ആരോഗ്യകരമായ ജീവിതശൈലി: ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് മെച്ചപ്പെട്ട ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യും. ചെറിയ ജീവിതശൈലി ക്രമീകരണങ്ങൾ പോലും നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുക, ആവശ്യത്തിന് ഉറക്കം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങി ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് പോലും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
മെച്ചപ്പെട്ട ആരോഗ്യത്തിനായി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക: ശരീരത്തിലെ ടിഷ്യൂകൾ നിർമ്മിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കാനും ഊർജ്ജം നൽകാനും സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ് പ്രോട്ടീൻ. കുട്ടികൾക്കും മുതിർന്നവർക്കും ഇത് വളരെ പ്രധാനമാണ്. ഓട്‌സ്, ഗ്രീക്ക് തൈര് അല്ലെങ്കിൽ മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോട്ടീന്റെ അളവ് വർധിപ്പിക്കും. ചിക്കൻ, മീൻ, ടോഫു, പനീർ തുടങ്ങിയ ഭക്ഷണങ്ങളും പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്.
ALSO READ: Indigestion: ദഹനക്കേട് പതിവാകുന്നോ? ഭക്ഷണശീലങ്ങളിൽ ചെറിയ മാറ്റം അനിവാര്യം
വ്യായാമം ശീലമാക്കുക: നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന വർക്കൗട്ടുകൾ ഫലപ്രദമാണ്. യോഗ, നീന്തൽ, വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് എന്നിവയെല്ലാം ആരോഗ്യത്തിന് ഗുണം ചെയ്യം. ഈ വ്യായാമങ്ങൾ നിങ്ങളുടെ പേശികളെ ശക്തിപ്പെടുത്തുന്നതിനും നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക: അമിതമായി മദ്യം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അമിതമായ മദ്യപാനം കാൻസർ, ഉയർന്ന രക്തസമ്മർദ്ദം, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയിലേക്ക് നയിക്കും. ഇത് ശരീരഭാരം വർധിക്കുന്നതിലേക്കും നയിച്ചേക്കാം. ആരോഗ്യം മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മദ്യപാനം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.
നടത്തം ശീലമാക്കുക: മെച്ചപ്പെട്ട ആരോഗ്യത്തിനായി നടത്തം ശീലമാക്കണം. നടത്തം സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. ഈ ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...