ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 2022-ലെ കോളറയുടെ സമഗ്ര സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട കോളറ കേസുകൾ 2021 ൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ഇരട്ടിയിലധികമാണ്. കൂടാതെ, 2022-ൽ കൂടുതൽ രാജ്യങ്ങൾ കോളറ കേസുകൾ റിപ്പോർട്ട് ചെയ്തു.
2021-ൽ 35 രാജ്യങ്ങളിൽ കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2022-ൽ 44 രാജ്യങ്ങളിൽ കോളറ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. 25 ശതമാനം വർധനവാണ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് 2022 ൽ മുൻ വർഷത്തേക്കാൾ വലിയ രീതിയിലാണ് കോളറ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അഫ്ഗാനിസ്ഥാൻ, കാമറൂൺ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മലാവി, നൈജീരിയ, സൊമാലിയ, സിറിയൻ അറബ് റിപ്പബ്ലിക് എന്നിവ ഉൾപ്പെടുന്ന ഏഴ് രാജ്യങ്ങളിൽ കോളറ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളിൽ പതിനായിരത്തിലധികം സംശയാസ്പദമായതും സ്ഥിരീകരിച്ചതുമായ കേസുകൾ റിപ്പോർട്ട് ചെയ്തു.
ആഗോളതലത്തിൽ കോളറ വർധിച്ചതിന് പിന്നിലെ കാരണങ്ങൾ
വിബ്രിയോ കോളറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽ അണുബാധയാണ് കോളറ. ഇത് കഠിനമായ വയറിളക്കത്തിന് കാരണമാകുന്നു, ഇത് ചികിത്സിച്ചില്ലെങ്കിൽ നിർജ്ജലീകരണത്തിനും മരണത്തിനും വരെ കാരണമാകും. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് കോളര പടരുന്നത്.
ALSO READ: Fever: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് രണ്ട് മരണം; പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവില്ല
അവികസിതാവസ്ഥ, ദാരിദ്ര്യം, സംഘർഷം എന്നിവ കാരണം മതിയായ സുരക്ഷിതമായ വെള്ളത്തിന്റെയും ശുചിത്വത്തിന്റെയും അഭാവവുമായി കോളറ പൊട്ടിപ്പുറപ്പെടുന്നത് ബന്ധപ്പെട്ടിരിക്കുന്നു. സമീപകാലത്തുണ്ടായ കോളറ വർധനയ്ക്ക് കാലാവസ്ഥാ വ്യതിയാനവും കാരണമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റുകൾ എന്നിവ പോലുള്ള തീവ്ര കാലാവസ്ഥാ ദുരന്തങ്ങൾ കോളറ വ്യാപനത്തിന് കാരണമാവുകയും നിലവിലുള്ള സ്ഥിതിയെ കൂടുതൽ വഷളാക്കുകയും ചെയ്യും.
ലോകാരോഗ്യ സംഘടനയുടെ നിലവിലെ കണക്കുകൾ പ്രകാരം കോളറ കേസുകൾ ആഗോളതലത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നു. നിലവിൽ, 24 രാജ്യങ്ങളിൽ സജീവമായ കോളറ വ്യാപനം ഉണ്ട്. ചില രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ലോകാരോഗ്യ സംഘടന മൂന്ന് ഓറൽ കോളറ വാക്സിനുകൾ (ഒവിസി) അംഗീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...