Bad habits: ഭക്ഷണം കഴിച്ച ശേഷം ഒരിക്കലും ഈ തെറ്റുകൾ ആവർത്തിക്കരുത്; പണി പാളും..!

Dos and Donts After Eating: ഭക്ഷണം കഴിച്ചതിന് പിന്നാലെ നിങ്ങൾക്ക് ഉറങ്ങുന്ന ശീലമുണ്ടെങ്കിൽ അത് അസിഡിറ്റിക്ക് കാരണമാകും. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 08:26 PM IST
  • ഭക്ഷണം കഴിച്ച ശേഷം നിങ്ങൾ പകൽ ഉറങ്ങുകയാണെങ്കിലും അത് അപകടകരമാണ്.
  • ഭക്ഷണം കഴിച്ച് ഉറങ്ങുന്ന ശീലമുണ്ടെങ്കിൽ അത് അസിഡിറ്റിക്ക് കാരണമാകും.
  • കൂടാതെ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും.
Bad habits: ഭക്ഷണം കഴിച്ച ശേഷം ഒരിക്കലും ഈ തെറ്റുകൾ ആവർത്തിക്കരുത്; പണി പാളും..!

ഭക്ഷണം കഴിച്ചയുടൻ ഉറങ്ങാൻ പോകുന്ന ശീലം മിക്കവർക്കും ഉണ്ട്. അങ്ങനെ ചെയ്താൽ പെട്ടെന്ന് അസുഖം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് പല‍ർക്കും അറിയില്ല. നിങ്ങൾക്ക് ഈ ശീലമുണ്ടെങ്കിൽ എത്രയും വേ​ഗം അത് മാറ്റിയേ തീരൂ. ഇല്ലെങ്കിൽ വൈകാതെ തന്നെ നിങ്ങളെയും എന്തെങ്കിലും തരത്തിലുള്ള അസുഖം ബാധിച്ചേക്കാം. 

രാത്രിയിൽ മാത്രമല്ല, ഭക്ഷണം കഴിച്ച ശേഷം നിങ്ങൾ പകൽ ഉറങ്ങുകയാണെങ്കിലും അത് അപകടകരമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നിങ്ങൾക്കും അങ്ങനെയൊരു ശീലമുണ്ടെങ്കിൽ ആദ്യം ആ ശീലം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണ്. ഭക്ഷണം കഴിച്ച് ഉറങ്ങുന്ന ശീലമുണ്ടെങ്കിൽ അത് അസിഡിറ്റിക്ക് കാരണമാകും. കൂടാതെ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. 

ALSO READ: ബ്ലാക്ക്‌ഹെഡ്‌സ് എളുപ്പത്തില്‍ നീക്കം ചെയ്യാം, ഈ മാസ്‌ക് പരീക്ഷിക്കൂ

ഭക്ഷണം കഴിച്ചതിനു ശേഷം ശരീരം ഭക്ഷണം ദഹിപ്പിക്കുന്ന ജോലി പുനരാരംഭിക്കുകയും അതേസമയം തന്നെ ഭക്ഷണം ദഹിപ്പിക്കാൻ ആവശ്യമായ ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ ഉറങ്ങാൻ പോകുമ്പോൾ, ആമാശയത്തിലെ ആസിഡ് ശ്വാസകോശത്തിലേക്ക് നീങ്ങി നീര് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

ഭക്ഷണ ശേഷം ഉറങ്ങാൻ പോയാൽ കഴിച്ച ഭക്ഷണം ശരിയായി ദഹിക്കില്ല എന്നതാണ് പ്രാഥമികമായി മനസിലാക്കേണ്ട കാര്യം. കാരണം ശരീരത്തിന്റെ പല ഭാഗങ്ങളും അതിന്റെ പ്രവർത്തനം അവസാനിപ്പിച്ച് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും. ഈ സമയത്ത് ദഹനപ്രക്രിയ മന്ദഗതിയിലാവുകയും നിരവധി പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടും. അതിനാൽ കൂടുതൽ അളവിൽ പഞ്ചസാര രക്തത്തിൽ കലരുകയും ഇത് അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി പ്രമേഹം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.

ഭക്ഷണം കഴിച്ചതിന് ശേഷം ചെറിയ തെറ്റുകൾ പോലും ചെയ്യരുത്. ഭക്ഷണം കഴിച്ചതിനു ശേഷം ചില ചിട്ടകൾ പാലിക്കണം. അല്ലാത്തപക്ഷം അതിന് വലിയ വില നൽകേണ്ടി വരും. അതിനാൽ നിങ്ങളുടെ ആരോഗ്യം നന്നായിരിക്കാൻ ഭക്ഷണം കഴിച്ച ഉടൻ എന്തൊക്കെ ചെയ്യരുതെന്നാണ് ഇനി പറയാൻ പോകുന്നത്. 

പെട്ടന്ന് ഉറങ്ങരുത്

ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്ന ശീലം പലർക്കും ഉണ്ട്. ഇത് അവർക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉറക്കം ദഹനത്തെ തടസ്സപ്പെടുത്തുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം കിടന്നുറങ്ങുന്നത് വയറുവേദന, ശരീരവേദന എന്നിവയ്ക്ക് കാരണമാകും. 

വ്യായാമം ചെയ്യരുത്

ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യരുത്. ഭക്ഷണം കഴിച്ചതിനു ശേഷം ജിമ്മിൽ പോകുന്നതോ വ്യായാമം ചെയ്യുന്നതോ നിങ്ങളെ അസ്വസ്ഥമാക്കും. 

സിഗരറ്റ് വലിക്കരുത്

ഭക്ഷണം കഴിച്ച ഉടൻ സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. നിക്കോട്ടിൻ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. 

പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക

ഭക്ഷണത്തിന് ശേഷം ഉടൻ തന്നെ പോഷക സമ്പുഷ്ടമായ പഴങ്ങൾ കഴിച്ചാൽ അത് നിങ്ങളെ ദോഷകരമായി ബാധിക്കും. ഇത് ദഹനത്തെയാണ്  ബാധിക്കുക. വെറും വയറ്റിൽ അല്ലെങ്കിൽ ഭക്ഷണം കഴിഞ്ഞ് അൽപം കഴിഞ്ഞ് പഴങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.

ഭക്ഷണം കഴിച്ചയുടൻ ഉറങ്ങാൻ പോകുക, പഴങ്ങൾ കഴിക്കുക, വ്യായാമം ചെയ്യുക തുടങ്ങി നിങ്ങൾ അറിയാതെ ചെയ്യുന്ന തെറ്റുകൾ വലിയ ദോഷം ചെയ്യും. അതുകൊണ്ട് ഇന്ന് മുതൽ ഈ ശീലം മാറ്റേണ്ടത് അത്യാവശ്യമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News