Green Almonds: ആള് ചില്ലറക്കാരനല്ല! അറിയാം, പച്ച ബദാമിന്റെ ഗുണങ്ങൾ

പച്ച ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തില്‍ പച്ച ബദാം ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കുവാനും ആവശ്യമായ പോഷകഘടകങ്ങൾ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാനും കഴിയും.

Written by - Zee Malayalam News Desk | Last Updated : Aug 2, 2024, 01:38 PM IST
  • പച്ച ബദാം ധാരാളം നാരുകളാല്‍ അടങ്ങിയിരിക്കുന്നു
    പച്ച ബദാമില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകൾ കാണപ്പെടുന്നു
    ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പച്ച ബദാം ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്
Green Almonds: ആള് ചില്ലറക്കാരനല്ല! അറിയാം, പച്ച ബദാമിന്റെ ഗുണങ്ങൾ

ബദാം പ്രിയപ്പെട്ടതാണെങ്കിലും പച്ച ബദാം കഴിക്കുന്നവര്‍ വിരളമാണ്. അവയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. ബദാമിനെ പോലെ തന്നെ പച്ച ബദാം കഴിക്കുന്നതും നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. ഇവയുടെ പുറംതോടും കഴിക്കാവുന്നതാണ്. എന്നാലും ഇവയ്ക്ക് ചെറുതായി കയ്പ്പുള്ളതിനാല്‍ ഉള്ളിലുള്ള ഭാഗമാണ് പൊതുവേ ആളുകൾ കഴിക്കുവാൻ ഉപയോ​ഗിക്കുന്നത്. പ്രഭാത ഭക്ഷണത്തിലോ സാലഡിലോ ഇവ ഉൾപ്പെടുത്താം. ലഘുഭക്ഷണമായും ഇവ കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പച്ച ബദാം ഡയറ്റിൽ ഉൾപ്പെടുത്താം.

വിശപ്പിനെ നിയന്ത്രിക്കുന്നു

പച്ച ബദാമിൽ നാരുകൾ ധാരാളമായി കാണുന്നു. ഇവ ശരിയായ അളവിലുള്ള ആഹാര നിയന്ത്രണത്തിന് കാരണമാകുന്നു. പച്ച ബദാം കഴിക്കുന്നതിലൂടെ അതിലടങ്ങിയിരിക്കുന്ന നാരുകളും ശരീരത്തിൽ എത്തിച്ചേരുന്നു. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അമിതമായി കഴിക്കാനുള്ള ത്വര ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും.

മെറ്റബോളിസം കൂട്ടുന്നു. 

ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകം ഉയര്‍ന്ന മെറ്റബോളിസം നിരക്കാണ്. പച്ച ബദാമില്‍ അടങ്ങിയിട്ടുള്ള മാ​ഗനീസ് എന്ന പദാര്‍ത്ഥം ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ സഹായിക്കുന്നു.  ശരീരത്തിലെ മെറ്റബോളിക് നിരക്ക് നിയന്ത്രിക്കുന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ മാ​ഗനീസ് പങ്കാളിയാവുന്നു.

Read Also: വൈറൽ അണുബാധകളെ തടയാൻ ഇഞ്ചി മികച്ചത്; അറിയാം ഗുണങ്ങൾ

കഠിനമായ കൊഴുപ്പ് ഇല്ലാതാക്കുന്നു

മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് എന്നീ ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യകരമായ കൊഴുപ്പുകളുടെ കലവറയാണ് പച്ച ബദാം. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

പച്ച ബദാമില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ അമിത വിശപ്പിനെ  മാത്രമല്ല, കുടലിലെ സൂക്ഷമാണുക്കളുടെ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നുണ്ട്. ശരിയായ രീതിയിലുള്ള ഇവയുടെ പ്രവർത്തനം പോഷകങ്ങളെ ആ​ഗിരണം ചെയ്യുവാനും ദഹനം, മറ്റ് മെറ്റബോളിക് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് അനിവാര്യമാണ്.

പോഷക സമൃദ്ധം

പച്ച ബദാമില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കള്‍, മഗ്നീഷ്യം, പൊട്ടാഷ്യം തുടങ്ങി നിരവധി ആന്റി ഓക്‌സിഡന്റുകൾ ഇവയില്‍ കാണപ്പെടുന്നു. ഊര്‍ജോല്‍പാദനം,പേശികളുടെ പ്രവര്‍ത്തനം തുടങ്ങി ധാരാളം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നവയാണ് ഈ ധാതുക്കൾ. ഭക്ഷണത്തില്‍ ബദാം ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കുവാനും ആവശ്യമായ പോഷകഘടകങ്ങൾ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാനും കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News