നിങ്ങൾക്കും Tomato Ketchup ഇഷ്ടമാണോ? ശ്രദ്ധിക്കുക ... അമിതമാകുന്നത് ആരോഗ്യത്തിന് ഹാനികരം!

Tomato Ketchup Side Effects: കുട്ടികൾക്ക് ടൊമാറ്റോ കെച്ചപ്പ് വളരെയധികം ഇഷ്ടമാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. 

Written by - Ajitha Kumari | Last Updated : Sep 14, 2021, 02:27 PM IST
  • തക്കാളി കെച്ചപ്പിൽ ഉയർന്ന ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്
  • ഇത് വൃക്ക പ്രശ്നങ്ങൾക്കും കാരണമാകുന്നു
  • കുട്ടികൾക്ക് തക്കാളി കെച്ചപ്പിന് പകരം തക്കാളി ചട്നി നൽകുക
നിങ്ങൾക്കും Tomato Ketchup ഇഷ്ടമാണോ? ശ്രദ്ധിക്കുക ... അമിതമാകുന്നത് ആരോഗ്യത്തിന് ഹാനികരം!

Tomato Ketchup Side Effects: കുട്ടികൾക്ക് ടൊമാറ്റോ കെച്ചപ്പ് വളരെയധികം ഇഷ്ടമാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? ശരിക്കും പറഞ്ഞാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ടൊമാറ്റോ കെച്ചപ്പ് വളരെയധികം ഇഷ്ടമാണ്. 

സാൻഡ്‌വിച്ചിന്റെ കൂടെയും പാസ്തയുടെ കൂടെയുമൊക്കെ ടൊമാറ്റോ കെച്ചപ്പ് ചേർത്ത് കഴിക്കുന്നത് രുചികൂട്ടും.  എന്നാൽ ഇക്കാര്യം അറിയുമ്പോൾ നിങ്ങൾ ശരിക്കും ഞെട്ടും എന്തെന്നാൽ ടൊമാറ്റോ കെച്ചപ്പ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.  

Also Read: Dinner Time, Health Tips: അത്താഴം കഴിക്കേണ്ടത് എപ്പോള്‍ എന്നറിയുമോ?

അത്തരമൊരു സാഹചര്യത്തിൽ ടൊമാറ്റോ കെച്ചപ്പിന്റെ അമിത ഉപഭോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് നമുക്കറിയാം...

പൊണ്ണത്തടി (Obesity):

ടൊമാറ്റോ കെച്ചപ്പിൽ കൂടുതൽ ഫ്രക്ടോസ് (fructose) അടങ്ങിയിരിക്കുന്നത് അമിതവണ്ണം വർദ്ധിപ്പിക്കുകയും ഇൻസുലിൻറെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അത് ആരോഗ്യത്തിന് ഹാനികരമാണ്.  

വൃക്ക പ്രശ്നം (Kidney problem):

ടൊമാറ്റോ കെച്ചപ്പ് കൂടുതൽ കഴിക്കുന്നത് മൂത്രത്തിൽ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു, ഇത് നമ്മുടെ വൃക്കകളെ ബാധിക്കുന്നു. ഇത് കല്ല് പ്രശ്നങ്ങൾക്ക് കാരണമാകും.

അസിഡിറ്റി (Acidity):

ടൊമാറ്റോ കെച്ചപ്പ് അമ്ലമായി തുടരുന്നു, അതിനാൽ ഇത് അസിഡിറ്റിക്കും നെഞ്ചെരിച്ചിൽ പ്രശ്നങ്ങൾക്കും കാരണമാകുന്നു.

Also Read: Best way to clean face: 2 മിനിറ്റിനുള്ളിൽ മുഖം വൃത്തിയാക്കാനുള്ള മികച്ച മാർഗ്ഗം ഒപ്പം ബ്ലാക്ക്ഹെഡ്സും എണ്ണമയവും പറപറക്കും!

അലർജികൾ (Allergies):

ടൊമാറ്റോ കെച്ചപ്പ് കൂടുതൽ കഴിക്കുന്നത് ശരീരത്തിൽ അലർജിയുണ്ടാക്കും കാരണം കെച്ചപ്പിൽ ഹിസ്റ്റമിൻസ് രാസവസ്തുവിന്റെ (histamines chemical) അളവ് കൂടുതലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News