Vitamin D: വിറ്റാമിൻ ഡിയുടെ കുറവ് വിവിധ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും; ഈ ഭക്ഷണങ്ങൾ ഒഴിവാക്കാതിരിക്കാം

Vitamin D Deficiency: നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് വളരെ അത്യന്താപേക്ഷിതമായ വിറ്റാമിനാണ് വിറ്റാമിൻ ഡി. ക്ഷീണം, പേശികളുടെയും എല്ലുകളുടെയും ബലക്ഷയം എന്നിവയാണ് വിറ്റാമിൻ ഡി കുറയുന്നതിന്റെ സാധാരണ ലക്ഷണങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 02:01 PM IST
  • എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും വികാസത്തിനും ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിനും വിറ്റാമിൻ ഡി പ്രധാനമാണ്
  • രോഗപ്രതിരോധ സംവിധാനത്തെയും ന്യൂറോ മസ്കുലർ സിസ്റ്റത്തെയും നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു
  • കുടലുകളെ ഉത്തേജിപ്പിക്കാനും കാത്സ്യം ആഗിരണം ചെയ്യാനും വൃക്കകൾ പുറന്തള്ളുന്ന കാത്സ്യം വീണ്ടെടുക്കാനും ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഉണ്ടായിരിക്കണം
Vitamin D: വിറ്റാമിൻ ഡിയുടെ കുറവ് വിവിധ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും; ഈ ഭക്ഷണങ്ങൾ ഒഴിവാക്കാതിരിക്കാം

ഇന്ത്യയിൽ ഭൂരിഭാ​ഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വിറ്റാമിൻ ഡിയുടെ അപര്യാപ്തത. ക്ഷീണം, പേശികളുടെയും എല്ലുകളുടെയും ബലക്ഷയം എന്നിവയാണ് വിറ്റാമിൻ ഡി കുറയുന്നതിന്റെ സാധാരണ ലക്ഷണങ്ങൾ. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് വളരെ അത്യന്താപേക്ഷിതമായ വിറ്റാമിനാണ് വിറ്റാമിൻ ഡി.

ഇത് എല്ലുകളെയും പേശികളെയും ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്ന, വിറ്റാമിൻ ഡിയുടെ ഒപ്റ്റിമൽ അളവ് നിലനിർത്തുന്നത്, അസ്ഥികളുടെ ബലക്ഷയം, ഓസ്റ്റിയോപൊറോസിസ്, അസ്ഥി പൊട്ടൽ, പ്രമേഹം, ഹൃദ്രോഗങ്ങൾ, ഊർജ്ജത്തിന്റെ കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.

വൈറ്റമിൻ ഡി പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

വിറ്റാമിൻ ഡിക്ക് നിരവധി പ്രധാന പ്രവർത്തനങ്ങൾ ഉണ്ട്. ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ടത് കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണം വർധിപ്പിക്കുക എന്നതാണ്. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും വികാസത്തിനും ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിനും വിറ്റാമിൻ ഡി പ്രധാനമാണ്. രോഗപ്രതിരോധ സംവിധാനത്തെയും ന്യൂറോ മസ്കുലർ സിസ്റ്റത്തെയും നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. കുടലുകളെ ഉത്തേജിപ്പിക്കാനും കാത്സ്യം ആഗിരണം ചെയ്യാനും വൃക്കകൾ പുറന്തള്ളുന്ന കാത്സ്യം വീണ്ടെടുക്കാനും ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഉണ്ടായിരിക്കണം.

വിറ്റാമിൻ ഡിയുടെ അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാനുള്ള അഞ്ച് വഴികൾ

സന്തുലിതമായ സൂര്യപ്രകാശം: സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡി വർധിക്കാൻ സഹായിക്കും. എന്നാൽ, അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് വിവിധ ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, മിതമായി ഇളംവെയിൽ കൊള്ളുന്നത് വിറ്റാമിൻ ഡി വർധിപ്പിക്കാൻ സഹായിക്കും. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, ചില പഠനങ്ങൾ പ്രകാരം വിറ്റാമിൻ ഡി ആവശ്യത്തിന് ലഭിക്കാൻ 15-20 മിനിറ്റ് വെയിൽ കൊള്ളുന്നത് മതിയാകും.

ചിട്ടയായ വ്യായാമം: ചിട്ടയായ വ്യായാമം വിറ്റാമിൻ ഡിയുടെ അളവ് മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുന്നു. ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ ഉൾപ്പടെ പല ആരോഗ്യപ്രശ്നങ്ങളും നേരിടാൻ വിറ്റാമിൻ ഡി വളരെ പ്രധാനപ്പെട്ടതാണ്.

ALSO READ: World Chocolate Day 2023: ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചതാണോ?

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ: നോൺ വെജ് ഭക്ഷണങ്ങൾ - മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യം, സമുദ്രവിഭവങ്ങൾ എന്നിവ പ്രകൃതിദത്തമായ വിറ്റാമിൻ ഡി ഭക്ഷണ സ്രോതസ്സുകളിൽ ഒന്നാണ്. സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ - കൂൺ, റാഗി, സോയാബീൻ, കറിവേപ്പില, എള്ള്.

മഗ്നീഷ്യം: എല്ലുകളുടെ വളർച്ചയെയും പരിപാലനത്തെയും സ്വാധീനിക്കുന്ന കാത്സ്യം, ഫോസ്ഫേറ്റ് ഹോമിയോസ്റ്റാസിസ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡിയെ സജീവമാക്കാൻ മഗ്നീഷ്യം സഹായിക്കുന്നു. അതിനാൽ, ശുപാർശ ചെയ്യുന്ന അളവിൽ മഗ്നീഷ്യം കഴിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ സ്രോതസ്സുകൾ- ബദാം, വാഴപ്പഴം, ബീൻസ്, ബ്രൊക്കോളി, കശുവണ്ടി, മുട്ടയുടെ മഞ്ഞക്കരു, പച്ച നിറത്തിലുള്ള പച്ചക്കറികൾ, കൂൺ, ഓട്സ്, മത്തങ്ങ വിത്തുകൾ തുടങ്ങിയവ

വൈറ്റമിൻ ഡി സപ്ലിമെന്റുകൾ: വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നത് സഹായകമായേക്കാം, എന്നാൽ ഇത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ. കൂൺ, കൊഴുപ്പുള്ള മത്സ്യം, കടൽ ഭക്ഷണം, മുട്ടകൾ, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് ശരീരത്തിൽ പലവിധ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. വിഷാദം, ഉൽക്കണ്ഠ തുടങ്ങിയ രോ​ഗാവസ്ഥകൾക്ക് വരെ വിറ്റാമിൻ ഡിയുടെ അപര്യാപ്തത കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ ക്ഷീണം, പേശീവേദന തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതും ആവശ്യമായ ചികിത്സകൾ സ്വീകരിക്കേണ്ടതുമാണ്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News