ഫ്രഞ്ച് ഫ്രൈസ് മരണത്തിനും ക്യാന്‍സറിനും കാരണമോ?

ഫ്രെഞ്ച് ഫ്രൈസ് ക്യാൻസറിനും മരണത്തിനും കാരണമാകുമോ എന്നതാണ് ചോദ്യം. ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങൾ പലപ്പോഴും നാം കരുതുന്നതിനേക്കാൾ അപകടകാരികളാണ്.

Written by - Akshaya PM | Edited by - Priyan RS | Last Updated : Mar 26, 2022, 06:05 PM IST
  • ആരോഗ്യത്തിന് നല്ലതല്ല എന്ന് അറിഞ്ഞിട്ടും കാണുമ്പോൾ കൊതി സഹിക്കാതെ പലരും ഇത് വാങ്ങികഴിക്കും.
  • ആഴ്ചയിൽ രണ്ടു തവണയ്ക്ക് മുകളിൽ ഫ്രൈസ് കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്.
  • കാര്‍ബോ ഹൈഡ്രേറ്റിനു പുറമെ ശുദ്ധീകരിച്ച കൊഴുപ്പും ഫ്രഞ്ച് ഫ്രൈസില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആളുകളെ ഭക്ഷണത്തിന് അടിമയാക്കുന്നു.
ഫ്രഞ്ച് ഫ്രൈസ് മരണത്തിനും ക്യാന്‍സറിനും കാരണമോ?

കൊതിയൻമാരുടെ പ്രധാനഭക്ഷണമാണ് ഫ്രഞ്ച് ഫ്രൈസ്. അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല ഇപ്പോൾ ഇന്ത്യയിലും ഫ്രഞ്ച് ഫ്രൈസ് ആരാധകർ ഏറെയാണ്.കഴിച്ച് തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റുന്നില്ല എന്ന പരാതി മാത്രമേ പലര്‍ക്കുമുള്ളൂ.

ഫ്രഞ്ച് ഫ്രൈസിന്റെ രൂപവും മണവും ഓര്‍ത്താല്‍ തന്നെ പലരുടേയും വായില്‍ കപ്പലോടും. അടുത്തകാലത്തായി കേരളത്തിലും നിരവധി ഷോപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഭക്ഷണപ്രിയർക്ക് ഇത് കിടിലൻ വിഭവമാണ്. ആരോഗ്യത്തിന് നല്ലതല്ല എന്ന് അറിഞ്ഞിട്ടും കാണുമ്പോൾ കൊതി സഹിക്കാതെ പലരും ഇത് വാങ്ങികഴിക്കും.പക്ഷേ ഇതൊക്കെ കഴിക്കുന്നതിന് മുൻപ് പഠനങ്ങൾ പറയുന്നത് കൂടെ അറിയണം. ആഴ്ചയിൽ രണ്ടു തവണയ്ക്ക് മുകളിൽ ഫ്രൈസ് കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്. ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നതിലൂടെ മരണ സാധ്യത വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. 

Read Also: മനുഷ്യരക്തത്തിൽ പ്ലാസ്റ്റിക്ക്; ഡച്ച് ​ഗവേഷകരുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ

കേൾക്കുന്നവർക്ക് പരിഹാസവും സംശയവും ഉണ്ടാക്കും കാരണം ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊണ്ട് ഒരാളുടെ മരണ സാധ്യത കൂടുമോ?. എന്നാൽ ഉരുളക്കിഴങ്ങ് ഏത് രീതിയിൽ കഴിക്കുന്നുവെന്ന് കൂടെ ചിന്തിക്കണം. പഠനങ്ങളിൽ പറയുന്നത് ഉരുളക്കിഴങ്ങ്, ഫ്രഞ്ച് ഫ്രൈസ്, ഹാഷ് ബ്രൗൺസ് ഇവ കുറഞ്ഞത് ആഴ്ചയിൽ രണ്ടു തവണ എങ്കിലും കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കും എന്നാണ്. ഇത് കൊണ്ട് വറുത്ത ഉരുളക്കിഴങ്ങ് സാലഡ്, വേവിച്ചതും ബേക്ക് ചെയ്തതോ ഉടച്ചതോ കഴിക്കുന്നത് മരണസാധ്യതയുമായി യാതൊരു ബന്ധമില്ല. കാര്‍ബോ ഹൈഡ്രേറ്റുകള്‍ കൂട്ടി ചേർത്ത് പൊരിച്ച ഉരുളക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യകരമല്ല. കാര്‍ബോ ഹൈഡ്രേറ്റിനു പുറമെ ശുദ്ധീകരിച്ച കൊഴുപ്പും ഫ്രഞ്ച് ഫ്രൈസില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആളുകളെ ഭക്ഷണത്തിന് അടിമയാക്കുന്നു.

ശരിയായ രീതിയിൽ ഉരുള‍ക്കിഴങ്ങ് വറുക്കാത്ത കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. കാരണം വറുത്ത ഉരുളക്കിഴങ്ങിൽ ധാരാളം കൊഴുപ്പും ഉപ്പുമുണ്ട്.കൂടാതെ നിറയെ പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഉരുളക്കിഴങ്ങ് . എങ്കിലും സ്റ്റാർച്ചിന്റെയും കാർബോഹൈഡ്രേറ്റിന്റെയും കാര്യത്തിൽ ഉരുളക്കിഴങ്ങ് മുന്നിലാണ്. ഇത് ശരീരം വണ്ണം വയ്ക്കുന്നതിനും മറ്റു അസുഖങ്ങൾക്കും കാരണമാകും. എന്നാല്‍ വേവിച്ചതോ ബേക്ക് ചെയ്തതോ ആയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരവുമാണ്. അവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. സാധരണ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായ ചൂടില്‍ വേവിക്കുമ്പോൾ അക്രിലമൈഡ് എന്ന മാരകമായ രാസവസ്തു ഉല്‍പ്പാദിപ്പിക്കപ്പെടുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ക്യാന്‍സറിന് ഇടയാക്കുമെന്നും ഇതിലൂടെ മരണം പോലും സംഭവിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വറുത്ത ഉരുളക്കിഴങ്ങ് കഴിച്ചാല്‍ മരണം എന്നല്ല കേട്ടോ അമിത ഉപയോഗം മരണസാധ്യത വര്‍ധിപ്പിക്കും എന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News