Heart Attack Symtoms : ഹൃദയാഘാതത്തിന്റെ ഈ ആറ് ലക്ഷണങ്ങൾ ഒരിക്കലും ശ്രദ്ധിക്കാതെ പോകരുത്

കൊളസ്ട്രോളിന്റെ അളവ് അമിതമായി ഉയരുന്നതും ഹൃദ്രോഗങ്ങൾക്ക് കാരണമാകും. 

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 03:17 PM IST
  • ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലുമൊക്കെ പ്രത്യേക ശ്രദ്ധ കൊടുക്കണം.
  • പ്രധാനമായും ഹൃദയാഘാതത്തിന് കാരണം ആകാറുള്ളത് മാനസിക പിരിമുറുക്കമാണ്.
  • കൂടാതെ കൊളസ്ട്രോളിന്റെ അളവ് അമിതമായി ഉയരുന്നതും ഹൃദ്രോഗങ്ങൾക്ക് കാരണമാകും.
Heart Attack Symtoms : ഹൃദയാഘാതത്തിന്റെ ഈ ആറ് ലക്ഷണങ്ങൾ ഒരിക്കലും ശ്രദ്ധിക്കാതെ പോകരുത്

ഹൃദയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വ്വളരെ പ്രധാനമാണ്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലുമൊക്കെ പ്രത്യേക ശ്രദ്ധ കൊടുക്കണം. പ്രധാനമായും ഹൃദയാഘാതത്തിന് കാരണം ആകാറുള്ളത് മാനസിക പിരിമുറുക്കമാണ്. കൂടാതെ കൊളസ്ട്രോളിന്റെ അളവ് അമിതമായി ഉയരുന്നതും ഹൃദ്രോഗങ്ങൾക്ക് കാരണമാകും. അതിനാൽ തന്നെ ഈ 6 ലക്ഷണങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഉറപ്പായും വൈദ്യ സഹായം തേടണം

1) നേരിയ നെഞ്ച് വേദന പോലും ഉണ്ടായാൽ ശ്രദ്ധിക്കണം. നെഞ്ച് വേദന,  നെഞ്ചിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ പ്രധാനമായും ഹൃദയാഘാതത്തിന്റെയും, ഹൃദ്രോഗങ്ങളുടെയും ലക്ഷണമാണ്. എന്നാൽ വേദനയില്ലാതെയും ഹൃദയാഘാതം ഉണ്ടാക്കുമെന്നും ഓർക്കണം.

2) ക്ഷീണം, ദഹനക്കേട്, വയറുവേദന എന്നിവ പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാറുണ്ട്. നിങ്ങളുടെ ഹൃദയത്തിന് ഏതെങ്കിലും പ്രശ്‍നങ്ങൾ ഉണ്ടാകുമ്പോൾ, അത് ക്ഷീണത്തിന് കാരണമാകും. ഈ അവസ്ഥയിൽ പലപ്പോഴും വയറ് വേദനയും ഉണ്ടാകാറുണ്ട്.

3) ശരീരത്തിന്റെ വലത് വശത്ത് വേദന ഉണ്ടാകുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. ആദ്യം നെഞ്ചിൽ നിന്ന് ആരംഭിക്കുന്ന വേദന ക്രമേണ വലത് വശത്ത് മുഴുവൻ പടരും. ഇത്തരത്തിൽ നേരിയ വേദന ഉണ്ടാകുമ്പോൾ തന്നെ വൈദ്യ സഹായം തേടാൻ ഉറപ്പായും ശ്രദ്ധിക്കണം.

4) ഹൃദ്രോഗങ്ങളുടെ ലക്ഷണമായി പലപ്പോഴും തലവേദനയുണ്ടാകാറുണ്ട്. ഇതിന് കാരണം ശരീരത്തിൽ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നത് മൂലം നിർജ്ജലീകരണം ഉണ്ടാകുന്നതാണ്.

5) ഹൃദയാഘാതത്തിന് മുന്നോടിയായി തൊണ്ടയ്ക്കും, താടിക്കും വേദനയുണ്ടാകാറുണ്ട്. നെഞ്ച് വേദനയും ഹൃദയത്തിൽ ഉണ്ടാകുന്ന സമ്മർദ്ദവും മൂലം പനിയും, സൈനസും ഉണ്ടാകുന്നതാണ് ഈ വേദനയ്ക്ക് കാരണമാകുന്നത്.

6) സാധാരണയിലധികമായി ക്ഷീണം തോന്നുകയാണെങ്കിൽ, അത് ഒരിക്കലും ശ്രദ്ധിക്കാതെ പോകരുത്. അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാൻ സാധ്യത കൂടുതലാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News