Heart Health: ചെറിയ ഇടവേളകളെടുക്കാം... ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ഹൃദയത്തെ അപകടത്തിലാക്കും

Heart Health Tips: എൻവയോൺമെന്റ് ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ച ഡബ്ല്യുഎച്ച്ഒയുടെയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും കണക്കുകൾ പ്രകാരം, ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് 2016-ൽ സ്ട്രോക്ക്, ഇസ്കെമിക് ഹൃദ്രോഗം എന്നിവ മൂലം 7,45,000 മരണങ്ങൾക്ക് കാരണമായി.

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 07:26 AM IST
  • തുടർച്ചയായി ദീർഘനേരം ഇരിക്കുകയും ആവശ്യമായ ഇടവേളകൾ എടുക്കാതിരിക്കുകയും ചെയ്യുന്നു
  • ദീർഘനേരം ജോലി ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ഹൃദയത്തിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും
Heart Health: ചെറിയ ഇടവേളകളെടുക്കാം... ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ഹൃദയത്തെ അപകടത്തിലാക്കും

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിവിധ റിപ്പോർട്ടുകളും പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എൻവയോൺമെന്റ് ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ച ഡബ്ല്യുഎച്ച്ഒയുടെയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും കണക്കുകൾ പ്രകാരം, ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് 2016-ൽ സ്ട്രോക്ക്, ഇസ്കെമിക് ഹൃദ്രോഗം എന്നിവ മൂലം 7,45,000 മരണങ്ങൾക്ക് കാരണമായി.

2000 മുതൽ 29 ശതമാനം വർധനവാണ് ഇതിൽ കാണിക്കുന്നത്. വർക്ക് ഫ്രം ഹോം സംസ്കാരം ആരംഭിച്ചു, ആളുകൾ ഓഫീസിലായിരിക്കുമ്പോഴുള്ളതിനേക്കാൾ കൂടുതൽ മണിക്കൂറുകൾ വീട്ടിൽ ചെലവഴിക്കാൻ തുടങ്ങി. ഇത് ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കും എന്നതിനേക്കാൾ, മിക്കവർക്കും ഇത് സൗകര്യപ്രദമായി മാറി.

കോവിഡ് പാൻഡെമിക് മാറിയതിനുശേഷം, ആളുകൾ ഓഫീസുകളിൽ ജോലിക്ക് പോകാൻ തുടങ്ങിയതാണ് കൂടുതൽ ജോലി സമയത്തിലേക്ക് നയിച്ചതിന് മറ്റൊരു കാരണം. തുടർച്ചയായി ദീർഘനേരം ഇരിക്കുകയും ആവശ്യമായ ഇടവേളകൾ എടുക്കാതിരിക്കുകയും ചെയ്യുന്നു. ദീർഘനേരം ജോലി ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ഹൃദയത്തിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

സമ്മർദ്ദം: ദൈർഘ്യമേറിയ ജോലി സമയം പലപ്പോഴും സമ്മർദ്ദ നില വർധിപ്പിക്കുന്നതിന് കാരണമാകുന്നു. വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ വർധനവിന് കാരണമാകും, ഇത് രക്തസമ്മർദ്ദം വർധിപ്പിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ALSO READ: Tomato Benefits: തക്കാളി കഴിക്കാം... ഹൃദയത്തെ സംരക്ഷിക്കാം

പരിമിതമായ ശാരീരിക പ്രവർത്തനങ്ങൾ: വർധിച്ച ജോലി സമയം വ്യായാമത്തിനും ശാരീരിക പ്രവർത്തനങ്ങൾക്കും ചിലവഴിക്കാനുള്ള സമയത്തെ കുറയ്ക്കും. ഉദാസീനമായ ജീവിതശൈലി ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രധാന അപകടഘടകമാണ്. ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിനും പതിവ് വ്യായാമം അത്യാവശ്യമാണ്.

ഉറക്കക്കുറവ്: ദൈർഘ്യമേറിയ ജോലി സമയം മതിയായ ഉറക്കം ലഭിക്കുന്നതിന് തടസമാകും. രാത്രി ഷിഫ്റ്റുകൾ അല്ലെങ്കിൽ ഷിഫ്റ്റുകൾ മാറിവരുന്നത് ശരീരത്തിന്റെ മുഴുവൻ പ്രവർത്തനത്തെയും ഉറക്ക രീതികളെയും തടസ്സപ്പെടുത്തും. ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളായ അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അവസ്ഥകൾക്ക് ഉറക്കക്കുറവ് കാരണമാകും.

സാമൂഹിക ഒറ്റപ്പെടൽ: ദീർഘനേരം ജോലിയിൽ ചെലവഴിക്കുന്നത് സാമൂഹിക ഒറ്റപ്പെടലിനും സാമൂഹിക ബന്ധങ്ങൾ കുറയുന്നതിനും കാരണമായേക്കാം. ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആരോഗ്യ സംരക്ഷണം: മണിക്കൂറുകളോളം ജോലി ചെയ്യുന്ന ആളുകൾക്ക് ആരോ​ഗ്യ സംരക്ഷണത്തിന് സമയം കുറവായിരിക്കും. അവർ ജോലിക്ക് ആരോഗ്യത്തേക്കാൾ മുൻഗണന നൽകുന്നു. ഇത് പതിവ് പരിശോധനകളും ആരോ​ഗ്യ പരിരക്ഷാ നടപടികളും അവ​ഗണിക്കുന്നതിലേക്ക് നയിക്കുന്നു.

ദൈർഘ്യമേറിയ ജോലി സമയവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിന്, തൊഴിൽ-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക, ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, സമ്മർദ്ദം കുറയ്ക്കുക, ആവശ്യത്തിന് ഉറങ്ങുക എന്നിവ പ്രധാനമാണ്. പതിവ് പരിശോധനകൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ വേ​ഗത്തിൽ തിരിച്ചറിയാനും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News