International Yoga Day 2022: ഹൃദയത്തിന്റെ ആരോ​ഗ്യത്തിൽ യോ​ഗയുടെ പ്രാധാന്യം

International Yoga Day 2022: യോഗ ചെയ്യുന്നത് ശാരീരിക വഴക്കം, സഹിഷ്ണുത, സന്തുലിതാവസ്ഥ, ഏകോപനം, ശ്രദ്ധ, മാനസിക ഉന്മേഷം എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 10:43 AM IST
  • സ്ട്രെസ് ശരീരത്തിലെ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ വർധിക്കാൻ കാരണമാകും
  • ഇത് ഒരാളുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സന്തുലിതമാക്കാൻ ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാം
  • യോ​ഗ പരിശീലിക്കുന്നതിലൂടെ രക്തസമ്മർദ്ദം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും
  • ധ്യാനം, യോ​ഗ എന്നിവ പരിശീലിക്കുന്നത് ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവയെ സന്തുലിതമായി നിർത്തുന്നതിന് സഹായിക്കും
International Yoga Day 2022: ഹൃദയത്തിന്റെ ആരോ​ഗ്യത്തിൽ യോ​ഗയുടെ പ്രാധാന്യം

യോ​ഗ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയേറെ ​ഗുണം ചെയ്യുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. യോഗ ചെയ്യുന്നത് ശാരീരിക വഴക്കം, സഹിഷ്ണുത, സന്തുലിതാവസ്ഥ, ഏകോപനം, ശ്രദ്ധ, മാനസിക ഉന്മേഷം എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. യോഗ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. സന്തോഷ് കുമാർ ഡോറ സംസാരിക്കുന്നു.

സ്ട്രെസ് ശരീരത്തിലെ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ വർധിക്കാൻ കാരണമാകും. ഇത് ഒരാളുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സന്തുലിതമാക്കാൻ ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാം. യോ​ഗ പരിശീലിക്കുന്നതിലൂടെ രക്തസമ്മർദ്ദം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. ധ്യാനം, യോ​ഗ എന്നിവ പരിശീലിക്കുന്നത് ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവയെ സന്തുലിതമായി നിർത്തുന്നതിന് സഹായിക്കും. അതിനാൽ ഹൃദയസംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് സാധ്യത വളരെ കുറവാണ്.

പതിവായി യോഗ ചെയ്യുന്നത് കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാര, ശരീരത്തിലെ കൊഴുപ്പ്, അരക്കെട്ടിന് ചുറ്റും കൊഴുപ്പ് അടിയുന്നത് എന്നിവ കുറച്ച് രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കി ഹൃദയാരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും. മെറ്റബോളിക് സിൻഡ്രോം ഉള്ള മധ്യവയസ്കർ മൂന്ന് മാസം യോഗ പരിശീലിക്കുന്നതിലൂടെ രക്തത്തിന്റെ അളവിലും അരക്കെട്ടിന്റെ ചുറ്റളവ് കുറയുന്നതിലും പുരോഗതിയുണ്ടാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ALSO READ: International Yoga Day 2022 : അന്താരാഷ്‌ട്ര യോഗ ദിനം; പ്രാധാന്യം, സന്ദേശം തുടങ്ങി അറിയേണ്ടതെല്ലാം

കലോറി എരിച്ചുകളയാൻ മികച്ച വ്യായാമ രീതിയാണ് യോഗ. കൂടാതെ, ശരീരത്തിലെ സന്ധികളുടെ വഴക്കം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. യോ​ഗ ശരീരത്തിലെ പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നു. ഓട്ടം, നീന്തൽ തുടങ്ങിയ എയ്റോബിക് പ്രവർത്തനങ്ങളിൽ നിന്ന് കൂടുതൽ കരുത്ത് നേടാൻ യോ​ഗ സഹായിക്കും. ഈ എയ്റോബിക് വ്യായാമങ്ങൾ ഭാരോദ്വഹനം മാത്രം ചെയ്യുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ കലോറി കത്തിക്കാൻ സഹായിക്കുന്നു.

പുകവലിക്കുന്നവർ സ്ഥിരമായി യോഗ പരിശീലിക്കുന്നതിലൂടെ പുകവലി ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. യോഗ പരിശീലിക്കുന്നതിന്റെ നിരവധി നേട്ടങ്ങളിലൊന്ന്, ആന്തരിക സമ്മർദ്ദം നിയന്ത്രിക്കാൻ ആളുകളെ സഹായിക്കുന്നു എന്നതാണ്. ഇത് പുകവലിക്കാനുള്ള പ്രേരണ കുറയ്ക്കുന്നു. പുകവലിക്കുന്നവർക്ക് കൊറോണറി ആർട്ടറി രോഗങ്ങളും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാൾ കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പുകവലി നിർത്താൻ സഹായിക്കുന്നതിലൂടെ യോഗ ഇത്തരം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ചെറുക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് യോഗയിലൂടെ വൈകാരികവും ശാരീരികവുമായ ആശ്വാസം ലഭിക്കും. ദിവസവും 30 മുതൽ 45 മിനിറ്റ് നേരം പതിവായി യോഗ ചെയ്യുന്നത് ശരീരത്തെയും മനസ്സിനെയും ശാന്തമാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News