മൊസമ്പിയുടെ ആരോഗ്യ ഗുണങ്ങൾ: മധുരനാരങ്ങ എന്നറിയപ്പെടുന്ന മൊസമ്പി, നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു വേനൽക്കാല പഴമാണ്. മൊസമ്പിയിൽ പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ എ, സി, ബി 1 എന്നിവയും ചർമ്മത്തിന് ഗുണകരമാകുന്ന ധാതുക്കളും അടങ്ങിയിട്ടുണ്ട്. പോഷക സമ്പുഷ്ടമായ ഈ പഴത്തിന് മധുരവും പുളിയുമുള്ള രുചിയാണ്. "സ്വാദിഷ്ടമായ ലഘുഭക്ഷണം എന്നതിന് പുറമേ, മൊസാമ്പി ഒരു വൈവിധ്യമാർന്ന വേനൽക്കാല പഴമാണ്. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്." പോഷകാഹാര വിദഗ്ധ ലവ്‌നീത് ബത്ര പറയുന്നു.
മൊസമ്പിയുടെ മൂന്ന് പ്രധാന ആരോഗ്യ ഗുണങ്ങൾ:
ആരോഗ്യമുള്ള ചർമ്മം- മൊസമ്പിയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി ഉണ്ട്. ചർമ്മത്തെ ഉറച്ചതും ശക്തവുമാക്കുന്ന പ്രോട്ടീനായ കൊളാജൻ ഉണ്ടാക്കാൻ ഈ വിറ്റാമിൻ ആവശ്യമാണ്. മാത്രമല്ല, നാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. ഇത് പ്രായവുമായി ബന്ധപ്പെട്ട ചർമ്മ പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കും.
കാൻസർ സാധ്യത കുറയ്ക്കുന്നു- മൊസാമ്പിയിൽ ലിമോണോയിഡുകൾ എന്ന് വിളിക്കപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. അവ അർബുദങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
ദഹനത്തെ സഹായിക്കുന്നു- ദഹനരസങ്ങൾ, ആസിഡുകൾ, പിത്തരസം എന്നിവയുടെ സ്രവണം വർധിപ്പിച്ച് ദഹനനാളത്തെ ഊർജ്ജസ്വലമാക്കുന്ന ഫ്ലേവനോയ്ഡുകൾ മൊസമ്പിയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ആമാശയം ഉണ്ടാക്കുന്ന അസിഡിക് ദഹനരസങ്ങളെ നിർവീര്യമാക്കുകയും വിസർജ്ജന സംവിധാനത്തിലൂടെ വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് ഇത് ദഹനത്തെ സഹായിക്കുന്നു.
മൊസമ്പി, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. മുഖക്കുരു ഇല്ലാതെ ചർമ്മത്തെ തെളിഞ്ഞതാക്കുന്നു. ആന്റി ബാക്ടീരിയൽ, ആന്റി ഓക്‌സിഡന്റ് കഴിവുകൾ കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. തിമിരം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...