Diabetes Diet: രക്തത്തിലെ പഞ്ചസാര കൂട്ടാത്ത അഞ്ച് സ്മൂത്തികൾ വീട്ടിലുണ്ടാക്കാം

Homemade Drinks For Diabetics: പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം.

Written by - Zee Malayalam News Desk | Last Updated : Oct 9, 2023, 02:38 PM IST
  • രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ
  • ഇതിന്റെ ഉത്പാദനത്തിലും ഉപയോ​ഗത്തിലുമുണ്ടാകുന്ന വ്യതിയാനമാണ് പ്രമേഹത്തിന് കാരണമാകുന്നത്
  • പ്രമേഹം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്, കാരണം ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും
Diabetes Diet: രക്തത്തിലെ പഞ്ചസാര കൂട്ടാത്ത അഞ്ച് സ്മൂത്തികൾ വീട്ടിലുണ്ടാക്കാം

അനാരോ​ഗ്യകരമായ ഭക്ഷണക്രമവും വ്യായാമക്കുറവും പ്രമേഹം ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. പ്രമേഹം ഇന്ന് നിരവധി ആളുകളെ ബാധിക്കുന്ന ആരോ​ഗ്യാവസ്ഥയായി മാറിയിരിക്കുകയാണ്. പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം.

രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ഇതിന്റെ ഉത്പാദനത്തിലും ഉപയോ​ഗത്തിലുമുണ്ടാകുന്ന വ്യതിയാനമാണ് പ്രമേഹത്തിന് കാരണമാകുന്നത്. പ്രമേഹം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്, കാരണം ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നതാണ് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഒരു മാർ​ഗം. പഴങ്ങളും പച്ചക്കറികളും പോഷകഗുണമുള്ളതും എന്നാൽ കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങളാണ്. ആരോഗ്യകരമായ ദഹനത്തെയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെയും സഹായിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി സ്മൂത്തികൾ തയ്യാറാക്കാം. പ്രമേഹരോഗികൾക്ക് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള അഞ്ച് സ്മൂത്തികൾ ഏതെല്ലാമാണെന്ന് നോക്കാം.

ALSO READ: രക്തചംക്രമണം മികച്ചതാക്കാം; ഈ പാനീയങ്ങൾ കുടിക്കുന്നത് ​ഗുണം ചെയ്യും

ബെറി-ബനാന-കോളിഫ്ലവർ സ്മൂത്തി: എല്ലാ ദിവസവും രാവിലെ ഒരു സ്മൂത്തി കഴിച്ച് ദിവസം ആരംഭിക്കുന്നത് വളരെ ​ഗുണം ചെയ്യും. റൈസ്ഡ് കോളിഫ്ലവർ ഒരു സ്വാദിഷ്ടമായ തിരഞ്ഞെടുപ്പാണ്. ബെറിപ്പഴങ്ങളും വാഴപ്പഴവും ചേർക്കുന്നത് സ്മൂത്തിയെ കൂടുതൽ രുചികരമാക്കുന്നു.

പൈനാപ്പിൾ-ഗ്രേപ്ഫ്രൂട്ട് ഡിടോക്സ് സ്മൂത്തി: പൈനാപ്പിൾ, ഗ്രേപ്ഫ്രൂട്ട് എന്നിവ ധാതുക്കളാൽ സമ്പുഷ്ടമാണ്. ഇതിൽ വലിയ അളവിൽ ജലാംശവും അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും ശരീരത്തിന് ആവശ്യമായ അളവിൽ നാരുകൾ നൽകാനും സഹായിക്കുന്നു. ഇലക്‌ട്രോലൈറ്റ് സമ്പുഷ്ടമായ തേങ്ങാവെള്ളം തൈര്, പാൽ എന്നിവയ്ക്ക് മികച്ച ബദലാണ്.

പീച്ച് സ്മൂത്തി: പീച്ച് സ്മൂത്തി ഊർജ്ജം നൽകാൻ സഹായിക്കുന്നു. ഇതിൽ മികച്ച അളവിൽ കാത്സ്യം അടങ്ങിയിരിക്കുന്നു. മാത്രമല്ല ഇത് നിങ്ങളെ ശരീരഭാരം വർധിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും.

ഗ്രീൻ സ്മൂത്തി: ഗ്രീൻ സ്മൂത്തി ആരോ​ഗ്യത്തിന് വളരെയധികം ​ഗുണങ്ങൾ നൽകുന്നു. അവോക്കാഡോ, ചീര, ബദാം ബട്ടർ എന്നിവ ഉപയോ​ഗിച്ച് ​ഗ്രീൻ സ്മൂത്തി തയ്യാറാക്കാം.

പീനട്ട് ബട്ടർ-ഓട്‌സ് സ്മൂത്തി: പ്രോട്ടീൻ സമ്പുഷ്ടവും നാരുകൾ അടങ്ങിയതുമായ ഈ സ്മൂത്തി വളരെ ആരോ​ഗ്യപ്രദമാണ്. ഓട്‌സ് പ്രതിരോധശേഷിയുള്ള അന്നജം നൽകുന്നു. ഇത് കുടൽ ബാക്ടീരിയകൾക്ക് മികച്ച ഇന്ധന സ്രോതസ്സാണ്. ഇൻസുലിൻ അളവ് മെച്ചപ്പെടുത്താനും ഇതിന് കഴിയും. സ്വാദിഷ്ടമായ പീനട്ട് ബട്ടർ ഓട്‌സ് സ്മൂത്തി പ്രമേഹരോഗികൾക്ക് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അനുയോജ്യമായ ഭക്ഷണമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News