Papaya Side Effects: ഇത്തരം ആരോഗ്യപ്രശ്നമുള്ളവര്‍ക്ക് പപ്പായ നല്ലതല്ല, ഗുണത്തേക്കാളേറെ ദോഷം

Papaya Side Effects:  ദഹനസംബന്ധമായ രോഗങ്ങൾക്ക് പപ്പായ ഒരു മികച്ച ഔഷധമാണെന്ന് പറയുമെങ്കിലും, ഈ പഴം എല്ലാവർക്കും ഒരേപോലെ പ്രയോജനകരമല്ല. അതിനാൽ ഇത് കഴിയ്ക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 04:16 PM IST
  • ഗുണങ്ങളുടെ കാര്യത്തില്‍ മുന്‍പനാണ് പപ്പായ. ഇതിന്‍റെ ഗുണങ്ങള്‍ മനസിലാക്കിയാണ് ക്രിസ്റ്റഫര്‍ കൊളംബസ് നൂറുകണക്കിന് വര്‍ഷം മുന്‍പേ പപ്പായയെ 'മാലാഖമാരുടെ ഫലം' എന്നു വിശേഷിപ്പിച്ചത്‌.
Papaya Side Effects: ഇത്തരം ആരോഗ്യപ്രശ്നമുള്ളവര്‍ക്ക് പപ്പായ നല്ലതല്ല, ഗുണത്തേക്കാളേറെ ദോഷം

Papaya Side Effects: സാധാരണയായി നമ്മുടെ വീടുകളില്‍ കണ്ടുവരുന്ന ഒന്നാണ് പപ്പായ അല്ലെങ്കില്‍ കപ്പളം.  പ്രത്യേകിച്ച് പരിചരണം ഒന്നുമില്ലതെതന്നെ നന്നായി വളരുന്ന ഒന്നാണ് പപ്പായ. 

ഗുണങ്ങളുടെ കാര്യത്തില്‍ മുന്‍പനാണ് പപ്പായ. ഇതിന്‍റെ ഗുണങ്ങള്‍ മനസിലാക്കിയാണ് ക്രിസ്റ്റഫര്‍ കൊളംബസ് നൂറുകണക്കിന് വര്‍ഷം മുന്‍പേ പപ്പായയെ 'മാലാഖമാരുടെ ഫലം' എന്നു വിശേഷിപ്പിച്ചത്‌. 

Also Read: Copper Ring: ചെമ്പ് മോതിരം അണിയാം, ആരോഗ്യവും ഒപ്പം ഗ്രഹദോഷങ്ങളിൽ നിന്ന് മുക്തിയും 
 
ശരീരത്തിന്‍റെ സാധാരണ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ വിറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയുടെയെല്ലാം കലവറയാണ് പപ്പായ. പപ്പായയുടെ പഴം മാത്രമല്ല, ഇലയും കുരുവും ഉപയോഗപ്രദമാണ്. 

Also Read:  Rahu Ketu Transit 2023: അടുത്ത 18 മാസം ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം, കുബേർ ദേവന്‍ സമ്പത്ത് വര്‍ഷിക്കും 
 
ഈ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പപ്പായയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടുണ്ട്. 'ഡെങ്കിപ്പനി' കാരണം രക്തത്തിലെ 'പ്ലേറ്റ്ലെറ്റു'കളുടെ തോത് കുറഞ്ഞവര്‍ക്ക് അത് വര്‍ദ്ധിപ്പിക്കാന്‍ പപ്പായ സഹായിക്കും. ഇതാണ് ഇതിന്‍റെ ഡിമാന്‍ഡ് വര്‍ദ്ധിക്കാന്‍ കാരണം. പപ്പായ ഇലകളുടെ ജ്യൂസ് കുടിയ്ക്കുന്നത്  രക്തത്തിലെ 'പ്ലേറ്റ്ലെറ്റു'കളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിയ്ക്കും എന്നാണ് പറയുന്നത്. 

Also Read:  Shani Uday 2024: ഈ രാശിക്കാരുടെ കഷ്ടകാലം അവസാനിക്കുന്നു, ശനി ദേവന്‍റെ കൃപയാല്‍ പണത്തിന്‍റെ പെരുമഴ!! 
 
ദഹനസംബന്ധമായ രോഗങ്ങൾക്ക് പപ്പായ ഒരു മികച്ച ഔഷധമാണെന്ന് പറയുമെങ്കിലും, ഈ പഴം എല്ലാവർക്കും ഒരേപോലെ പ്രയോജനകരമല്ല. അതിനാൽ ഇത് കഴിയ്ക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.

ആരോഗ്യ വിദഗ്ധരും പതിവായി കഴിക്കാൻ ശുപാർശ ചെയ്യുന്നു എങ്കിലും ചിലര്‍ അമിതമായി പപ്പായ കഴിച്ചാൽ അത് ഗുണത്തിന് പകരം ദോഷമായിരിയ്കും വരുത്തി വയ്ക്കുക.  കൂടാതെ, ചില രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവര്‍ പപ്പായ കഴിയ്ക്കാന്‍ പാടില്ല. പപ്പായയിൽ ഫൈബർ, വിറ്റാമിൻ സി തുടങ്ങിയ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് എങ്കിലും ഈ പഴം പലർക്കും ദോഷകരമാണ്... 

ഇത്തരക്കാര്‍ പപ്പായ കഴിക്കരുത്

1. കിഡ്നി സ്റ്റോൺ രോഗികൾ

വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് പപ്പായ. ഈ പോഷകം കാൽസ്യവുമായി കലർന്നാൽ അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. വൃക്കയില്‍ കല്ലുകള്‍ ഉള്ളവര്‍ ഈ പഴം കഴിക്കരുത്.

2. ഈ  മരുന്ന് കഴിക്കുന്ന ആളുകൾ പപ്പായ കഴിയ്ക്കരുത്. 

നിങ്ങൾ രക്തത്തിന്‍റെ കട്ടി കുറയ്ക്കുന്ന മരുന്ന് കഴിയ്ക്കുന്ന വ്യക്തിയാണ് എങ്കില്‍ പപ്പായ നിങ്ങൾക്ക് ദോഷകരമാണ്. പലപ്പോഴും ഹൃദ്രോഗമുള്ളവർ ഈ മരുന്ന് കഴിക്കുന്നു, അതിനാൽ രക്തചംക്രമണത്തിന് പ്രശ്നമുണ്ടാകില്ല. എന്നാല്‍, ഇത്തരം രോഗികൾ പപ്പായ കഴിയ്ക്കരുത്. പപ്പായ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇവര്‍ക്ക് ഏതെങ്കിലും മുറിവ് സംഭവിക്കുന്നത്‌ ഏറെ അപകടകരമാവും. കാരണം അമിത രക്തസ്രാവം തന്നെ.... 

3. ആസ്ത്മ രോഗികൾ

നിങ്ങൾക്ക് ശ്വാസതടസ്സമുണ്ടെങ്കിൽ പപ്പായ കഴിയ്ക്കുന്നത് ഒഴിവാക്കുക. ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന എൻസൈം ആസ്ത്മ രോഗികൾക്ക് ദോഷകരമാണ്. 
 
4. ഗർഭിണികൾ

പല ആരോഗ്യ വിദഗ്ധരും പറയുന്നതനുസരിച്ച്, ഗർഭിണികൾ പപ്പായ കഴിക്കരുത്, കാരണം ഇത് അവർക്ക് ദോഷകരമാണ്. പപ്പായകളില്‍ അടങ്ങിയിരിക്കുന്ന 'ലാറ്റെക്‌സ്' ഗര്‍ഭാശയത്തിലെ സങ്കോചങ്ങള്‍ക്ക് ഇടയാക്കും. ഗര്‍ഭിണിയാണെങ്കില്‍ പപ്പായ കഴിക്കുന്നത് ഒഴിവാക്കാന്‍ പറയുന്നത് 

5. അലർജിയാൽ ബുദ്ധിമുട്ടുന്ന ആളുകൾ

നിങ്ങൾക്ക് അലർജി പോലുള്ള പ്രശ്‌നമുണ്ടെങ്കിൽ, പപ്പായ ഒട്ടും കഴിക്കരുത്, കാരണം അതിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ മൂലകം ഈ പ്രശ്‌നം വർദ്ധിപ്പിക്കുകയും ചർമ്മത്തിൽ ചൊറിച്ചിൽ അല്ലെങ്കിൽ എരിച്ചിൽ ഉണ്ടാകാന്‍  ഇടയാകുകയും ചെയ്യും. 
 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News