Weight: ശരീരഭാരം കുറയ്ക്കണോ? ഈ സിമ്പിൾ ട്രിക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ

Drinking Water For Weight Loss: ശരീരഭാരം വർധിപ്പിക്കാൻ എളുപ്പമാണെങ്കിലും അത് കുറയ്ക്കുക എന്ന് പറയുന്നത് അത്ര നിസാരമല്ല. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2024, 04:43 PM IST
  • ദിവസവും വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ കലോറി കുറയ്ക്കാൻ സാധിക്കും.
  • ശരീരത്തിൻ്റെ ആരോഗ്യം നിലനിർത്താൻ വെള്ളം ഏറെ ഗുണം ചെയ്യും.
  • വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം കുറയുന്നത് തടയും.
Weight: ശരീരഭാരം കുറയ്ക്കണോ? ഈ സിമ്പിൾ ട്രിക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ

ഇന്ന് അമിതഭാരം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. തിരക്കേറിയ ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണരീതിയുമാണ് ഇതിന് പ്രധാന കാരണം. ശരീരഭാരം കൂട്ടുക എന്നത് വളരെ എളുപ്പമാണെങ്കിലും കുറയ്ക്കുക എന്നത് ഒട്ടും എളുപ്പമല്ല. ഇതിനായി ജിംനേഷ്യങ്ങളിൽ പോകുകയും മറ്റ് തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട്. 

ശരീരത്തിലെ ദഹനം മെച്ചപ്പെടുത്തുന്നതിനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വെള്ളം പല വിധത്തിൽ സഹായിക്കുന്നു. വെള്ളം കുടിച്ചാൽ ശരീര ഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ദിവസവും അഞ്ച് ലിറ്റർ വെള്ളം കുടിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വെള്ളം കുടിച്ചാൽ ലഘുഭക്ഷണം കഴിക്കണമെന്ന തോന്നൽ കുറയും. ഇതിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ കഴിയും.  

ALSO READ: ആരോ​ഗ്യമുള്ള മുടി വേണോ? ഈ പോഷകങ്ങൾ ഉറപ്പ് വരുത്തിയേ തീരൂ

ദിവസവും വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ കലോറി കുറയ്ക്കാൻ സാധിക്കും. ഇതുവഴി ദഹനവ്യവസ്ഥയും മെച്ചപ്പെടുന്നു. വെള്ളം കുടിക്കുന്നത് വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുന്നു. ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. ശരീരത്തിൻ്റെ ആരോഗ്യം നിലനിർത്താൻ വെള്ളം ഏറെ ഗുണം ചെയ്യും. വെള്ളത്തിൽ കലോറി അടങ്ങിയിട്ടില്ലാത്തതിനാൽ, അതിൻ്റെ ഉപഭോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നത് തടയുന്നു. 

സോഡയും ജ്യൂസും ധാരാളമായി കുടിക്കുന്നവരുണ്ട്. ഇതുമൂലം തടി കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. പകരം വെള്ളം കുടിക്കുന്നതാണ് നല്ലത്. കൂടാതെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു. ഇത് കൊഴുപ്പ് കത്തിച്ച് കളയാൻ ഇത് വളരെയധികം സഹായിക്കുന്നു എന്ന് മാത്രമല്ല വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം കുറയുന്നത് തടയുകയും ചെയ്യുന്നു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News