Hypertension: ഹൈപ്പർടെൻഷൻ നിയന്ത്രിച്ചില്ലെങ്കിൽ ഈ ആരോ​ഗ്യപ്രശ്നങ്ങൾ; ലക്ഷണങ്ങൾ ഇവയാണ്

ഉയർന്ന രക്ത സമ്മർദ്ദം മൂലം വൃക്കകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കാം. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഇതിലൂടെ സംഭവിച്ചേക്കാം.

Written by - Zee Malayalam News Desk | Last Updated : May 11, 2023, 08:48 PM IST
  • പെട്ടെന്ന് രക്തസമ്മർദ്ദം കൂടുമ്പോൾ ഹൃദയത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും പലപ്പോഴും ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് ഹൃദയ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
  • അനിയന്ത്രിതമായ രക്താതിമർദ്ദം നമ്മൾ അറിയാതെ തന്നെ നമ്മുടെ ആന്തരിക അവയവങ്ങളെ നശിപ്പിക്കുകയും സാവധാനം വൈകല്യത്തിലേക്കും ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.
Hypertension: ഹൈപ്പർടെൻഷൻ നിയന്ത്രിച്ചില്ലെങ്കിൽ ഈ ആരോ​ഗ്യപ്രശ്നങ്ങൾ; ലക്ഷണങ്ങൾ ഇവയാണ്

ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കാതെ പോയാൽ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് അത് കാരണമാകുന്നു. പെട്ടെന്ന് രക്തസമ്മർദ്ദം കൂടുമ്പോൾ ഹൃദയത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും പലപ്പോഴും ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് ഹൃദയ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. അനിയന്ത്രിതമായ രക്താതിമർദ്ദം നമ്മൾ അറിയാതെ തന്നെ നമ്മുടെ ആന്തരിക അവയവങ്ങളെ നശിപ്പിക്കുകയും സാവധാനം വൈകല്യത്തിലേക്കും ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. 

ഒരു നിശബ്ദ കൊലയാളിയാണ് ഹൈപ്പർടെൻഷൻ. ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

രാവിലെ ഉണരുമ്പോൾ തന്നെയുള്ള തലവേദന
മൂക്കിൽ നിന്ന് രക്തസ്രാവം
ക്രമരഹിതമായ ഹൃദയമിടിപ്പ്
ചെവിയിൽ മുഴക്കം കേൾക്കുന്നത്
പേശി വിറയൽ
കടുത്ത ക്ഷീണം
അകാരണമായ നെഞ്ചുവേദന
ഓക്കാനം
ഛർദ്ദി
ആശയക്കുഴപ്പം
ഉത്കണ്ഠ
കാഴ്ചയ്ക്ക് പ്രശ്നം

ഒരാളുടെ ഹൃദയ ധമനികളെ നശിപ്പിക്കുന്നത് മുതൽ തലച്ചോറിന്റെ ആരോഗ്യത്തെ വരെ ഉയർന്ന ബിപി ബാധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമോ ഹൈപ്പർടെൻഷനോ ചികിത്സിച്ചില്ലെങ്കിൽ അതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിയാം...

അനിയന്ത്രിതമായ രക്താതിമർദ്ദം നിങ്ങളുടെ ധമനികളെ സാരമായി ബാധിക്കും. ധമനികൾ ശരീരത്തിന്റെ സുപ്രധാന അവയവങ്ങളിലേക്ക് ശരിയായ രക്തപ്രവാഹത്തിന് സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) ഉള്ള രോഗികളിൽ, രക്തപ്രവാഹത്തിന്റെ മർദ്ദം ക്രമേണ വർദ്ധിക്കുന്നു. ഇത് ധമനികളുടെ ആന്തരിക പാളിയിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നു.

ഹൈപ്പർടെൻഷന്റെ മറ്റൊരു പാർശ്വഫലമാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ. കൊറോണറി ആർട്ടറി രോഗങ്ങൾ, ഹൃദയത്തിന്റെ വലുപ്പത്തിലും ആകൃതിയിലും വർദ്ധനവ് എന്നിവ ഇതിൽ ഉൾപ്പെടാം. ചില കേസുളിൽ ഇത് ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനും ഇടയാക്കും.

അനിയന്ത്രിതമായ രക്താതിമർദ്ദം നിങ്ങളുടെ തലച്ചോറിനെ സാരമായി ബാധിക്കും. മസ്തിഷ്ക ആരോഗ്യം ശരിയായ രീതിയിൽ പ്രവർത്തിക്കാനുള്ള രക്ത വിതരണത്തെ ആശ്രയിച്ചിരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്ക്, ഡിമെൻഷ്യ, നേരിയ വൈജ്ഞാനിക വൈകല്യം എന്നിങ്ങനെ പല തരത്തിൽ തലച്ചോറിനെ ബാധിച്ചേക്കാം.

ഹൈപ്പർടെൻഷൻ മൂലം വൃക്കകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കാം. വൃക്കകൾ സാധാരണയായി രക്തത്തിൽ നിന്ന് അധിക ദ്രാവകവും മാലിന്യവും ഫിൽട്ടർ ചെയ്യുന്നു. ഈ പ്രക്രിയയ്ക്ക് ആരോഗ്യകരമായ രക്തക്കുഴലുകൾ ആവശ്യമാണ്. ഹൈപ്പർടെൻഷൻ ഉണ്ടാകുമ്പോൾ രക്തക്കുഴലുകൾ തകരാറിലാകുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും.

മേൽപ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾ കൂടാതെ, രക്താതിമർദ്ദം നിങ്ങളുടെ കണ്ണുകളെ തകരാറിലാക്കുകയും നിങ്ങളുടെ കാഴ്ചയിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News