Vegetarian Biryani Recipe: സോ സിമ്പിൾ...വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചാലോ? 40 മിനിട്ടിൽ ഒരു അത്യുഗ്രൻ ഭക്ഷണം

 Restaurant Style Vegetarian Biriyani Recipe: വളരെ കുറച്ച് ചേരുവകൾ മതി ഇത് തയ്യാറാക്കാനായി.   

Written by - Zee Malayalam News Desk | Last Updated : May 22, 2023, 01:45 PM IST
  • റെസ്റ്റോറന്റ് സ്റ്റൈലിൽ ഇത് വളരെ ഈസിയായി വീട്ടിൽ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം.
  • അര ഇഞ്ച് വലുപ്പത്തിലുള്ള കറുവപ്പെട്ട (നന്നായി പൊടിച്ചത്)
  • മുളക് നീളത്തിൽ അരിഞ്ഞത് ( എരിവിന് അനുസരിച്ച്)
Vegetarian Biryani Recipe: സോ സിമ്പിൾ...വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചാലോ? 40 മിനിട്ടിൽ ഒരു അത്യുഗ്രൻ ഭക്ഷണം

നിങ്ങളൊരു ബിരിയാണി ലവർ ആണോ? ഉണ്ടാക്കാൻ അറിയാമോ? ഉണ്ടാക്കി എപ്പോഴെങ്കിലും പരാജയപ്പെട്ട വ്യക്കിയാണോ? എങ്കിലിതാ സിമ്പിൾ ആയി ബിരിയാണി ഉണ്ടാക്കാനള്ള രീതിയാണ് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. ഭൂരിപക്ഷം ആളുകൾക്കും ഇഷ്ടമുള്ള ഭക്ഷണമാണ് ബിരിയാണി. എന്നാൽ ഉണ്ടാക്കാൻ അറിയില്ല എന്ന കാരണത്താൽ പലരും ഇത് പുറത്തു പോയി മാത്രം കഴിക്കുന്ന ഒരു ഭക്ഷണമാണ്. എന്നാൽ റെസ്റ്റോറന്റ് സ്റ്റൈലിൽ ഇത് വളരെ ഈസിയായി വീട്ടിൽ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം. 

ആവശ്യമായ സാധനങ്ങൾ

ചോറ് തയ്യാറാക്കാൻ 

400 ഗ്രാം ബസുമതി അരി  
അര ടീസ്പൂൺ എണ്ണ
6 കപ്പ് വെള്ളം 
കുങ്കുമപ്പൂ പാൽ (10-15 ഇഴ കുങ്കുമപ്പൂ 2 ടീസ് പൂൺ ചൂട് പാലിൽ ചേർത്തു വെക്കുക), ഇത് നിർബന്ധമില്ല. 

ALSO READ: സമ്മർദ്ദം കുറക്കാൻ ഇത്രയും സാധനങ്ങൾ കഴിക്കാം, ആരോഗ്യകരമായിരിക്കാം

ബിരിയാണി മസാല തയ്യാറാക്കുന്നതിന്

അര കപ്പ് എണ്ണ
അര ഇഞ്ച് വലുപ്പത്തിലുള്ള കറുവപ്പെട്ട (നന്നായി പൊടിച്ചത്)
ഒരു ബേ ഇല
3 ബേ ഇലകൾ (നന്നായി പൊടിച്ചത്)
മുളക് നീളത്തിൽ അരിഞ്ഞത് ( എരിവിന് അനുസരിച്ച്)
1 സവാള ചെറുതായി അരിഞ്ഞത് 
1.5 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
2 തക്കാളി അരിഞ്ഞത്
300 ഗ്രാം പച്ചക്കറികൾ (കോളിഫ്ലവർ, ഉരുളക്കിഴങ്ങ്, കാരറ്റ്, ഫ്രഞ്ച് ബീൻസ്)
4-5 ടേബിൾ സ്പൂൺ മല്ലിപ്പൊടി
അര കപ്പ് പുതിനയില
മുക്കാൽ ടേബിൾ സ്പൂൺ ​ഗരം മസാല 
3 ടേബിൾ സ്പൂൺ തൈര്
ഉപ്പ് (ആവശ്യത്തിന്)
നെയ്യ് (2 ടേബിൾ സ്പൂൺ)

തയ്യാറാക്കുന്ന വിധം

അരി കഴുകിയടുത്തതിന് ശേഷം 30 മിനുറ്റ് കുതിർക്കാനായി വെക്കുക. വെള്ളം തിളച്ചതിന് ശേഷം അതിലേക്ക് കുതിർത്തു വെച്ച അരി ഇടുക. ഒപ്പം ആവശ്യത്തിനുള്ള ഉപ്പ്, എണ്ണ എന്നിവ ചേർത്ത ശേഷം 7 മുതൽ 8 മിനുട്ട് വരെ ചെറിയ തീയിൽ വേകാൻ അനുവധിക്കുക. അരി 90% ശതമാനം വെന്തതിനു ശേഷം വെള്ളം ഒഴിവാക്കി മാറ്റി വെക്കാം. 

മറ്റൊരു പാനോ അല്ലെങ്കിൽ കടായിയോ എടുത്ത് ചൂടാക്കാനായി വെക്കുക. ശേഷം അതിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കിയതിന് ശേഷം അതിലേക്ക് അരിഞ്ഞു വെച്ച ഉള്ളി ചേർത്ത് നന്നായി ഇളക്കുക. അതൊരു ബ്രൗൺ കളറായി വരുമ്പോൾ അതിലേക്ക് കറുവപ്പെട്ട, ​ഗ്രാമ്പൂ, ഏലം
ബേ ഇലകൾ പൊടിച്ചത്, മല്ലി പൊടി എന്നിവ ചേർക്കുക. തുടർന്ന് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് അല്പ സമയം ഇളക്കുക. അതിനു ശേഷം തക്കാളി അരിഞ്ഞത്, അരിഞ്ഞു വെച്ച പച്ചക്കറികൾ, എന്നിവ ഇട്ട ശേഷം 15-20 മിനുട്ട് വരെ പാകമാകാൻ  സമയം നൽകുക.

മസാല പാത്രത്തിൽ പറ്റി പിടിക്കാതിരിക്കാനായി അൽപ്പം വെള്ളം ചേർത്ത് മൂടി വെച്ചു വേവിക്കുക. അല്പസമയം കഴിയുമ്പോൾ വെള്ളത്തിൽ നിന്നും എണ്ണ തെളിഞ്ഞു വരുന്നതായി കാണാം. ശേഷം അതിലേക്ക് തൈരും ​ഗരം മസാലയും ചേർത്ത് ചെറിയ തീയിൽ ചൂടാക്കുക. ശേഷം വേവിച്ച അരി അതിലേക്ക് ചേർത്ത് ദം ചെയ്യുക. അതിന് മുകളിലായി അൽപ്പം ഉള്ളി മൂപ്പിച്ചത് ചേർക്കുക. ഒപ്പം കുങ്കുമപ്പൂ  പാലും, നെയ്യും ചേർത്ത് നന്നിയി അടച്ച് വെക്കുക. രുചികരമായ ബിരിയാണി തയ്യാറായി, നിങ്ങൾക്ക് വേണമെങ്കിൽ മുന്തിരി, കശുവണ്ടി എന്നിവയും ചേർക്കാവുന്നതാണ്. അൽപ്പ നേരം കഴിഞ്ഞാൽ കഴിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News