LPG Gas Cylinder Price Hike:ഫെബ്രുവരിയിൽ മൂന്നാം തവണയും ഇന്ധന വിലയിൽ വർധനവ്; ഈ മാസം വർധിച്ചത് 100 രൂപ

നേരത്തെ ഫെബ്രുവരി 4നും ഫെബ്രുവരി 14 നും വില വർദ്ധിപ്പിച്ചിരുന്നു.  

Written by - Ajitha Kumari | Last Updated : Feb 25, 2021, 05:40 PM IST
  • ഗ്യാസ് വില ഇന്ന് 25 രൂപ വർധിച്ചു
  • ഈ മാസം 3 തവണയാണ് വില ഉയർന്നത്.
  • നേരത്തെ ഫെബ്രുവരി 4നും ഫെബ്രുവരി 14 നും വില വർദ്ധിപ്പിച്ചിരുന്നു.
LPG Gas Cylinder Price Hike:ഫെബ്രുവരിയിൽ മൂന്നാം തവണയും ഇന്ധന വിലയിൽ വർധനവ്;  ഈ മാസം വർധിച്ചത് 100 രൂപ

LPG Gas Cylinder Price Hike: എൽപിജി സിലിണ്ടറിന്റെ (LPG) വില വീണ്ടും ഉയർന്നു. ഇത്തവണ ഫെബ്രുവരിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില മൂന്നു തവണയാണ് IOC ഉയർത്തിയത്. നേരത്തെ ഫെബ്രുവരി 4നും ഫെബ്രുവരി 14 നും വില വർദ്ധിപ്പിച്ചിരുന്നു.

ഫെബ്രുവരിയിൽ മൂന്നു തവണയാണ് വില വർദ്ധിച്ചത് 

ഡിസംബറിൽ എൽപിജി സിലിണ്ടറിന്റെ (LPG Gas) വില രണ്ടുതവണ വർദ്ധിപ്പിച്ചിരുന്നു. ഡിസംബർ ഒന്നിന് ഇതിന്റെ നിരക്ക് 594 രൂപയിൽ നിന്ന് 644 രൂപയായി ഉയർത്തുകയും പിന്നീട് ഡിസംബർ 15 ന് അതിന്റെ വില വീണ്ടും 694 രൂപയായി ഉയർത്തുകയും ചെയ്തു. അതായത്, ഒരു മാസത്തിനുള്ളിൽ 100 ​​രൂപ വർദ്ധിപ്പിച്ചു. എന്നാൽ ജനുവരിയിൽ (January) വില ഉയർത്തിയിരുന്നില്ല. ജനുവരിയിൽ സബ്സിഡിയില്ലാത്ത എൽപിജിയുടെ (14.2 കെജി) വില 694 രൂപയായിരുന്നു. ഫെബ്രുവരി (February) തുടക്കത്തിൽ ആഭ്യന്തര വാതകത്തിന്റെ വില വർദ്ധിപ്പിച്ചിട്ടില്ല പഴയ വില 694 രൂപയിൽ മാത്രം ലഭ്യമാവുകയായിരുന്നു.

Also Read:  PM Kisan Samman Nidhi: മോദി സർക്കാർ ഈ കർഷകർക്കും നൽകും 2000 രൂപ, അറിയാം..

ഫെബ്രുവരി ഒന്നിന് വിലയിൽ വർധനയുണ്ടായില്ല, എന്നാൽ ഫെബ്രുവരി 4 ന് അതിന്റെ നിരക്ക് വീണ്ടും 719 രൂപയായി ഉയർന്നു. അതായത് 25 രൂപയുടെ വർധനയുണ്ടായി. 10 ദിവസത്തിനുള്ളിൽ എൽപിജിയുടെ വില 50 രൂപ വീണ്ടും വർദ്ധിപ്പിച്ചു. ശേഷം ഇന്ന് വീണ്ടും അതിന്റെ വില 769 രൂപയിൽ നിന്ന് 794 രൂപയായി ഉയർത്തിയിട്ടുണ്ട്.

ഇന്ന് മുതൽ ഡൽഹിയിലെ എൽപിജി സിലിണ്ടറുകളുടെ നിരക്ക് 794 രൂപയായി ഉയർന്നു.  അതായത് എൽപിജി സിലിണ്ടറുകളുടെ വില ഫെബ്രുവരിയിൽ മാത്രം 100 രൂപ വർദ്ധിപ്പിച്ചു. ഇന്ത്യയിൽ പെട്രോൾ വില കുതിക്കുന്ന ഈ സമയത്താണ് എൽപിജി വില ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്.  

Also Read: LPG Gas: പാചക വാതകത്തിന് വീണ്ടും വില കൂട്ടി, മൂന്ന് മാസത്തിനിടെ 126 രൂപയുടെ വര്‍ദ്ധനവ്

എൽ‌പി‌ജി വില പരിശോധിക്കാം

എൽപിജി സിലിണ്ടറിന്റെ വില പരിശോധിക്കുന്നതിന് നിങ്ങൾ സർക്കാർ എണ്ണ കമ്പനിയുടെ വെബ്‌സൈറ്റിലേക്ക് പോകണം. ഇവിടെ കമ്പനികൾ എല്ലാ മാസത്തിലേയും പുതിയ നിരക്കുകൾ നൽകുന്നുണ്ട്. https://iocl.com/Products/IndaneGas.aspx ഈ ലിങ്കിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സിറ്റിയിലെ ഗ്യാസ് സിലിണ്ടറിന്റെ വില പരിശോധിക്കാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News