Gut Health: കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കും, ദഹനത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണകരം; ഈ സു​ഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

Digestion: കുടലിന്റെ ആരോഗ്യം മികച്ചതാണ് എന്നത് ദഹനനാളത്തിൽ നല്ല ബാക്ടീരിയകളോ സൂക്ഷ്മാണുക്കളോ ശരിയായ അളവിൽ ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 12, 2024, 01:31 PM IST
  • ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിരിക്കുന്നു
  • ഇത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും വീക്കം കുറയ്ക്കാനും വയറുവേദനയും ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും ലഘൂകരിക്കാനും സഹായിക്കുന്നു
  • ഇഞ്ചി കറികളിലോ ചായയിലോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്
Gut Health: കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കും, ദഹനത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണകരം; ഈ സു​ഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

കുടലിന്റെ അസ്വസ്ഥത ഒരാളുടെ ശാരീരികാവസ്ഥയെ വളരെ മോശമാക്കും. കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തേണ്ടത് പ്രധാനമാണ്. എന്നാൽ കുടലിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ നമ്മുടെ ദൈനംദിന ജീവിതശൈലിയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം? കുടലിന്റെ ആരോഗ്യം മികച്ചതാണ് എന്നത് ദഹനനാളത്തിൽ നല്ല ബാക്ടീരിയകളോ സൂക്ഷ്മാണുക്കളോ ശരിയായ അളവിൽ ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്.

ഈ സൂക്ഷ്മാണുക്കൾ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. ദഹനം, രോഗപ്രതിരോധ ശേഷി, മാനസികാവസ്ഥ, കുടലിന്റെ ആരോഗ്യം എന്നിവ ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്നതാണ്. കുടലിന്റെ ആരോ​ഗ്യം മികച്ചതായി സൂക്ഷിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

ഇഞ്ചി: ഇന്ത്യൻ പാചകരീതിയിലെ ഒരു ജനപ്രിയ സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇഞ്ചി ദഹന ഗുണങ്ങൾ നിറഞ്ഞതാണ്. ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിരിക്കുന്നു. ഇത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും വീക്കം കുറയ്ക്കാനും വയറുവേദനയും ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും ലഘൂകരിക്കാനും സഹായിക്കുന്നു. ഇഞ്ചി കറികളിലോ ചായയിലോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

മഞ്ഞൾ: ഇന്ത്യൻ പാചകത്തിൽ സാധാരണയായി ഉപയോഗിക്കുന്ന നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ദഹനവ്യവസ്ഥയെ മികച്ചതാക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കുർക്കുമിൻ മഞ്ഞളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മഞ്ഞൾ കറികളിൽ ചേർത്തോ മഞ്ഞൾ പാൽ ആയോ കഴിക്കാവുന്നതാണ്.

ജീരകം: ജീരകം സാധാരണയായി ഇന്ത്യൻ പാചകരീതിയിൽ ഉപയോ​ഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ്. മാത്രമല്ല, അവ ദഹന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന സംയുക്തങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് മെച്ചപ്പെട്ട ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ALSO READ: സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രധാനം; ശരീരത്തിൽ ഈ ധാതുവിന്റെ കുറവ് നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും

തൈര്: തൈര് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകൾ അടങ്ങിയ പ്രോബയോട്ടിക് സമ്പുഷ്ടമായ ഭക്ഷണമാണ്. ദഹനവ്യവസ്ഥയിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ദഹനം മെച്ചപ്പെടുത്താനും പ്രോബയോട്ടിക്സ് സഹായിക്കും.

പെരുംജീരക വിത്തുകൾ: പെരുംജീരകം ഭക്ഷണത്തിന് ശേഷം ദഹനത്തെ സഹായിക്കുന്നതിനായി ഇന്ത്യയിൽ സാധാരണയായി കഴിക്കുന്ന സു​ഗന്ധവ്യഞ്ജനമാണ്. അവയ്ക്ക് കാർമിനേറ്റീവ് ഗുണങ്ങളുണ്ട്. ഇത് വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ സഹായിക്കും. ഭക്ഷണത്തിന് ശേഷം ഒരു ടീസ്പൂൺ പെരുംജീരകം ചവയ്ക്കുകയോ അല്ലെങ്കിൽ ചൂടുവെള്ളത്തിൽ പെരുംജീരകം ചേർത്ത് കഴിക്കുകയോ ചെയ്യുന്നത് ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

പപ്പായ: ഇന്ത്യയിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന ഒരു ഉഷ്ണമേഖലാ ഫലമാണ് പപ്പായ. ദഹന എൻസൈമുകൾ, പ്രത്യേകിച്ച് പപ്പെയ്‌ൻ ഇതിൽ നല്ല അളവിൽ അടങ്ങിയിരിക്കുന്നു. പ്രോട്ടീനുകളെ വിഘടിപ്പിക്കാൻ പപ്പെയ്ൻ സഹായിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. സലാഡുകളിലും സ്മൂത്തികളിലും പപ്പായ ഉൾപ്പെടുത്താവുന്നതാണ്.

അയമോദകം: അയമോദകം ദഹന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് ഗ്യാസ്, വയറിളക്കം, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ സഹായിക്കും. അയമോദക വിത്തുകൾ ഭക്ഷണത്തിന് ശേഷം ദഹനം മികച്ചതാക്കുന്നതിനായി കഴിക്കാവുന്നതാണ്. നിങ്ങൾക്ക് ദഹനപ്രശ്നങ്ങളുണ്ടെങ്കിൽ, വ്യക്തിഗത ഉപദേശത്തിനായി ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനോടോ അം​ഗീകൃത ഡയറ്റീഷ്യനോടോ കൂടിയാലോചിക്കുന്നത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News