പൊണ്ണത്തടി ഇന്നത്തെ കാലത്ത് വളരെ സാധാരണമായ ഒരു പ്രശ്നമാണ്. തെറ്റായ ഭക്ഷണക്രമം, വ്യായാമക്കുറവ്, സമ്മർദ്ദം തുടങ്ങിയ കാരണങ്ങളാൽ മിക്ക ആളുകളും പൊണ്ണത്തടി പ്രശ്നം നേരിടുന്നു. അമിതവണ്ണമോ അമിതഭാരമോ ഒരു വ്യക്തിയുടെ മുഴുവൻ വ്യക്തിത്വത്തെയും നശിപ്പിക്കുന്നു. തടി കുറയ്ക്കാൻ പലരും പല വഴികൾ പരീക്ഷിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാൻ പ്രകൃതിദത്തവും ലളിതവുമായ നിരവധി മാർഗങ്ങളുണ്ട്.
പലരുടെയും പ്രിയപ്പെട്ട പഴമാണ് പേരയ്ക്ക. ഇത് നമ്മുടെ നാട്ടിൻ പുറത്ത് ധാരളമായി കാണപ്പെടുന്ന പഴമാണ്. ഈ പഴം വർഷം മുഴുവനും ലഭ്യമാണെങ്കിലും, അതിന്റെ യഥാർത്ഥ രുചി ശൈത്യകാലത്ത് അറിയാം. എളുപ്പത്തിൽ ലഭ്യമാകുന്ന പേരക്കയിൽ നിന്ന് , ചട്നികൾ, സാലഡുകൾ എന്നിവ തയ്യാറാക്കാം. ശർദ്ധി മുതൽ ദഹനപ്രശ്‌നങ്ങൾ വരെ പേരക്ക കഴിക്കുന്നത് കൊണ്ട് ശമിക്കും.
ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്
പേരയ്ക്ക പഴത്തിന് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. ഇത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഈ പഴത്തിലെ ചില ഘടകങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിനായി ഫലപ്രദമായി പ്രവർത്തിക്കുന്നു.
ALSO READ: പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട ആധികം കഴിച്ചാലോ?
ശരീരഭാരം കുറയ്ക്കാൻ പേരയ്ക്ക എങ്ങനെ സഹായിക്കുന്നു?
പേരയ്ക്ക പഴത്തിൽ കലോറി വളരെ കുറവായതിനാൽ, ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിലേക്ക് കൂടുതൽ കലോറി എത്താനുള്ള സാധ്യക കുറയ്ക്കുന്നു. ഒരു പേരയ്ക്കയിൽ 37 മുതൽ 55 വരെ കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മാത്രമല്ല, പേരയ്ക്ക് കഴിച്ചു കഴിഞ്ഞാൽ പിന്നെ നമുക്ക് അധികം വിശപ്പ് അനുഭവപ്പെടില്ല.
നാരിന്റെ അംശം കൂടുതലാണ്
നാരുകളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമാണ് പേരയ്ക്ക. ഇതുമൂലം പൂർണമായി ദഹിക്കാൻ സമയമെടുക്കും. അതിനാൽ, ഇത് കഴിക്കുന്ന ഒരാൾക്ക് പെട്ടെന്ന് വിശക്കില്ല. അതിനാൽ അനാവശ്യമായ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഇത് നിങ്ങളെ തടയുന്നു. നാരുകളുടെ അംശം കൂടുതലായതിനാൽ ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാൻ പേരയ്ക്ക എങ്ങനെ കഴിക്കാം?
പേരയ്ക്ക അതിന്റെ തോലോടെയാണ് കഴിക്കേണ്ടത്. കാരണം ദഹനത്തിന് ആവശ്യമായ ഗുണങ്ങൾ ഇതിന്റെ തൊലിയിൽ കാണപ്പെടുന്നു.
കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.