ആരോഗ്യവും സൗന്ദര്യവും നൽകും പപ്പായയുടെ അമൂല്യഗുണങ്ങളെ കുറിച്ച് അറിയാം

പഴുത്ത പപ്പായ മാത്രമല്ല പപ്പായയുടെ ഇലയും കുരുവും പച്ച പപ്പായയും ,വേര് പോലും ആരോഗ്യത്തിന്റെ കലവറയാണ്

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 06:02 PM IST
  • ആന്തരീകാവയവങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന നിരവധി ഘടകങ്ങളാണ് പപ്പായയിൽ ഉള്ളത്
  • മുഖസൗന്ദര്യത്തിനും നിറം വർദ്ധിപ്പിക്കാനും പലരും പഴുത്ത പപ്പായ ഉപയോഗിക്കാറുണ്ട്
  • വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പപ്പായ അധികം സംരക്ഷണം നൽകിയില്ലെങ്കിലും അധികമായി ഫലം നൽകുന്ന ഒരു വിളയാണ്
ആരോഗ്യവും സൗന്ദര്യവും നൽകും പപ്പായയുടെ അമൂല്യഗുണങ്ങളെ കുറിച്ച് അറിയാം

പറമ്പുകളിൽ യാതൊരു സംരക്ഷണം നൽകാത തന്നെ ധാരാളമായി ഫലം നൽകുന്ന പപ്പായ ആൾ അത്ര നിസാരക്കാരനല്ല. 
സൗന്ദര്യം വർദ്ധിപ്പിക്കാനും ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിലും എന്തിന് ഏറെ പല രോഗങ്ങളില്‍ നിന്നും മുക്തി നേടാനുള്ള ഔഷധമായാണ് പണ്ട് കാലം മുതൽ തന്നെ പപ്പായ ഉപയോഗിക്കുന്നത്. ഒരു ഫലമെന്നതിലുപരി പപ്പായയുടെ വിവിധ ഭാഗങ്ങളും ആരോഗ്യസംരക്ഷണത്തിനായി ഉപയോഗിക്കാം എന്നതാണ് മറ്റൊരു ഹൈലൈറ്റ് .ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും മലബന്ധ സംബന്ധമായ പ്രശ്നങ്ങൾക്കും തീപ്പൊള്ളലേറ്റതിന്റെ പാടുകൾ പോകാനും പപ്പായ അടിപൊളിണ്. 

വിറ്റാമിൻ സിയാണ് പപ്പായയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിൻ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബർ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം,  എന്നീ ധാതുക്കളും ധാരാളം മിനറൽസും പപ്പായയിൽ ഉണ്ട്.  സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പപ്പായ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. മുഖസൗന്ദര്യത്തിനും നിറം വർദ്ധിപ്പിക്കാനും പലരും പഴുത്ത പപ്പായ ഉപയോഗിക്കാറുണ്ട്. 

പഴുത്ത പപ്പായ മാത്രമല്ല കേട്ടോ പപ്പായയുടെ ഇലയും കുരുവും പച്ച പപ്പായയും എന്തിന് പറയുന്നു പപ്പായയുടെ വേര് പോലും ആരോഗ്യത്തിന്റെ കലവറയാണ്. അവയവങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ പ്രകൃതിദത്തമായ കലവറയാണ് പപ്പായ . ആന്തരീകാവയവങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന നിരവധി ഘടകങ്ങളാണ് പപ്പായയിൽ ഉള്ളത്. ത്വക് രോഗങ്ങൾ മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ പപ്പായയ്ക്ക് കഴിയും

എല്ലാ സീസണുകളിലും ലഭ്യമാകുന്ന പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും വൻകുടലിലെ കാൻസറിനെ തടയുകയും ചെയ്യുന്നു.ആരോഗ്യം വർധിപ്പിക്കാൻ പഴുത്ത പപ്പായയും പച്ച പപ്പായയും ഉപയോഗിക്കാം. രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ട്. ഈ പഴത്തിലെ ഇല നന്നായി ആവിയിൽ വേവിച്ച ശേഷം വിവിധ മൂത്രാശയരോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും മരുന്നായി ഉപയോഗിക്കുന്നുണ്ട്. പപ്പായയുടെ ഇലയിൽ അടങ്ങിയിരിക്കുന്ന കാല്‍സ്യം, അയൺ, മഗ്നീഷ്യം, വിറ്റാമിനുകൾ തുടങ്ങിയവ ആരോഗ്യം വർദ്ധിപ്പിക്കും. പപ്പായയുടെ ഇല ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ അൾസർ പ്രതിരോധിക്കാൻ വളരെ ഫലപ്രദമാണ്. മാത്രമല്ല,  ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ വയറിലുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും. പപ്പായ കൊണ്ട് അമിത വണ്ണവും കുറയ്ക്കാൻ കഴിയും. അമിതമായി അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കുകയും അമിത വണ്ണം ഉണ്ടാകുന്നത് തടയുകയും ചെയ്യും.കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ  പപ്പായ ശീലമാക്കുന്നതും നല്ലതാണ്. 

വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പപ്പായ അധികം സംരക്ഷണം നൽകിയില്ലെങ്കിലും അധികമായി ഫലം നൽകുന്ന ഒരു വിളയാണ് .പ്രത്യേക സീസണായല്ലാതെ വർഷം മുഴുവൻ പപ്പായ ലഭിക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആണ് തൈകൾ മുളപ്പിക്കാൻ പറ്റിയ സമയം. ചെറിയ ഗ്രോ ബാഗുകളിൽ വിത്ത് പാകി മണലും, കാലിവളവും വൃത്തിയാക്കിയ ശേഷം മണ്ണും ചേർത്തിളക്കി നിറച്ച് തയ്യാറാക്കിയ ബാഗുകളിൽ പപ്പായവിത്ത് അഞ്ചു സെന്റിമീറ്റർ താഴ്ചയിൽ കുഴിച്ചു വയ്ക്കുക. ആവശ്യാനുസരണം തൈകൾ നനച്ചു കൊടുക്കണം. 2 മാസം പ്രായമായ തൈകൾ മാറ്റി നടണം. മെയ്‌ ജൂൺ മാസങ്ങളിൽ മാറ്റി നടുന്നതാണ് നല്ലത്. രണ്ടു മീറ്റർ അകലത്തിൽ അര മീറ്റർ സമചതുരത്തിൽ തയ്യാറാക്കിയ കുഴികളിൽ മണ്ണും ജൈവവളവും കൂട്ടിയിളക്കിയ  മിശ്രിതത്തിൽ വേരുകൾ പൊട്ടാതെ മാറ്റി നടണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News