Covid 4th Wave New Symptoms: കൊറോണയുമായി ബന്ധപ്പെട്ട ഈ 9 പുതിയ ലക്ഷണങ്ങൾകൂടി ഔദ്യോഗിക പട്ടികയിൽ...

കോവിഡ് മൂന്നാം തരംഗം ഒമിക്രോണ്‍  ഏറെ ഭീതി പടര്‍ത്താതെ  ശാന്തമായി കടന്നുപോയി എങ്കിലും ലോകം കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 5, 2022, 11:11 AM IST
  • മിക്ക രാജ്യങ്ങളിലും കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുകയോ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും മാറ്റുകയോ ചെയ്തിട്ടുണ്ട്.
  • ഇത് ആളുകളില്‍ വൈറസിനെ നിസാരമായി കാണാനുള്ള പ്രവണത ഉണ്ടാക്കിയിരിയ്ക്കുകയാണ്.
Covid 4th Wave New Symptoms: കൊറോണയുമായി ബന്ധപ്പെട്ട ഈ 9 പുതിയ ലക്ഷണങ്ങൾകൂടി  ഔദ്യോഗിക പട്ടികയിൽ...

Covid 4th Wave New Symptoms: കോവിഡ് മൂന്നാം തരംഗം ഒമിക്രോണ്‍  ഏറെ ഭീതി പടര്‍ത്താതെ  ശാന്തമായി കടന്നുപോയി എങ്കിലും ലോകം കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്.

മിക്ക രാജ്യങ്ങളിലും  കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുകയോ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും മാറ്റുകയോ  ചെയ്തിട്ടുണ്ട്.  ഇത് ആളുകളില്‍ വൈറസിനെ നിസാരമായി കാണാനുള്ള പ്രവണത ഉണ്ടാക്കിയിരിയ്ക്കുകയാണ്.  

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളിലും കോവിഡ് -19 നാലാം തരംഗം ഭീതി പടര്‍ത്തി വ്യാപിക്കുകയാണ്.  ചൈന, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ  കോവിഡ് -19 കേസുകള്‍ അതിവേഗം വ്യാപിക്കുകയാണ്. ചൈനയില്‍ ഇതിനോടകം 13,000 ല്‍ അധികം കേസുകളാണ് ദിനംപ്രതി  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

Also Read: Covid 4th Wave Symptoms: കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയില്‍ ലോകം, പല്ലുകളിലും മോണകളിലും ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾപോലും അവഗണിക്കരുത്

കോവിഡ് നാലാം തരംഗത്തിന്‍റെ ആശങ്ക ഉയരുന്ന സാഹചര്യത്തില്‍  തികഞ്ഞ ജാഗ്രത പാലിക്കുന്നതോടൊപ്പം ഇപ്പോള്‍ വ്യാപിക്കുന്ന കോവിഡ്-19 ന്‍റെ സബ് വേരിയന്‍റായ BA.2 ന്‍റെ ലക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്.  രാജ്യത്ത് കോവിഡ്  കേസുകള്‍ കുറയുകയാണ് എങ്കിലും   BA.2 ന്‍റെ ലക്ഷണങ്ങളെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണ്.  

നിരവധി രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍  : കൊറോണ വൈറസ് ലക്ഷണങ്ങളുടെ ഔദ്യോഗിക പട്ടികയിൽ ഇപ്പോൾ 9 പുതിയ ലക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  

Also Read:  Covid 4th Wave Symptoms: വര്‍ദ്ധിക്കുന്ന ഒമിക്രോണ്‍ കേസുകള്‍ നാലാം തരംഗത്തിന്‍റെ സൂചനയോ? വയറുമായി ബന്ധപ്പെട്ട ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UK Health Security Agency UKHSA) ആണ് കൊറോണ വൈറസ് ലക്ഷണങ്ങളുടെ ഔദ്യോഗിക ലിസ്റ്റ് അപ്ഡേറ്റ് ചെയ്തിതിരിയ്ക്കുന്നത്‌. ഈ പട്ടികയിൽ 9 പുതിയ ലക്ഷണങ്ങൾകൂടി  ചേർത്തിട്ടുണ്ട്.  ഈ പുതിയ ലക്ഷണങ്ങളില്‍ വയറിളക്കത്തിന്‍റെ പ്രശ്നത്തോടൊപ്പം വിശപ്പില്ലായ്മയും ഉൾപ്പെടുന്നു. 

കൊറോണ ആളുകളില്‍ വ്യത്യസ്ത രീതിയിലാണ് ബാധിക്കുക. കൊറോണയുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങളെ കുറിച്ച് പറയുമ്പോൾ, പനി, ചുമ, ക്ഷീണം, രുചി അല്ലെങ്കില്‍   ഏതെങ്കിലും ശക്തമായ മണം തിരിച്ചറിയാനുള്ള കഴിവില്ലായ്മ തുടങ്ങിയവ ഉൾപ്പെടുന്നു. എന്നിരുന്നാലും, പുതിയ  വകഭേദത്തിന്‍റെ ലക്ഷണങ്ങള്‍  ജലദോഷത്തിന്‍റെയും പനിയുടെയും ലക്ഷണങ്ങൾക്ക് സമാനമാണെന്ന് എൻഎച്ച്എസ് (National Health Service- NHS)  മുന്നറിയിപ്പ് നൽകി. അത്തരമൊരു സാഹചര്യത്തിൽ, കൊറോണയുടെ ഈ പുതിയ ലക്ഷണങ്ങളെ കുറിച്ച് അറിയുക ...

കൊറോണയുമായി ബന്ധപ്പെട്ട 9 പുതിയ ലക്ഷണങ്ങൾ ഇവയാണ്: -
വിശപ്പില്ലായ്മ
തൊണ്ടവേദന
തലവേദന
ശരീരവേദന
ക്ഷീണം അനുഭവപ്പെടുക
വയറിളക്കം
സുഖമില്ലാത്ത അവസ്ഥ  
ശ്വാസം മുട്ടൽ അനുഭവപ്പെടുക
മൂക്കൊലിപ്പ്

മുകളിൽ സൂചിപ്പിച്ച ഈ ലക്ഷണങ്ങൾ കൊറോണ അണുബാധയുടെ ഔദ്യോഗിക ലക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഈ ലക്ഷണങ്ങൾ കാണുമ്പോള്‍  ആ വ്യക്തി വീട്ടിൽ തന്നെ തുടരണം. അതേസമയം, കാലതാമസമില്ലാതെതന്നെ , ഡോക്ടറെ കണ്ട് ശരിയായ ചികിത്സ തേടണം.  

അതേസമയം, വൈറസ് ബാധിച്ച വ്യക്തിക്ക് അതിന്‍റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 5 മുതൽ 6 ദിവസം വരെ എടുക്കും,  ചില സന്ദർഭങ്ങളിൽ ഇത് 14 ദിവസം വരെ എടുത്തേക്കാം. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News