നീതു വിശാഖ് നേട്ടങ്ങളുടെ പടവുകള്‍ കയറുന്നത് സ്വന്തം പാഷന് മികവുറ്റ കലാസൃഷ്ടികളായി മാറ്റി കൊണ്ടാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്,ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് കൂടാതെ അബ്ദുല്‍ കലാം അവാര്‍ഡും ഈ വീട്ടമ്മയ്ക്ക് സ്വന്തം. മ്യുറല്‍ ആര്‍ട്ടിസ്റ്റും ഫാഷന്‍ ഡിസൈനറുമായ നീതു ഇന്ത്യന്‍ കലാരുപങ്ങളും കേരളത്തിന്റെ പൈതൃകവും ചിത്രങ്ങളാക്കി വസ്ത്രങ്ങള്‍ മനോഹരമാക്കി മാറ്റുന്നു.
സർക്കാർ ജോലി നേടണം എന്ന സ്വപ്നമായിരുന്നു നീതുവിന്. ഇതിനിടയിൽ പലതരം ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോയിരുന്നു. അപ്പോൾ എല്ലായിടത്ത് നിന്നും ചോദിച്ച ചോദ്യമാണ് ഹോബി എന്താണ് എന്ന്. പെയിന്റിംഗാണ് ഹോബി എന്നു പറഞ്ഞപ്പോൾ ഒരു വരുമാന മാര്‍ഗമായി കണ്‍വെര്‍ട്ട് ചെയ്ത്കൂടേ'എന്നായിരുന്നു അടുത്ത ചോദ്യം . ഇന്റർവ്യൂകളിൽ പരാജയപ്പെട്ടെങ്കിലും ചോദ്യം വഴിത്തിരുവായി നീതുവിനെ നവമി എന്ന ആശയത്തിലേക്ക് എത്തിച്ചു. നവമി ഇന്ന് അറിയപ്പെടുന്ന ഒരു ഫാഷന്‍ എത്നിക് ബ്രാന്‍ഡാണ്. ഇതോടെ നീതു എന്ന വീട്ടമ്മ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തെ വേറിട്ട സംരംഭകയുമായി.
മ്യൂറല്‍ പെയിന്റിംഗ് ഭർത്താവിന്റെ വസ്ത്രത്തിലാണ് ആദ്യം പരീക്ഷിച്ചത്. ബന്ധുവിന്റെ വിവാഹത്തിന് പോയപ്പോൾ ഭർത്താവ് ആ വസ്ത്രം ധരിച്ചു. അത് കണ്ട് മറ്റൊരു ബന്ധു ഇതു പോലൊന്ന് ചെയ്ത് തരാൻ ആവശ്യപ്പെട്ടു. ആവശ്യപ്രകാരം ബന്ധുവിന് വർക്ക് ചെയ്തു കൊടുത്തു. അന്ന് 600 രൂപയാണ് ആ വര്‍ക്കിന് ലഭിച്ചത്. അങ്ങനെ നിരവധി പേര് ഓര്‍ഡറുകളുമായി എത്തി. പിന്നീട് സാരികളും കുട്ടികളുടെ വസ്ത്രങ്ങളും സീനറികളും മറ്റും ചെയ്ത് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയകളിലും പോസ്റ്റ് ചെയ്ത് കൂടുതൽ ഓര്‍ഡറുകള്‍ കിട്ടിയതോടെ മികച്ച വരുമാനവും നീതുവിനെ തേടിയെത്തി.
വസ്ത്രം വാങ്ങുന്നവരുടെ സംതൃപ്തിയിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്ന നീതു അവര്‍ക്കായി അവരുടെ ബഡ്ജറ്റില്‍ അനുയോജ്യമായ വസ്ത്രങ്ങള്‍ തന്റെ നവമി മൈ പാഷന് യുവര്‍ ഫാഷന്‍ എന്ന സംരംഭത്തിലൂടെ ഒരുക്കിക്കൊടുക്കുന്നു.അങ്ങനെ നിരവധി പേര് ഓര്‍ഡറുകളുമായി എത്തി. പിന്നീട് സാരികളും കുട്ടികളുടെ വസ്ത്രങ്ങളും സീനറികളും മറ്റും ചെയ്ത് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയകളിലും പോസ്റ്റ് ചെയ്ത് കൂടുതൽ ഓര്‍ഡറുകള്‍ കിട്ടിയതോടെ മികച്ച വരുമാനവും നീതുവിനെ തേടിയെത്തി.
വേറെ സംസ്ഥാനങ്ങളിലെ വസ്ത്രവ്യാപാരികളില്‍ നിന്നും നെയ്ത്തുകാരില്‍ നിന്നും നേരിട്ട് നല്ലയിനം വസ്ത്രങ്ങള്‍ വാങ്ങി ഗുണമേന്മ നീതു ഉറപ്പ് വരുത്തും. ഇത് തന്നെയാണ് നവമിയെ അറിയപ്പെടുന്ന ബ്രാൻഡ് ആക്കി മാറ്റിയതും. 150 രൂപയിൽ നിന്ന് തുടങ്ങിയ നവമിയുടെ നിക്ഷേപം ഇന്ന് ഒരു ലക്ഷം വരെ മാസ വരുമാനം നേടുന്ന ബ്രാൻഡായി മാറി. തുണിയുടെ ഗുണമേന്മ പോലെ തന്നെ നിറങ്ങളുടെ ഗ്യാരണ്ടിയും നീതു ഉറപ്പു വരുത്തുന്നു.
കേരളത്തില്‍ നിന്ന് മാത്രമല്ല വിദേശത്ത് നിന്നും നവമിയിലെ വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്. ഓണ്‍ലൈന്‍ ബോട്ടിക്ക് വിപണിയില്‍ കൂടുതല്‍ സജീവമാകാനും പുതിയ ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് ആരംഭിക്കാനും നീതുവിന് ആഗ്രഹമുണ്ട്.