ആർത്തവസമയത്ത് വയറുവേദനയും കാലുവേദനയും നടുവേദനയും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ചില സ്ത്രീകൾക്ക് ആർത്തവ സമയങ്ങളിൽ മുഖക്കുരു പ്രശ്‌നവും നേരിടുന്നു. ആർത്തവത്തിന് മുമ്പ് മുഖക്കുരു ഉണ്ടാകുന്നത് ആരംഭിക്കുന്നു. ആർത്തവസമയത്തുണ്ടാകുന്ന മുഖക്കുരു സിസ്റ്റിക് മുഖക്കുരു ആണ്. ചുവന്ന നിറത്തിലുള്ള ഈ മുഖക്കുരു വളരെ വേദനാജനകമായിരിക്കും.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത് ഹോർമോണുകളിലുണ്ടാകുന്ന വ്യത്യാസങ്ങൾ മൂലമാണ് സംഭവിക്കുന്നത്. യഥാർത്ഥത്തിൽ, ആർത്തവ ദിവസങ്ങളിൽ, ഈസ്ട്രജന്റെ അളവ് കുറയുകയും ടെസ്റ്റോസ്റ്റിറോൺ വർധിക്കുകയും ചെയ്യുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ വർധനവ് കാരണം, ചർമത്തിലെ സുഷിരങ്ങളിലെ സെബാസിയസ് ഗ്രന്ഥിയിൽ അധിക അളവിൽ സെബം ഉത്പാദിപ്പിക്കപ്പെടുന്നു, ഇതുമൂലം മുഖക്കുരു ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ, ചർമ്മത്തിന് പ്രത്യേക പരിചരണം ആവശ്യമാണ്.
മഞ്ഞൾ: ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞൾ. മുഖക്കുരുവിൽ നിന്ന് മുക്തി നേടാൻ ഇത് വളരെ ഉപയോഗപ്രദമാണ്. അതിനായി, ആർത്തവം വരുന്നതിന് തൊട്ടുമുമ്പ് മഞ്ഞൾ പായ്ക്ക് മുഖത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.
ടീ ട്രീ ഓയിൽ: ആർത്തവ സമയത്ത് മുഖക്കുരു തടയുന്നതിന് ടീ ട്രീ ഓയിൽ ഗുണം ചെയ്യും. ടീ ട്രീ ഓയിൽ ആന്റിമൈക്രോബയൽ ഗുണങ്ങളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിലെ വീക്കവും ചുവപ്പും കുറയ്ക്കാൻ സഹായിക്കുന്നു. ടീ ട്രീ ഓയിൽ അൽപം വെള്ളത്തിൽ കലർത്തി മുഖത്ത് പുരട്ടാം.
മേക്കപ്പ് ഒഴിവാക്കുക: ആർത്തവ സമയത്ത് മേക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്ത്, ചർമ്മം കൂടുതൽ സെബം ഉത്പാദിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, മേക്കപ്പ് സുഷിരങ്ങൾ അടയുന്നതിന് കാരണമാകും. അതുകൊണ്ട് ആർത്തവ സമയത്ത് മേക്കപ്പ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
തേൻ: ആർത്തവ സമയത്ത് തേൻ മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിന് ആശ്വാസം നൽകും. ഫേസ്പാക്ക് ഉണ്ടാക്കുന്നതിനായി തേനിൽ കറുവപ്പട്ട കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 10 മുതൽ 15 മിനിറ്റ് വരെ വിശ്രമിക്കാൻ അനുവദിക്കുക. ഇതിന് ശേഷം മുഖം കഴുകാം.
ഭക്ഷണക്രമം: മുഖക്കുരു ഒഴിവാക്കാൻ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചൂട്, എരിവ്, കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ ആർത്തവസമയത്ത് ഒഴിവാക്കണം. മധുരപലഹാരങ്ങൾ, വൈറ്റ് ബ്രെഡ് മുതലായവ ഒഴിവാക്കുക. പകരം പച്ചക്കറികൾ, സലാഡുകൾ, പഴങ്ങൾ, ജ്യൂസുകൾ മുതലായവ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക, ആർത്തവ സമയത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...