Kidney Stone: മൂത്രത്തിൽ കല്ല് പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഏഴ് പരിഹാര മാർ​ഗങ്ങൾ

Kidney Stone: വൃക്കയിൽ അടിഞ്ഞ് കൂടുന്ന ഖരരൂപത്തിലുള്ള വസ്‌തുക്കളാണ്‌ മൂത്രാശയക്കല്ലിന് കാരണമാകുന്നത്. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ ആണ് ഇവ കാണപ്പെടുക.

Written by - Zee Malayalam News Desk | Last Updated : Jul 6, 2022, 08:06 AM IST
  • ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്‌തത്തിലേക്ക് എത്തിച്ചേരുന്നുണ്ട്
  • വൃക്കയില്‍ രക്‌തം ശുദ്ധീകരിക്കുന്ന അറയില്‍ ഇവയിൽ ചില കണികകള്‍ തങ്ങിനില്‍ക്കും
  • ഈ കണികകള്‍ക്ക് മുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച്‌ കല്ലായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്
  • കാത്സ്യം ഓക്‌സലേറ്റ് കിഡ്‌നി സ്റ്റോണാണ് ഏറ്റവും സാധാരണയായി കാണപ്പെടുന്നത്
Kidney Stone: മൂത്രത്തിൽ കല്ല് പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഏഴ് പരിഹാര മാർ​ഗങ്ങൾ

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഏറ്റവും നിർണായകമായ അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഇലക്ട്രോലൈറ്റുകളുടെ ശരിയായ അളവ് നിലനിർത്തുന്നതിനും വൃക്കകൾ ഫിൽറ്ററായി പ്രവർത്തിക്കുന്നു. വൃക്കയിൽ അടിഞ്ഞ് കൂടുന്ന ഖരരൂപത്തിലുള്ള വസ്‌തുക്കളാണ്‌ മൂത്രാശയക്കല്ലിന് കാരണമാകുന്നത്. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ ആണ് ഇവ കാണപ്പെടുക.

ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്‌തത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. വൃക്കയില്‍ രക്‌തം ശുദ്ധീകരിക്കുന്ന അറയില്‍ ഇവയിൽ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്ക് മുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച്‌ കല്ലായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. കാത്സ്യം ഓക്‌സലേറ്റ് കിഡ്‌നി സ്റ്റോണാണ് ഏറ്റവും സാധാരണയായി കാണപ്പെടുന്നത്. ഇത് മൂത്രത്തിലെ അമിതമായ ഓക്‌സലേറ്റും ദ്രാവകവും മൂലമാണ് ഉണ്ടാകുന്നത്. വൃക്കയിലെ കല്ലുകളെ തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന പരിഹാര മാർ​ഗങ്ങൾ ഇവയാണ്.

കിഡ്‌നി സ്റ്റോൺ ചെറുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഏഴ് പ്രകൃതിദത്ത പരിഹാരങ്ങൾ:

നാരങ്ങ നീര്: ‍നാരങ്ങയിൽ സിട്രേറ്റ് വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായും വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു. മറ്റ് പഴച്ചാറുകളിൽ വൃക്കയിലെ കല്ലുകൾക്ക് കാരണമാകുന്ന ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ സിട്രേറ്റ് കുറവാണ്. രണ്ട് ലിറ്റർ വെള്ളത്തിൽ നാല് ഔൺസ് നാരങ്ങാനീര് ചേർത്ത് ദിവസവും കുടിക്കുന്നത് മൂത്രത്തിൽ കല്ല് രൂപപ്പെടുന്നതിനുള്ള സാധ്യത കുറയ്ക്കും.

ധാരാളം വെള്ളം കുടിക്കുക: കരളും തലച്ചോറും ഉൾപ്പെടെ എല്ലാ അവയവങ്ങളുടെയും ആരോഗ്യത്തിനും പ്രവർത്തനത്തിനും വെള്ളം അത്യാവശ്യമാണ്. ശരീരത്തിന്റെ ഫിൽട്ടറിംഗ് സംവിധാനമായതിനാൽ വൃക്കകൾക്ക് മൂത്രം ഉത്പാദിപ്പിച്ച് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിന് വെള്ളം ആവശ്യമാണ്. ശരീരത്തിന് ആവശ്യമില്ലാത്തതോ അമിതമായതോ ആയ പദാർഥങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളാനാകും. ധാരാളം വെള്ളം കുടിക്കുന്നത് വഴി വൃക്കകൾക്ക് അധിക മാലിന്യ വസ്തുക്കളെ നീക്കംചെയ്യാൻ കഴിയും. യഥാക്രമം പുരുഷന്മാരും സ്ത്രീകളും പ്രതിദിനം 3.7 ലിറ്ററും 2.7 ലിറ്ററും വെള്ളം കുടിക്കണം.

മാതളനാരങ്ങ ജ്യൂസ്: അൾസർ, വയറിളക്കം എന്നിവയുൾപ്പെടെയുള്ള അസുഖങ്ങൾ ഭേദമാക്കാൻ മാതളനാരങ്ങ നല്ലതാണ്. ഇത് കാത്സ്യം ഓക്‌സലേറ്റ് കുറയ്ക്കും. മാതളനാരങ്ങ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യും. ഇത് ‍മൂത്രത്തിന്റെ അസിഡിറ്റി ലെവലും കുറയ്ക്കുന്നു. കുറഞ്ഞ അസിഡിറ്റി അളവ് ഭാവിയിൽ വൃക്കയിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു.

ALSO READ: Beer Benefits : ദിവസവും ബിയർ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും; പഠനവുമായി പോർച്ചുഗൽ സർവകലാശാല

രജ്മ: വൃക്കയുമായി സാമ്യമുള്ള കിഡ്നി ബീൻസ്, വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാനും വൃക്കകളെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ധാതുക്കളും രജ്മയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ‌കിഡ്നി ബീൻസ്, അല്ലെങ്കിൽ രജ്മ പ്രോട്ടീനുകളാൽ സമ്പന്നമാണ്. ദഹനവ്യവസ്ഥയ്ക്ക് മികച്ച നാരുകളും ഇതിൽ ഉൾപ്പെടുന്നു. കിഡ്‌നി ബീൻസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, 
മൂത്രത്തിലെ കല്ലുകളെ അലിയിക്കാനും നീക്കം ചെയ്യാനും വൃക്കയുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെ മികച്ചതാക്കാനും സഹായിക്കുന്നു.

ജമന്തിപ്പൂ ജ്യൂസ്: ഡാൻഡെലിയോൺ അഥവാ ജമന്തിയിൽ വിറ്റാമിനുകളും (എ, ബി, സി, ഡി) പൊട്ടാസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഡാൻഡെലിയോൺ ജ്യൂസ് പിത്തരസം സ്രവങ്ങൾ വർധിപ്പിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. രണ്ട് മുതൽ നാല് കപ്പ് വരെ ഡാൻഡെലിയോൺ ചായ കുടിക്കുന്നത് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗമാണ്. ജമന്തി ജ്യൂസ് ഉണ്ടാക്കാം അല്ലെങ്കിൽ ചായയായി കഴിക്കാം. രുചി വർധിപ്പിക്കുന്നതിനായി ഓറഞ്ച് തൊലി, ഇഞ്ചി, ആപ്പിൾ എന്നിവയും ചേർക്കാം.

വീറ്റ് ഗ്രാസ് ജ്യൂസ്: ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ വീറ്റ് ഗ്രാസ് വളരെ ആരോ​ഗ്യപ്രദമാണ്. വീറ്റ് ഗ്രാസ് കഴിക്കുന്നത് വഴി മൂത്രത്തിന്റെ ഒഴുക്ക് വർധിക്കുകയും കല്ലുകൾ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, വൃക്കകളുടെ ശുദ്ധീകരണത്തിന് സഹായിക്കുന്ന അവശ്യ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. വീറ്റ് ​ഗ്രാസ് ജ്യൂസ് കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ സഹായിക്കും.

ഗ്രീൻ ടീ: ഗ്രീൻ ടീ കുടിക്കുന്നത് വഴി വൃക്കയിലെ ധാതുക്കൾ ക്രിസ്റ്റലൈസ് ആകുന്നത് തടയാൻ സാധിക്കും. ചെറിയ പരലുകൾ മൂത്രത്തിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യപ്പെടും. ​ഗ്രീൻ ടീ ആന്റി ഓക്സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ്. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

കുറിപ്പ്- ഈ ലേഖനം പൊതുവായ വിവരങ്ങൾ മാത്രം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. ഇത് ഒരു തരത്തിലും മെഡിക്കൽ അഭിപ്രായത്തിന് പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ആരോ​ഗ്യവിദ​ഗ്ധരെ സമീപിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News