അച്ഛനായിരുന്നയാള്‍ അമ്മയായി മാറി; സർജറിക്കായി സെക്സ് വർക്ക് ചെയ്തു,അധിക്ഷേപം പറഞ്ഞാൽ ജീവിക്കാൻ പോലും തോന്നില്ല

ഒരുപാട് പേരുകൾ അന്വേഷിച്ചു പക്ഷേ ഒന്നും തൃപ്തി ആയില്ല. അവസാനമാണ്  എ എന്ന അക്ഷരത്തിലുള്ള പേര് ഇടാം എന്ന് തീരുമാനിച്ചത്-അമയ പറഞ്ഞ് തുടങ്ങി. അങ്ങനെയാണ് അമയ എന്ന പേര് ഇട്ടത്. 26ാമത്തെ വയസിലാണ് അത്

Written by - Akshaya PM | Edited by - M Arun | Last Updated : Jul 18, 2022, 04:20 PM IST
  • തന്നെ ചാന്തുപൊട്ടെന്നും ഒമ്പതെന്നും വിളിച്ച് പലരും കളിയാക്കിയിരുന്നു.
  • അമയയായി മാറിയതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു
  • തങ്ങൾക്ക് പ്രത്യേകിച്ച് ബാത്റൂം ആവശ്യമില്ല. പല സ്ഥലത്തും അത് കാണുമ്പോൾ വിഷമം
അച്ഛനായിരുന്നയാള്‍ അമ്മയായി മാറി; സർജറിക്കായി സെക്സ് വർക്ക് ചെയ്തു,അധിക്ഷേപം പറഞ്ഞാൽ ജീവിക്കാൻ പോലും തോന്നില്ല

പ്രസാദ് എന്ന പുരുഷൻ എങ്ങനെ അമയ എന്ന  സ്ത്രീ ആയി? എല്ലാവരും ചോദിച്ച ചോദ്യത്തിന് മറുപടിയാണ് അമയയുടെ  ജീവിത കഥ.  പ്രസാദില്‍ നിന്നും അമയയിലേക്കുള്ള യാത്ര ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. അതിന് കണ്ണീരിൻറെയും കുത്തു വാക്കുകളുടെയും മുറിവുണ്ട്.

ഒരുപാട് പേരുകൾ അന്വേഷിച്ചു പക്ഷേ ഒന്നും തൃപ്തി ആയില്ല. അവസാനമാണ്  എ എന്ന അക്ഷരത്തിലുള്ള പേര് ഇടാം എന്ന് തീരുമാനിച്ചത്-അമയ പറഞ്ഞ് തുടങ്ങി. അങ്ങനെയാണ് അമയ എന്ന പേര് ഇട്ടത്. 26ാമത്തെ വയസിലാണ് അത് . അംബികയുടെയും മോഹന്റെയും മകനായിട്ടായിരുന്നു പ്രസാദിന്റെ ജനനം. മകനായി ജനിച്ച് മകനായി വളരാനാണ് വീട്ടുകാര്‍ ആഗ്രഹിച്ചത്. ഒരു ആണ്‍കുട്ടിയായിത്തന്നെയാണ് അവരെന്നെ കണ്ടത്.

പക്ഷേ താൻ കുട്ടിക്കാലം മുതലേ മനസുകൊണ്ട് പെണ്ണായിരുന്നു എന്ന് അമയ പറഞ്ഞു. പുച്ഛത്തോടെയായിരുന്നു പലരും മുന്‍പ് എന്നെ നോക്കിക്കണ്ടത്. ഒരു പെണ്ണായി മാറാൻ  ഒരുപാട് വിഷമങ്ങളും ത്യാഗങ്ങളുമൊക്കെ സഹിച്ചിട്ടുണ്ട്.  എന്നാല്‍ അമ്മ എന്നെ അംഗീകരിച്ചു, അമ്മയ്ക്ക് എന്നെയിഷ്ടമാണ്. സഹോദരങ്ങളോ ബന്ധുക്കളോ ഒന്നും എന്നെ ഇതുവരെ സ്വീകരിച്ചിരുന്നില്ലെന്നും അമയ പറഞ്ഞു.

ജീവിതത്തിൽ വീട്ടുകാരുടെ നിർബന്ധത്തിന്റെ പുറത്ത് വിവാഹം കഴിക്കേണ്ടി വന്നിരുന്നു.   അതിൽ തനിക്ക് ഒരു മകളുണ്ട്. അവള്‍ സുഖമായിരിക്കുന്നു. ഭാര്യ മരണപ്പെട്ടു. മകളെ എപ്പോഴെങ്കിലും കാണാനും അവളോടൊപ്പം കഴിയാനുമൊക്കെ ആഗ്രഹമുണ്ടെന്നും അമയ പറഞ്ഞു. ഇപ്പോള്‍ ഭാര്യയുടെ വീട്ടിലാണ് മകള്‍ കഴിയുന്നത്. അച്ഛനായിരുന്നയാള്‍ ഇന്ന് അമ്മയായി മാറിയിരിക്കുകയാണെന്നും അമയ .

താന്‍ മനസ് കൊണ്ട് മാത്രമല്ല ശരീരം കൊണ്ടും താന്‍ പെണ്ണായി മാറി. നാല് വര്‍ഷം മുമ്പായിരുന്നു സര്‍ജറികള്‍ നടത്തിയത്. സർജറിക്കായി സെക്സ് വർക്ക് ചെയ്തിട്ടുണ്ട്. സെക്സ് വർക്ക് ചെയ്തത് പണത്തിനു വേണ്ടിയാണ്. കാരണം ലക്ഷങ്ങളാണ് സർജറിക്കായുളള ചിലവ്.  പുരുഷനിൽ നിന്ന് സ്ത്രീ ആകുക എന്നത് വലിയ വെല്ലുവിളി തന്നെയാണ് . ഇത് വെറുതെ വേഷം ധരിച്ച് കെട്ടിയാടുന്നതല്ല. ഈ സമയത്ത് നമുക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ചു പറഞ്ഞാൽ ജീവിക്കാൻ പോലും തോന്നില്ല പലപ്പോഴും ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിറ്റുണ്ട് എന്നും അമയ പറഞ്ഞു. 

തന്നെ ചാന്തുപൊട്ടെന്നും ഒമ്പതെന്നും വിളിച്ച് പലരും കളിയാക്കിയിരുന്നു. അന്ന് തനിക്ക് ഒതുങ്ങിക്കൂടേണ്ടി വന്നിരുന്നുവെന്നും എന്നാല്‍ അമയയായി മാറിയതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്നും താരം പറഞ്ഞു. 
തങ്ങൾക്ക് പ്രത്യേകിച്ച് ബാത്റൂം ആവശ്യമില്ല. പല സ്ഥലത്തും അത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. കാരണം സർജറി ചെയ്ത് ശരീരത്തിൽ പരിണാമം വരുത്തുന്നതും പൂർണ്ണമായി ആണ്. കാഴ്ചയിൽ മാത്രമല്ല ഈ മാറ്റം വരുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News