High Cholesterol Diet: മരുന്നില്ലാതെ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഈ ഭക്ഷണക്രമം പാലിക്കാം

High Cholesterol Diet Plan: ധമനികളിൽ പ്ലാക്കുകൾ അടിഞ്ഞുകൂടുന്നത് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. രക്തയോട്ടം കുറയുന്നത് ഹൃദയത്തിന് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത് തടയും.

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 08:20 AM IST
  • ലയിക്കുന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു
  • ഓട്‌സ്, ബാർലി, ലീൻസ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
High Cholesterol Diet: മരുന്നില്ലാതെ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഈ ഭക്ഷണക്രമം പാലിക്കാം

രക്തത്തിലെ മെഴുക് പോലെയുള്ള പദാർഥമാണ് കൊളസ്ട്രോൾ. ശരീരം സ്വാഭാവികമായി കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്നു. "മോശം" കൊളസ്ട്രോൾ എന്ന് വിളിക്കപ്പെടുന്ന ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) രക്തത്തിൽ അധികമാകുമ്പോൾ, അത് ധമനികളുടെ ഭിത്തികളിൽ അടിഞ്ഞുകൂടും.

കൊളസ്‌ട്രോളിന്റെയും മറ്റ് പദാർത്ഥങ്ങളുടെയും ഈ ശേഖരണം പ്ലാക്കുകൾ ഉണ്ടാക്കുന്നു, ഇത് കാലക്രമേണ ധമനികളെ ചെറുതാക്കാനും രക്തയോട്ടം തടയാനും കാരണമാകുന്നു. ധമനികളിൽ പ്ലാക്കുകൾ അടിഞ്ഞുകൂടുന്നത് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. രക്തയോട്ടം കുറയുന്നത് ഹൃദയത്തിന് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത് തടയും. ഇത് വിവിധ ആരോ​ഗ്യ സങ്കീർണതകളിലേക്ക് നയിക്കുന്നു.

ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതും മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതും പലപ്പോഴും ഹൃദയ സംബന്ധമായ വിവിധ പ്രശ്നങ്ങൾ ഉണ്ടാക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുകയും ചെയ്യും. രോഗലക്ഷണങ്ങളൊന്നും ഉടനെ പ്രകടമാകാത്തതിനാൽ നിശബ്ദ കൊലയാളിയെന്നാണ് ഉയർന്ന കൊളസ്ട്രോളിനെ വിളിക്കുന്നത്.

നിങ്ങൾക്ക് ഈ അവസ്ഥയെ സ്വാഭാവികമായി ചികിത്സിക്കണമെങ്കിൽ, ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ, നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ അതീവ ശ്രദ്ധ വേണം. കൊളസ്ട്രോൾ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ആരോഗ്യകരമായ കൊഴുപ്പുകൾ തിരഞ്ഞെടുക്കുക: അപൂരിത കൊഴുപ്പുകൾ തിരഞ്ഞെടുക്കുക. ഒലിവ് ഓയിൽ, കനോല ഓയിൽ, അവോക്കാഡോകൾ, അണ്ടിപ്പരിപ്പ് എന്നിവയിൽ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും തിരഞ്ഞെടുക്കുക. ചുവന്ന മാംസം, പാൽ ഉത്പന്നങ്ങൾ എന്നിവയിൽ കാണപ്പെടുന്ന പൂരിത കൊഴുപ്പുകളുടെ ഉപഭോഗം പരിമിതപ്പെടുത്തുക.

ALSO READ: Bloating: വയറു വീർക്കലും ​ഗ്യാസും അലട്ടുന്നോ? വീട്ടിൽ തന്നെ കാണാം പ്രതിവിധി

ലയിക്കുന്ന നാരുകൾ വർധിപ്പിക്കുക: ലയിക്കുന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഓട്‌സ്, ബാർലി, ലീൻസ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ലീൻ പ്രോട്ടീനുകൾ തിരഞ്ഞെടുക്കുക: തൊലി നീക്കം ചെയ്ത കോഴിയിറച്ചി, മത്സ്യം, ബീൻസ്, ടോഫു തുടങ്ങിയ ലീൻ പ്രോട്ടീൻ ഉറവിടങ്ങൾ തിരഞ്ഞെടുക്കുക.

ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക: കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നത് കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിനും സഹായിക്കും.

ഡയറ്ററി കൊളസ്‌ട്രോൾ പരിമിതപ്പെടുത്തുക: ഡയറ്ററി കൊളസ്‌ട്രോൾ എല്ലാവരെയും ഒരുപോലെ ബാധിക്കില്ലെങ്കിലും, ഉയർന്ന കൊളസ്‌ട്രോൾ ഭക്ഷണങ്ങളായ മാംസം, മുട്ടയുടെ മഞ്ഞക്കരു, കക്കയിറച്ചി എന്നിവ പരിമിതപ്പെടുത്തുന്നത് നല്ലതാണ്.

മുഴുവൻ ധാന്യങ്ങൾ തിരഞ്ഞെടുക്കുക: ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം മുഴുവൻ ഗോതമ്പ്, ബ്രൗൺ റൈസ്, ക്വിനോവ, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിക്കുക. ധാന്യങ്ങളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

ആഡഡ് ഷു​ഗറും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക: സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പും പഞ്ചസാരയും അധിക സോഡിയവും അടങ്ങിയിട്ടുണ്ട്. ഇവ ഉയർന്ന കൊളസ്‌ട്രോളിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News