H3N2 Virus Outbreak: രാജ്യത്ത് H3N2 ഫ്ലൂ വ്യാപകമായിരിയ്ക്കുകയാണ്. H3N2 ഇൻഫ്ലുവൻസ ഇൻഫ്ലുവൻസ എ വൈറസിന്‍റെ ഒരു ഉപവിഭാഗമാണ്. ഇത് മുതിർന്നവറില്‍ മാത്രമല്ല കുട്ടികളിലും പെരുകുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.
റിപ്പോര്‍ട്ട് അനുസരിച്ച് H3N2 ഇൻഫ്ലുവൻസ വൈറസ് ബാധിച്ച കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഈ വൈറസ് ബാധ കുട്ടികളില്‍ ഏറെ ശരീരികാസ്വസ്ഥകള്‍ സൃഷ്ടിക്കുന്നുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യമാണ് ഈ രോഗം വരുത്തിവയ്ക്കുന്നത്. ഡല്‍ഹിയിലും മറ്റ് നിരവധി സംസ്ഥാനങ്ങളിലും H3N2 ഇൻഫ്ലുവൻസ ബാധിച്ച് നിരവധി കുട്ടികളാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Also Read: Milk Facial At Home: ബ്യൂട്ടി പാര്‍ലറിനോട് പറയാം ബൈ ബൈ!! മില്‍ക്ക് ക്രീം ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
കുട്ടികളില്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?
കുട്ടികളിൽ ജലദോഷം, ചുമ, പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തൊണ്ടവേദന, നെഞ്ചുവേദന, ശ്വാസതടസ്സം, വയറിളക്കം, തലവേദന, ഛർദ്ദി, നിർജ്ജലീകരണം, ആലസ്യം, ബലഹീനത, തുമ്മൽ, ശ്വാസംമുട്ടൽ എന്നിവയാണ് കുട്ടികളിൽ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ. ചില സന്ദർഭങ്ങളിൽ പനി 104-105 F വരെ ഉയരാം, ഛർദ്ദി, ചുമ/ജലദോഷം, ചിലപ്പോള്‍ മലബന്ധം, മയക്കം എന്നിവയും ഉണ്ടാകാം.
ഈ രോഗലക്ഷണങ്ങൾ സാധാരണയായി 5-7 ദിവസം നീണ്ടുനിൽക്കും. ചില രോഗികളിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു വിട്ടുമാറാത്ത ചുമയും കാണാം. കുട്ടികളില്‍ ഈ അവസ്ഥ ന്യുമോണിയ ആയി മാറാനുള്ള സാധ്യതയും ഉണ്ട്.
H3N2 ഇൻഫ്ലുവൻസ പിടിപെടുന്ന അവസരത്തില്‍ കുട്ടികള്‍ക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ ഏറെ പ്രയാസം നേരിടും. ചിലർക്ക് ശരിയായ ചികിത്സ തക്ക സമയത്ത് ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമായ ഘട്ടത്തിലേയ്ക്ക് കടക്കാം. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിയും വന്നേക്കാം. അതിനാല്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.
H3N2 വൈറസിനെ അകറ്റി നിർത്താനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അറിയാം. മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്നുറപ്പാക്കുക.
H3N2 വൈറസിൽ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?
1. മുടങ്ങാതെ കൈകൾ നന്നായി കഴുകുക: കുട്ടി ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഏതെങ്കിലും പ്രതലത്തിലോ വസ്തുവിലോ സ്പർശിച്ചതിന് ശേഷവും കൈ കഴുകണം.
2. നിങ്ങളുടെ കുട്ടികളുടെ കൈകൾ കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് നന്നായി തിരുമ്മി കഴുകുന്നുണ്ട് എന്നുറപ്പാക്കുക.
3. മാസ്ക് ധരിക്കുക: നിങ്ങൾ തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുകയാണെങ്കിൽ, കുട്ടിക്ക് അസുഖം വരുത്തുന്ന ഒരു വൈറസ് പകരാനുള്ള സാധ്യതയുള്ളതിനാൽ മാസ്ക് ധരിയ്ക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
4. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുക: ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുക, ഉപയോഗിച്ചതിന് ശേഷം ടിഷ്യു ഉപേക്ഷിക്കുക.
5. മറ്റ് കുട്ടികളുമായി സമ്പർക്കം പുലർത്തുന്നത് കഴിവതും ഈ അവസരത്തില്‍ ഒഴിവാക്കുക: കുട്ടി സ്കൂളിൽ ആരെയും തൊടരുത്. കുട്ടികളുമായി പുസ്തകങ്ങൾ പങ്കിടരുത്, കൂടുതല്‍ അടുത്തിടപഴകുന്നത് ഒഴിവാക്കുക.
6. ആലിംഗനം ചെയ്യുന്നത് ഒഴിവാക്കുക.
7. രോഗികളുടെ അടുത്ത് പോകരുത്: കുടുംബത്തിലോ അയൽപക്കത്തോ ആർക്കെങ്കിലും അസുഖമുണ്ടെങ്കിൽ ആ വ്യക്തിയുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക. വീട്ടിൽ സന്ദർശകരെ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. കൂടാതെ, തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് അഭികാമ്യമല്ല.
8. കുട്ടികള്‍ ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കുക: കുട്ടി സുരക്ഷിതമാണെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം. അവർ ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങല്‍ കൂടെക്കൂടെ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഏതെങ്കിലും വസ്തുവിലോ പ്രതലത്തിലോ സ്പർശിച്ചതിന് ശേഷം കുട്ടികൾ മുഖത്ത് തൊടുന്നില്ലെന്ന് ഉറപ്പാക്കുക.
9. ഡോക്‌ടറുടെ നിർദേശപ്രകാരം ഫ്‌ളൂ ഷോട്ട് എടുക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. വാക്സിന്‍ എടുക്കാന്‍ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...