM IST
  • നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തോ ഉള്ള വേദന, അമിതമായ വിയർപ്പ്, അസ്വസ്ഥത, ഓക്കാനം, ഛർദ്ദി, ശ്വാസതടസ്സം എന്നിവയാണ് ഹൃദയാഘാതത്തിന്റെ സാധാരണ ലക്ഷണങ്ങൾ
  • ഈ സാഹചര്യത്തിൽ, അടിയന്തര വൈദ്യസഹായം തേടണം
Heart Attack: കഴുത്ത് വേദനയെ നിസാരമായി കാണരുത്; നിശബ്ദ കൊലയാളിയായ ഈ രോ​ഗത്തിന്റെ ലക്ഷണമാകാം

സാധാരണഗതിയിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന് മുൻപ് ശരീരം നിരവധി ലക്ഷണങ്ങൾ പ്രകടിപ്പിക്കും. എന്നാൽ, ചിലപ്പോൾ ഹൃദയാഘാതം ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ നിശബ്ദമായി എത്തും. നിശബ്ദ ഹൃദയാഘാതത്തെക്കുറിച്ച് പലരും ബോധവാന്മാരായിരിക്കില്ല. രോഗലക്ഷണങ്ങൾ ആകസ്മികവും ചെറിതുമായി തോന്നിയേക്കാം. ഇത് മെഡിക്കൽ വിദഗ്ധർ പോലും തിരിച്ചറിഞ്ഞേക്കില്ല. അതുകൊണ്ടാണ് ഇതിനെ നിശബ്ദ ഹൃദയാഘാതം എന്ന് വിളിക്കുന്നത്.

എന്നിരുന്നാലും, നിശബ്ദ ഹൃദയാഘാതത്തിന്റെ അപകടസാധ്യതകൾ ലഘൂകരിക്കാൻ ആളുകൾക്ക് സ്വീകരിക്കാവുന്ന നടപടികളുണ്ട്. ഹൃദയാഘാതത്തിന്റെ അപകടസാധ്യതകൾ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. കാരണം, ഹൃദയാഘാതം സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ മറ്റ് സങ്കീർണതകളിലേക്കും നയിച്ചേക്കാം.

എന്താണ് സൈലന്റ് ഹാർട്ട് അറ്റാക്ക്?

നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തോ ഉള്ള വേദന, അമിതമായ വിയർപ്പ്, അസ്വസ്ഥത, ഓക്കാനം, ഛർദ്ദി അല്ലെങ്കിൽ ശ്വാസതടസ്സം എന്നിവയാണ് ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ഈ സാഹചര്യത്തിൽ, അടിയന്തര വൈദ്യസഹായം തേടണം. ഇവ സാധാരണ ലക്ഷണങ്ങളിൽ ചിലതാണ്. പക്ഷേ, നിശബ്ദ ഹൃദയാഘാതം ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നു.

നേരിയ നെഞ്ചുവേദനക്കൊപ്പം കഴുത്ത് വേദനയും അസ്വാസ്ഥ്യവുമാണ് ഇതിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. ഈ വേദന ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. അതാണ് അപകടകരമാകുന്നത്. ദഹനക്കേട്, പേശീവലിവ്, പേശി വേദന, നെഞ്ചെരിച്ചിൽ എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് ആളുകൾക്ക് തെറ്റിദ്ധരിച്ചേക്കാം. എന്നാൽ, ഇത് രോഗിക്ക് തിരിച്ചറിയാൻ കഴിയാത്ത നിശബ്ദ ഹൃദയാഘാതത്തിന്റെ ലക്ഷണം കൂടിയാണ്.

ALSO READ: Asthma Day 2023: ആസ്മയെ പ്രതിരോധിക്കാൻ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

നിശബ്ദ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ

താടിയെല്ലിൽ വേദന
നെഞ്ചിന്റെ ഇടതുവശത്ത് വേദന
കഴുത്തിൽ വേദന
ക്ഷീണം
തണുപ്പ്, വിയർപ്പ് അല്ലെങ്കിൽ ഓക്കാനം എന്നിവ അനുഭവപ്പെടുന്നു
തലകറക്കം

അപകടസാധ്യതയുള്ള ആളുകൾ

2018-ൽ നടത്തിയ ഒരു പഠനം പറയുന്നത്, മുൻപ് ഹൃദയാഘാതം വന്ന ഒരാൾക്ക് നിശ്ശബ്ദമായ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഹൃദയാഘാതത്തിന്റെ ചരിത്രമില്ലാത്ത ഒരാളേക്കാൾ 35 ശതമാനം സാധ്യത കൂടുതലാണെന്നാണ്. അമ്പതുകളുടെ തുടക്കത്തിലോ അതിൽ താഴെയോ ഉള്ള ആളുകൾക്കും ഇതേ അപകടസാധ്യതയുണ്ട്. ഇതുകൂടാതെ, പൊണ്ണത്തടി, അമിതഭാരം , പ്രമേഹം, രക്തസമ്മർദ്ദമുള്ളവർ, പുകവലിക്കുന്നവർ എന്നിവരും അപകടസാധ്യത കൂടുതലുള്ള വിഭാ​ഗമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News