ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാഹകനാണ് രക്തം. നമ്മുടെ എല്ലാ അവയവങ്ങളിലേക്കും പോഷകങ്ങൾ എത്തിക്കുകയാണ് രക്തത്തിന്റെ പ്രധാന ധർമ്മം. പലപ്പോഴും നമ്മുടെ ഭക്ഷണക്രമവും ജീവിതശൈലിയും കാരണം ചില മാലിന്യങ്ങൾ രക്തത്തിൽ അടിഞ്ഞു കൂടുന്നു. രക്തത്തിലെ ഈ അശുദ്ധി രോഗങ്ങളിലേക്ക് നയിക്കുന്നു. രക്തത്തിലെ മാലിന്യങ്ങൾ കാരണം പല ചർമ്മപ്രശ്നങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. നിങ്ങൾ ആരോഗ്യവാനായിരിക്കണമെങ്കിൽ രക്തം ശുദ്ധീകരിക്കുന്നത് വളരെ പ്രധാനമാണ്. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ആരോഗ്യകരമായ ചില വസ്തുക്കൾ ഉൾപ്പെടുത്തി രക്തം ശുദ്ധീകരിക്കാം.
തുളസി
തുളസി പോഷകങ്ങളാൽ സമ്പുഷ്ടമാണ്. തുളസിയിലയിൽ രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഓക്സിജൻ അടങ്ങിയിട്ടുണ്ട്. രോഗങ്ങളെ അകറ്റാൻ സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ തുളസി സഹായിക്കുന്നു.
വേപ്പില
വേപ്പ് രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇതിന് ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വേപ്പില ചവയ്ക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. രക്തത്തിലെ മാലിന്യങ്ങൾ ഇല്ലാതാകുന്നു. ഇങ്ങനെ വേപ്പില ശരീരത്തെ മുഴുവൻ ആരോഗ്യമുള്ളതാക്കുന്നു.
ALSO READ: വായു മലിനീകരണത്തിൽ നിന്ന് സംരക്ഷണം നേടാം; കഴിക്കാം ഈ പോഷക സമ്പുഷ്ട ഭക്ഷണങ്ങൾ
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ആന്റിഓക്‌സിഡന്റുകളാലും ഇരുമ്പുകളാലും സമ്പന്നമാണ് ഈ പച്ചക്കറി. ബീറ്റ്റൂട്ടിൽ ബീറ്റാസയാനിൻ അടങ്ങിയിട്ടുണ്ട്, ഇത് രക്തം ശുദ്ധീകരിക്കുന്നതിനായി പ്രവർത്തിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് അല്ലെങ്കിൽ സാലഡ് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് പല രോഗങ്ങളിൽ നിന്നും മുക്തി നേടാം.
മഞ്ഞൾ
മഞ്ഞളിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഇതിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ രക്തത്തെ ശുദ്ധീകരിക്കുന്നു. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കുർക്കുമിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞൾ കഴിക്കുന്നത് ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഇരുമ്പിന്റെ കുറവ് പരിഹരിക്കാനും ഇത് സഹായിക്കുന്നു.
ശർക്കര
ശർക്കരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കിനെ പുറന്തള്ളാൻ സഹായിക്കുന്നു. ശർക്കര കഴിക്കുന്നത് ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നു. ദഹനക്കേട്, മലബന്ധം തുടങ്ങിയ ദഹനപ്രശ്‌നങ്ങൾക്കും ശർക്കര ഗുണപ്രദമാണ്. ശർക്കര കഴിക്കുന്നത് ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു.
വെളുത്തുള്ളി
വെളുത്തുള്ളി രക്തത്തിന് ഗുണം ചെയ്യും. ഇതിന് ആന്റി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വെളുത്തുള്ളിയുടെ ഉപയോഗം രക്തത്തെ ശുദ്ധീകരിക്കുന്നു. ഇത് രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.