Job Offer: വെറുതെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ മാത്രം അറിയാമെന്ന് യുവാവ്‌, ജോലി വാഗ്ദാനം ചെയ്തത് മൂവായിരത്തിലധികം പേര്‍

 തനിക്ക് ഒരു ജോലിയും അറിയില്ല, താന്‍ unskilled ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവാവ്‌ മാസം സമ്പാദിക്കുന്നത്  വന്‍ തുക...!! 

Written by - Zee Malayalam News Desk | Last Updated : Feb 5, 2021, 08:40 PM IST
  • തനിക്ക് ഒരു ജോലിയും അറിയില്ല, താന്‍ unskilled ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവാവ്‌ മാസം സമ്പാദിക്കുന്നത് വന്‍ തുക...!!
  • വിചിത്രമെന്ന് തോന്നാം, എന്നാല്‍ ഒരു പണിയും ചെയ്യാന്‍ അറിയാത്ത ഇയാള്‍ക്ക് ജോലിയും ശമ്പളവും നല്‍കാന്‍ തയാറായത് 3000ല്‍ അധികം പേരാണ്.
Job Offer: വെറുതെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ മാത്രം അറിയാമെന്ന് യുവാവ്‌,  ജോലി വാഗ്ദാനം ചെയ്തത് മൂവായിരത്തിലധികം പേര്‍

 തനിക്ക് ഒരു ജോലിയും അറിയില്ല, താന്‍ unskilled ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവാവ്‌ മാസം സമ്പാദിക്കുന്നത്  വന്‍ തുക...!! 

വിചിത്രമെന്ന് തോന്നാം, എന്നാല്‍  ഒരു പണിയും ചെയ്യാന്‍ അറിയാത്ത  ഇയാള്‍ക്ക്  ജോലിയും  ശമ്പളവും നല്‍കാന്‍ തയാറായത്   3000ല്‍ അധികം പേരാണ്.  

വെറുതെ ഇരുന്ന് ഭക്ഷണം കഴിക്കാനും, കുടിക്കാനും അതേക്കുറിച്ച് അഭിപ്രായം പറയാനും മാത്രമേ  തന്നെക്കൊണ്ടാവൂ എന്നാണ് ഇയാള്‍  സ്വയം പരിചയപ്പെടുത്തിയത്. ഷോജി മോറിമോട്ടോ എന്നയാളാണ് ഇത്തരത്തില്‍ നിഷ്ക്കളങ്കമായ വിവരണം നല്‍കിയത്.

എന്നാല്‍,  ഒരു പണിയും  അറിയില്ലാത്ത ഇയാള്‍  നിസാരക്കാരനല്ല,  ഇയാളെ തൊഴിലാളിയായി എടുക്കാന്‍ 3000 അഭ്യര്‍ത്ഥനകളാണ് വന്നുചേര്‍ന്നിട്ടുള്ളത്. എന്നിരുന്നാലും  ഒന്നും ചെയ്യാതെ ഇരിക്കുന്നതിന് ഇയാള്‍  മുന്നോട്ടു വച്ച വേതനാവും ചെറുതല്ല.

ഒന്നും "ചെയ്യാതെ ഇരിക്കുന്ന" സേവനത്തിന് ഇയാള്‍ ആവശ്യപ്പെടുന്നത് 10,000 യെന്‍ അഥവാ 6,934.34 രൂപയാണ്. അതും വളരെ വിചിത്രമായ 'ജോലി'കള്‍ക്കാണ് ഇയാളെ  ആളുകള്‍ വിളിയ്ക്കുന്നത്.  ഓണ്‍ലൈന്‍ ഗ്രൂപ് വീഡിയോ സെഷനുകളില്‍ പങ്കെടുക്കുക, വിവാഹ മോചനം നേരിടുന്നവര്‍ക്കൊപ്പം കൂട്ട് പോവുക, സ്ഥലംമാറി പോകുന്നവര്‍ക്ക് സെന്‍റ് ഓഫ് നല്‍കുക തുടങ്ങിയവയാണ് ഈ 'ജോലികള്‍'..!!

Also read: Royal Gold Biryani: ലോകത്തിലെ ഏറ്റവും വില കൂടിയ Biryaniയുടെ Rate കേട്ടാല്‍ ഞെട്ടും
 
തനിക്ക് 'ചെയ്യാന്‍' കഴിയുന്ന കാര്യമെങ്കില്‍ ഏറ്റെടുക്കുമെന്ന്  യുവാവ് പറഞ്ഞു.  തുടക്കത്തില്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ശീലമായി മാറിയതായും അയാള്‍ പറഞ്ഞു  ഒരിക്കല്‍ ഒരാളുടെ അവിഹിത ബന്ധത്തിന്‍റെ കഥ കേള്‍ക്കുന്നതാണ് ലഭിച്ച ജോലി എന്നും ഷോജി പറഞ്ഞു . ഒരിയ്ക്കല്‍ ഒരു എഴുത്തുകാരന്‍ തന്‍റെ കഥ കേള്‍ക്കാന്‍ കുറഞ്ഞത്‌ പത്തു തവണയെങ്കിലും വിളിച്ചുവെന്നും  ഷോജി മോറിമോട്ടോ വെളിപ്പെടുത്തി...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News