ഇഞ്ചിക്ക് നിരവധി ഔഷധ ഗുണങ്ങൾ ഉണ്ട്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തത്തിന് ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. അതിനാൽ ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ഇഞ്ചി വെള്ളം പതിവായി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇഞ്ചി വെള്ളം പതിവായി കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മികച്ചത്: ഇഞ്ചിക്ക് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു: ഇഞ്ചി ദഹനത്തിന് മികച്ചതാണ്. ഇഞ്ചി വെള്ളം പതിവായി കുടിക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു. ഇഞ്ചിയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ചതാണ്.
ALSO READ: ദഹനം, രോഗപ്രതിരോധം മുതൽ നിരവധി ഗുണങ്ങൾ; ഡയറ്റിൽ ഉൾപ്പെടുത്താം ഈ പച്ചക്കറി
വയറുസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നു: ഓക്കാനം, ഛർദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം തുടങ്ങിയ ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ചെറുക്കാൻ ഇഞ്ചി മികച്ചതാണ്. ഇത് ഉദരസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ ചെറുക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ ഇഞ്ചി സഹായിക്കുന്നു. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നത്. രാവിലെ വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചത്: രാവിലെ വെറുംവയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. എന്നാൽ, ഇഞ്ചി വെള്ളം അമിതമായി കുടിക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.