ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച പതിനാലാമത്തെ സ്ട്രീറ്റ് ഫുഡ് ആയി തിരഞ്ഞെടുക്കപ്പെട്ട് മൈസൂർ പാക്ക്. ജനപ്രിയ ഇന്ത്യൻ മധുരപലഹാരമായ മൈസൂർ പാക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയിരിക്കുകയാണ്. ഈ സ്വാദിഷ്ടമായ പലഹാരം കന്നഡികർക്ക് മാത്രമല്ല, ദക്ഷിണേന്ത്യയിലുടനീളം പ്രിയങ്കരമാണ്.
അതിന്റെ ലളിതമായ ടെക്സ്ചറും മികച്ച രുചിയും ഏവരെയും ആകർഷിക്കുന്നതാണ്. വെറും മൂന്ന് ചേരുവകളാലാണ് മൈസൂർ പാക്ക് തയ്യാറാക്കുന്നത്. പഞ്ചസാര, നെയ്യ്, കടല മാവ് എന്നിവയാണ് ഇതിന്റെ ചേരുവകൾ. മൈസൂർ പാക്കിന്റെ ഉത്ഭവം കൃഷ്ണരാജ വാഡിയർ നാലാമന്റെ ഭരണകാലത്തെ മൈസൂർ കൊട്ടാരത്തിലെ അടുക്കളകളിൽ നിന്നാണ്.
മൈസൂർ പാക്കിന്റെ കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റ് കൃഷ്ണരാജ വാഡിയർ നാലാമന്റെ കൊട്ടാരത്തിലെ പാചകക്കാരനായ കാകാസുര മടപ്പയ്ക്കാണ്. ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് പ്രിയങ്കരമായ മൈസൂർ പാക്ക് ഇന്ത്യൻ വിപണിയിലെ പ്രധാനപ്പെട്ട മധുരവിഭവങ്ങളിൽ ഒന്നാണ്. ഖാസാ ഖാസ മൈസൂർ പാക്ക്, കാരറ്റ് മൈസൂർ പാക്ക്, ബീറ്റ് മൈസൂർ പാക്ക്, കശുവണ്ടി മൈസൂർ പാക്ക്, ഈന്തപ്പഴം മൈസൂർ പാക്ക് എന്നിങ്ങനെ ഇതിന്റെ വിവിധ രുചിഭേദങ്ങളും ലഭ്യമാണ്.
ALSO READ: Ayurveda Diet For Monsoon: മഴക്കാലത്ത് രോഗ സാധ്യതകൾ കൂടുതൽ; ആയുർവേദം പറയുന്ന ഈ ഡയറ്റ് പിന്തുടരാം
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ട്വിറ്ററിൽ ഇതിനെക്കുറിച്ച് സന്തോഷം രേഖപ്പെടുത്തി. അച്ഛനോടും ബന്ധുക്കളോടും ഒപ്പം മൈസൂർ പാക്ക് പങ്കിട്ടതിന്റെ ബാല്യകാല ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു. മൈസൂർ പാക്കിനെ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവമാക്കി മാറ്റുന്നതിന് സംഭാവന നൽകിയ എണ്ണമറ്റ പാചകക്കാരുടെ കഠിനാധ്വാനത്തെയും വൈദഗ്ധ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.
മൈസൂർ പാക്കിനൊപ്പം, മറ്റ് രണ്ട് ഇന്ത്യൻ മധുരപലഹാരങ്ങളായ ഫലൂദയും കുൽഫി ഫലൂദയും ലോകത്തിലെ മികച്ച 50 സ്ട്രീറ്റ് ഫുഡ് സ്വീറ്റ്സുകളുടെ പട്ടികയിൽ ഇടംനേടി. ലോകമെമ്പാടുമുള്ള സ്ട്രീറ്റ് ഫുഡുകളെക്കുറിച്ചുള്ള സമഗ്രമായ അവലോകനങ്ങൾക്ക് പേരുകേട്ട ഭക്ഷ്യ-അധിഷ്‌ഠിത മാസികയായ ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയിൽ, പോർച്ചുഗലിന്റെ പ്രിയപ്പെട്ട പാസ്റ്റൽ ഡി നാറ്റയാണ് മധുര വിഭവങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...