ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ) അഥവാ എച്ച്ഡിഎൽ കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോളായി കണക്കാക്കപ്പെടുന്നു. ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അഥവാ എൽഡിഎൽ കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോളാണ്.
ഇത് ധമനികളിൽ അടിഞ്ഞുകൂടി ഓക്സിജൻ പ്രവാഹവും രക്തപ്രവാഹവും തടയുന്നു. രക്തത്തിൽ എൽഡിഎൽ കൊളസ്ട്രോൾ വർധിക്കുന്നത് ഹൃദയാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യാവസ്ഥകളിലേക്ക് നയിക്കും.
ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നത് പോലെ പ്രധാനമാണ് നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നതും. ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.
ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നതിനൊപ്പം വ്യായാമം ശീലമാക്കേണ്ടതും പ്രധാനമാണ്. കൊളസ്ട്രോളിന്റെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നതിന് ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ALSO READ: പ്രമേഹ രോഗികൾ നിർബന്ധമായും കഴിക്കണം ഈ ഭക്ഷണങ്ങൾ
വ്യായാമം: പതിവ് വ്യായാമം ശീലമാക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ പ്രധാനമാണ്. നടത്തം, ഓട്ടം, സൈക്ലിങ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കും.
ആരോഗ്യകരവും അനാരോഗ്യകരവുമായ കൊഴുപ്പുകൾ: അവോക്കാഡോ, നട്സ് എന്നിവയിൽ കാണപ്പെടുന്നത് ആരോഗ്യകരമായ കൊഴുപ്പുകളാണ്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. ജങ്ക് ഫുഡുകൾ കഴിക്കുന്നത് പകരം ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
ഒമേഗ-3 ഫാറ്റി ആസിഡ്: മത്സ്യം, ഫ്ലാക് സീഡ്, ചിയ വിത്തുകൾ, വാൽനട്ട് എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.
ALSO READ: നടി താരാ കല്യാണിനെ ബാധിച്ച സ്പാസ് മോഡിക് ഡിസ്ഫോണിയ എന്താണ്? രോഗാവസ്ഥ, കാരണം, ചികിത്സ അറിയാം
പഞ്ചസാര കുറയ്ക്കുക: കൃത്രിമ മധുരം ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും ഉപേക്ഷിക്കുക. വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കുറയ്ക്കുക. പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കും.
പുകവലി ഉപേക്ഷിക്കുക: പുകവലി എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, പുകവലി ഉപേക്ഷിക്കേണ്ടത് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.