Diet Soda And Dark Chocolates:ഡയറ്റ് സോഡയും ഡാർക്ക് ചോക്ലേറ്റും ആരോഗ്യകരമായ ബദലുകളാണോ?

Diabetics diet: ശരീരഭാരം കുറയ്ക്കാനോ ഭക്ഷണനിയന്ത്രണത്തിനോ ശ്രമിക്കുമ്പോൾ, ചോക്ലേറ്റുകളും ശീതളപാനീയങ്ങളും ആണ് ഒഴിവാക്കേണ്ടിവരുന്ന പട്ടികയിൽ ആദ്യം തന്നെ ഉൾപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 08:47 AM IST
  • ശീതളപാനീയങ്ങൾക്കും ചോക്ലേറ്റുകൾക്കും ബദൽ ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്
  • അത് നിങ്ങളുടെ രുചി മുകുളങ്ങളെ തൃപ്തിപ്പെടുത്തും
  • എന്നാൽ, സാധാരണ ശീതളപാനീയങ്ങളെയും ചോക്ലേറ്റുകളെയും അപേക്ഷിച്ച് ഇവയ്ക്ക് ദോഷഫലങ്ങൾ കുറവാണ്
Diet Soda And Dark Chocolates:ഡയറ്റ് സോഡയും ഡാർക്ക് ചോക്ലേറ്റും ആരോഗ്യകരമായ ബദലുകളാണോ?

പലപ്പോഴും നമ്മൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ ആരോഗ്യപ്രദമായവയായിരിക്കില്ല. രുചികരമായ ഭക്ഷണങ്ങളാണ് നമ്മളിൽ ഭൂരിഭാഗം പേരും കഴിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകൾ അമിത വണ്ണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുമ്പോഴാണ് നമ്മൾ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിനെ സംബന്ധിച്ച് ചിന്തിക്കുന്നത്. ശരീരഭാരം കുറയ്ക്കാനോ ഭക്ഷണനിയന്ത്രണത്തിനോ ശ്രമിക്കുമ്പോൾ, ചോക്ലേറ്റുകളും ശീതളപാനീയങ്ങളും ആണ് ഒഴിവാക്കേണ്ടിവരുന്ന പട്ടികയിൽ ആദ്യം തന്നെ ഉൾപ്പെടുന്നത്.

എന്നാൽ, ശീതളപാനീയങ്ങൾക്കും ചോക്ലേറ്റുകൾക്കും ബദൽ ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. അത് നിങ്ങളുടെ രുചി മുകുളങ്ങളെ തൃപ്തിപ്പെടുത്തും. എന്നാൽ, സാധാരണ ശീതളപാനീയങ്ങളെയും ചോക്ലേറ്റുകളെയും അപേക്ഷിച്ച് ഇവയ്ക്ക് ദോഷഫലങ്ങൾ കുറവാണ്. മധുരമുള്ള ശീതളപാനീയങ്ങളിൽ നിന്നും മിൽക്കി ചോക്ലേറ്റുകളിൽ നിന്നും വ്യത്യസ്തമായി പലരുടെയും പ്ലേറ്റിൽ ഇടം കണ്ടെത്തിയിട്ടുള്ള ഭക്ഷ്യവസ്തുക്കളാണ് ഡയറ്റ് സോഡ, ഡാർക്ക് ചോക്ലേറ്റുകൾ എന്നിവ. എന്നാൽ ഈ ഉത്പന്നങ്ങൾ എത്രത്തോളം ആരോഗ്യപ്രദമാണെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഡാർക്ക് ചോക്ലേറ്റ് അതിന്റെ മറ്റ് ബദലുകളിൽ നിന്ന് വ്യത്യസ്തമായി നിരവധി അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. എന്നാൽ ഡയറ്റ് സോഡയ്ക്ക് മികച്ച ആരോഗ്യഗുണങ്ങൾ അവകാശപ്പെടാനില്ല. 

ഡയറ്റ് സോഡയുടെ ദോഷങ്ങൾ

പലരും ഡയറ്റ് സോഡ തിരഞ്ഞെടുക്കുന്നു, കാരണം ഇത് മധുരമുള്ള സോഡക്ക് ബദലാണ്. കലോറി കുറവാണ്. എന്നിരുന്നാലും, ഇത് ആരോഗ്യകരമാണെന്ന ധാരണ ആളുകളെ ഇത് അമിതമായി കഴിക്കാൻ പ്രേരിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഡയറ്റ് സോഡ, സാധാരണ സോഡയുടെ സമാന ഫലം കൈവരിക്കാൻ സാച്ചറിൻ അല്ലെങ്കിൽ അസ്പാർട്ടേം പോലുള്ള കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നു. എന്നിരുന്നാലും, പഠനങ്ങൾ കാണിക്കുന്നത്, ഇത്തരത്തിലുള്ള സോഡയിൽ കലോറിയുടെ അളവ് കുറവാണെങ്കിലും കൃത്രിമ സുഗന്ധങ്ങൾ പോലെയുള്ള സമാന ചേരുവകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, അത് വീണ്ടും ഒരാളുടെ ആരോഗ്യത്തിന് അപകടകരമാണെന്നാണ്. ഡയറ്റ് സോഡയുടെ ദീർഘകാല ഉപയോഗം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, സ്ട്രോക്ക്, ഡിമെൻഷ്യ തുടങ്ങിയ പ്രശ്നങ്ങൾ, ഫാറ്റി ലിവർ പോലുള്ള കരൾ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഡാർക്ക് ചോക്ലേറ്റ് ആരോഗ്യകരമായ ഗുണങ്ങൾ

മിൽക്ക് ചോക്ലേറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഡാർക്ക് ചോക്ലേറ്റുകൾക്ക് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുണ്ട്. ഡാർക്ക് ചോക്ലേറ്റിൽ 50 മുതൽ 90 ശതമാനം വരെ കൊക്കോ സോളിഡ്‌സ്, കൊക്കോ വെണ്ണ, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു, അതേസമയം മിൽക്ക് ചോക്ലേറ്റിൽ 10 മുതൽ 50 ശതമാനം വരെ കൊക്കോ സോളിഡ്‌സ്, കൊക്കോ വെണ്ണ, പാൽ, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. ആൻറി ഓക്സിഡൻറ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഫ്ലേവനോൾ എന്ന രാസവസ്തുക്കൾ അടങ്ങിയ കൊക്കോ ഉപയോഗിച്ചാണ് ഡാർക്ക് ചോക്ലേറ്റ് നിർമ്മിച്ചിരിക്കുന്നത്. ഡാർക്ക് ചോക്ലേറ്റിന്റെ ചില ആരോഗ്യ ഗുണങ്ങൾ ഇവയാണ്-

1- വീക്കം കുറയ്ക്കുന്നു
2- ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു
3- ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു
4- ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് തടയുകയും ചെയ്യുക
5- രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News