High Blood Pressure Diet: രക്തസമ്മർദ്ദമുള്ളവർ ഡയറ്റിൽ ശ്രദ്ധിക്കണം; ഈ ഏഴ് ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർധിപ്പിക്കും

High Blood Pressure: ജീവിതശൈലി ശീലങ്ങളാണ് രക്തസമ്മർദ്ദത്തിൻറെ ഏറ്റവും വലിയ അപകട ഘടകങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Oct 24, 2022, 06:35 AM IST
  • വറുത്ത ഭക്ഷണങ്ങളിൽ പൂരിത കൊഴുപ്പുകളും ലവണങ്ങളും അടങ്ങിയിട്ടുണ്ട്
  • ഇവ രണ്ടും രക്തസമ്മർദ്ദത്തിന് കൂടുതൽ സാധ്യത വർധിപ്പിക്കുന്നു
  • കാരണം അവയ്ക്ക് രക്തസമ്മർദ്ദം തൽക്ഷണം വർധിപ്പിക്കാൻ കഴിയും
High Blood Pressure Diet: രക്തസമ്മർദ്ദമുള്ളവർ ഡയറ്റിൽ ശ്രദ്ധിക്കണം; ഈ ഏഴ് ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർധിപ്പിക്കും

നിരന്തരമായ ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ ഹൃദയസംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ജീവിതശൈലി ശീലങ്ങളാണ് ഹൈപ്പർടെൻഷന്റെ ഏറ്റവും വലിയ അപകട ഘടകങ്ങൾ. അതിനാൽ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ രക്തസമ്മർദ്ദം വർധിപ്പിക്കുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കുകയും ഇവ ഒഴിവാക്കാൻ ശ്രമിക്കുകയും വേണം.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ: നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നിന്ന് വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവ നിങ്ങളുടെ ഹൃദയാരോഗ്യത്തിന് മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഒരുപോലെ അപകടകരമാണ്. അവ വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിക്കും. വറുത്ത ഭക്ഷണങ്ങളിൽ പൂരിത കൊഴുപ്പുകളും ലവണങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തസമ്മർദ്ദത്തിന് കൂടുതൽ സാധ്യത വർധിപ്പിക്കുന്നു. കാരണം അവയ്ക്ക് രക്തസമ്മർദ്ദം തൽക്ഷണം വർധിപ്പിക്കാൻ കഴിയും.

ഉപ്പ്: നിങ്ങൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ, നിങ്ങൾ എത്ര ഉപ്പ് കഴിക്കുന്നുവെന്ന് സൂക്ഷ്മമായി പരിശോധിക്കണം. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ദിവസവും അഞ്ച് ഗ്രാമിൽ താഴെ മാത്രം ഉപ്പ് കഴിക്കുന്നതാണ് നല്ലത്

ALSO READ: Cancer Causing Foods: ശ്രദ്ധിക്കുക! ഈ ഭക്ഷണങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കും

ടിന്നിലടച്ച, ശീതീകരിച്ച, സംസ്കരിച്ച ഭക്ഷണങ്ങൾ: ഈ ഭക്ഷണങ്ങളിൽ നിങ്ങളുടെ രക്തസമ്മർദ്ദം പെട്ടെന്ന് കുതിച്ചുയരാൻ കാരണമായേക്കാവുന്ന ഉപ്പ് വളരെ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ശീതീകരിച്ച ഭക്ഷണങ്ങളും ടിന്നിലടച്ച ഭക്ഷണങ്ങളും കേടാകാതിരിക്കാൻ ഇതിൽ ഉപ്പ് അധിക അളവിൽ ചേർക്കും. നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമാക്കാനും ഫിറ്റ്നസ് നിലനിർത്താനും ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ചേർക്കാൻ ശ്രമിക്കുക.

കഫീൻ: വലിയ അളവിൽ ചായയോ കാപ്പിയോ എനർജി ഡ്രിങ്കുകളോ കഴിക്കുന്നത് ഒഴിവാക്കുക. കാരണം അവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ വലിയ അളവിൽ ശരീരത്തിലെത്തുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കും.

മദ്യം: ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് മദ്യപാനം കൂടുതൽ ആരോ​ഗ്യ ഭീഷണി ഉയർത്തിയേക്കും. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുക മാത്രമല്ല, ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ജീവന് ഭീഷണിയായേക്കാം.

സോഡ: ചായ, കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ കൂടാതെ, സോഡകളിൽ സംസ്കരിച്ച പഞ്ചസാരയും ശൂന്യമായ കലോറികളും നിറഞ്ഞിരിക്കുന്നു. ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അവ അമിതവണ്ണത്തിന് കാരണമാകും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും കഠിനമായ ഹൃദ്രോഗത്തിനും കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്.

സോസുകൾ: കെച്ചപ്പ്, സോയ സോസ്, സാലഡ് ഡ്രസ്സിംഗ് തുടങ്ങിയ സോസുകൾ കഴിക്കരുത്. അവയിൽ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തസമ്മർദ്ദം വേ​ഗത്തിൽ വർധിപ്പിക്കും. രക്തസമ്മർദ്ദം അമിതമായി വർധിക്കുന്നത് ഹൃദയാരോ​ഗ്യത്തിന് ദോഷം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News