ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മൺസൂൺ എത്തിക്കഴിഞ്ഞു. കാലവർഷമെത്തിയതോടെ ചൂടിന് ശമനമുണ്ടെങ്കിലും ഡെങ്കിപ്പനി, മലമ്പനി, ജലദോഷം, പനി തുടങ്ങിയ നിരവധി രോഗങ്ങളാണ് പകരുന്നത്. മഴക്കാലത്ത് വീട് വൃത്തിയായി സൂക്ഷിക്കാനും ഭക്ഷണ പാനീയങ്ങളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാനും ആരോഗ്യ വിദഗ്ധർ എപ്പോഴും ഉപദേശിക്കാറുണ്ട്.
മൺസൂൺ സീസണിൽ ആരോഗ്യ കാര്യങ്ങളിൽ ഒരു അശ്രദ്ധയും പാടില്ല. മഴക്കാലത്ത്, ഹോട്ടൽ ഭക്ഷണത്തിലൂടെയോ എണ്ണമയമുള്ള ഭക്ഷണങ്ങളിലൂടെയോ ആണ് ഏറ്റവും കൂടുതൽ അണുബാധ പടരുന്നത്. രോഗങ്ങൾ വരാതിരിക്കാൻ മഴക്കാലത്ത് എന്തൊക്കെ കഴിക്കാൻ പാടില്ല എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ALSO READ: കഞ്ഞിവെള്ളം നിസാരക്കാരനല്ല; പാഴാക്കി കളയരുത്, ആരോഗ്യ ഗുണങ്ങളേറെ
1. പച്ച പച്ചക്കറികൾ
കാബേജ്, പച്ചിലകൾ, ചീര തുടങ്ങിയ പച്ച പച്ചക്കറികൾ മഴക്കാലത്ത് കഴിക്കരുത്. മഴക്കാലത്ത് ബാക്ടീരിയ, ഫംഗസ് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇലക്കറികൾക്കിടയിൽ പ്രാണികൾ അതിവേഗം വളരാൻ തുടങ്ങും. മഴക്കാലത്ത് ഇവ കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കും, അതിനാൽ മഴക്കാലത്ത് ഇത്തരം പച്ചക്കറികളിൽ നിന്ന് വിട്ടുനിൽക്കാനാണ് വിദഗ്ധരുടെ നിർദ്ദേശം.
2. വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങൾ
വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങൾ മഴക്കാലത്ത് പരമാവധി ഒഴിവാക്കുക. ഇത്തരത്തിലുള്ള ഭക്ഷണം ശരീരത്തിലെ കൊഴുപ്പും പിത്തരസവും വർദ്ധിപ്പിക്കും. ഇത് ശരീരത്തിന് വളരെ ദോഷകരമാണ്.
3. കൂൺ
മഴക്കാലത്ത് കൂൺ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ഭൂമിയിൽ നേരിട്ട് വളരുന്ന കൂണുകൾ കഴിച്ചാൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.
4. തൈര്
തൈര് പോലുള്ള പാലുൽപ്പന്നങ്ങൾ മഴക്കാലത്ത് ഉപയോഗിക്കരുത്. കാരണം തൈരിൽ, പ്രത്യേകിച്ച് മൺസൂൺ സീസണിൽ ആരോഗ്യത്തിന് ദോഷകരമായ രീതിയിൽ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്.
5. സീ ഫുഡ്
മൺസൂൺ കാലത്ത് മത്സ്യമോ കൊഞ്ചോ പോലുള്ള കടൽ വിഭവങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഈ സീസൺ കടൽ ജീവികളുടെ പ്രജനന സമയമാണ്. മൺസൂൺ സീസണിൽ മത്സ്യം കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
6. നോൺ വെജ്
മഴക്കാലത്ത് നമ്മുടെ ദഹനവ്യവസ്ഥ വളരെ ദുർബലമാകും. അതിനാൽ കട്ടിയുള്ള ഭക്ഷണം ദഹിപ്പിക്കാൻ പ്രയാസമാണ്. ഇത്തരം സാഹചര്യത്തിൽ നോൺ വെജ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. മൺസൂണിൽ ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
7. സാലഡ്
ആരോഗ്യത്തിന് ഗുണകരമെന്ന് പറയപ്പെടുന്ന സാലഡുകളും മൺസൂൺ സീസണിൽ കഴിക്കാൻ പാടില്ല. സാലഡുകൾ മാത്രമല്ല, മഴക്കാലത്ത് ഒന്നും പച്ചയ്ക്ക് കഴിക്കരുത്. ഇതുകൂടാതെ, അരിഞ്ഞ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ പാടില്ല. കാരണം അവയിലും പുഴുക്കൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...