Marburg virus outbreak: മാർബർഗ് വൈറസ് രോഗവ്യാപനം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; ലക്ഷണങ്ങൾ, രോ​ഗകാരണങ്ങൾ, ചികിത്സ... അറിയേണ്ടതെല്ലാം

Marburg virus disease outbreak: ഇക്വറ്റോറിയൽ ഗിനിയയിൽ നിന്നുള്ള സാമ്പിളുകൾ സെനഗലിലെ ലാബിലേക്ക് അയച്ച് പരിശോധന നടത്തിയതിന് ശേഷമാണ് പകർച്ചവ്യാധി സ്ഥിരീകരിച്ചത്. രാജ്യത്ത് കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും മാർബർ​ഗ് വൈറസ് കാരണമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 02:43 PM IST
  • 88 ശതമാനം വരെ മരണനിരക്ക് ഉള്ള, ഹെമറാജിക് പനിക്ക് കാരണമാകുന്ന ഉയർന്ന വ്യാപന ശേഷിയുള്ള വൈറൽ രോഗമാണ് മാർബർഗ് വൈറസ് രോഗം
  • എബോള വൈറസ് രോഗത്തിന് കാരണമാകുന്ന വൈറസിന്റെ അതേ കുടുംബത്തിൽപ്പെട്ടതാണ് മാർബർഗ് വൈറസ്
Marburg virus outbreak: മാർബർഗ് വൈറസ് രോഗവ്യാപനം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; ലക്ഷണങ്ങൾ, രോ​ഗകാരണങ്ങൾ, ചികിത്സ... അറിയേണ്ടതെല്ലാം

ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് രോഗം പൊട്ടിപ്പുറപ്പെട്ടതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്ഥിരീകരിച്ചു. രാജ്യത്ത് കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും മാർബർ​ഗ് വൈറസ് കാരണമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇക്വറ്റോറിയൽ ഗിനിയയിൽ നിന്നുള്ള സാമ്പിളുകൾ സെനഗലിലെ ലാബിലേക്ക് അയച്ച് പരിശോധന നടത്തിയതിന് ശേഷമാണ് പകർച്ചവ്യാധി സ്ഥിരീകരിച്ചത്. നിലവിൽ ഒമ്പത് മരണങ്ങളും പനി, ക്ഷീണം, വയറിളക്കം, ഛർദ്ദി എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങളുള്ള 16 കേസുകളും ഉണ്ടെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.

“മാർബർഗ് വളരെ ​ഗുരുതരമായ പകർച്ചവ്യാധിയാണ്. രോഗം സ്ഥിരീകരിക്കുന്നതിൽ ഇക്വറ്റോറിയൽ ഗിനിയൻ അധികൃതരുടെ വേ​ഗത്തിലുള്ളതും നിർണായകവുമായ നടപടികൾക്ക് നന്ദി. വൈറസ് വ്യാപനം തടയാൻ ദ്രുത​ഗതിയിലുള്ള ക‍‍‍‍ർമ്മപദ്ധതികൾക്ക് സാധിക്കും.” ഡബ്ല്യുഎച്ച്ഒ ആഫ്രിക്കൻ റീജിയണൽ ഡയറക്ടർ ഡോ.മത്ഷിഡിസോ മൊയ്തി പറഞ്ഞു. മാർബർഗ് രോഗത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നു:

എന്താണ് മാർബർഗ് രോഗം

88 ശതമാനം വരെ മരണനിരക്ക് ഉള്ള, ഹെമറാജിക് പനിക്ക് കാരണമാകുന്ന ഉയർന്ന വ്യാപന ശേഷിയുള്ള വൈറൽ രോഗമാണ് മാർബർഗ് വൈറസ് രോഗം. എബോള വൈറസ് രോഗത്തിന് കാരണമാകുന്ന വൈറസിന്റെ അതേ കുടുംബത്തിൽപ്പെട്ടതാണ് മാർബർഗ് വൈറസ്.

മാർബർഗ് രോ​ഗലക്ഷണങ്ങൾ

മാർബർഗ് വൈറസ് ഉയർന്ന പനി, കഠിനമായ തലവേദന, കഠിനമായ ദേഹാസ്വാസ്ഥ്യം എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. പല രോഗികളിലും ഏഴ് ദിവസത്തിനുള്ളിൽ കഠിനമായ രക്തസ്രാവ ലക്ഷണങ്ങൾ പ്രകടമാകുന്നു.

മാർബർഗ് രോഗം എങ്ങനെയാണ് പടരുന്നത്?

എബോള പോലെ, മാർബർഗ് വൈറസും വവ്വാലുകളിൽ നിന്ന് ഉത്ഭവിക്കുകയും രോഗബാധിതരായ ആളുകളുടെ ശരീരസ്രവങ്ങൾ, സ്പർശനങ്ങൾ, നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ പടരുകയും ചെയ്യുന്നു. 1967 ലാണ് ഈ അപൂർവ വൈറസ് ആദ്യമായി കണ്ടെത്തിയത്.

മാർബർഗ് രോഗത്തിന്റെ ചികിത്സ

മാർബർ​ഗ് വൈറസിനെ ചികിത്സിക്കുന്നതിനായി അം​ഗീകരിക്കപ്പെട്ട വാക്സിനുകളോ ആന്റിവൈറൽ മരുന്നുകളോ ഇല്ല. എന്നിരുന്നാലും, സപ്പോർട്ടീവ് കെയർ, ഇൻട്രാവണസ് ദ്രാവകങ്ങൾ ഉപയോഗിച്ചുള്ള റീഹൈഡ്രേഷൻ, പ്രത്യേക രോഗലക്ഷണങ്ങളുടെ ചികിത്സ, അതിജീവനം എന്നിവയ്ക്ക് സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News