First Day In Schools: അറിവിന്റെ ലോകത്തേക്ക് കുഞ്ഞുങ്ങളുടെ ആദ്യ ചുവട്...രക്ഷിതാക്കളും ചിലതൊക്കെ ശ്രദ്ധിക്കണം

Children's first step into the world of knowledge: അവർ ഇടപഴകാൻ ഒരുങ്ങുന്ന ചുറ്റുപാട്, അധ്യാപകർ, കുട്ടികൾ അങ്ങനെ പലതും കുഞ്ഞുങ്ങളെ സ്വാധീനിക്കും. 

Written by - Zee Malayalam News Desk | Last Updated : May 30, 2023, 03:05 PM IST
  • അറിവിന്റെ ലോകത്തേക്ക് ആദ്യമായി പിച്ചവെക്കാൻ ഒരുങ്ങുന്ന കുഞ്ഞുങ്ങളെ സംബന്ധിച്ച് ഇതൊരു പുതിയ ലോകമാണ്.
  • അതിനാൽ തന്നെ കുഞ്ഞുങ്ങൾ മാത്രമല്ല അവരേക്കാൾ കൂടുതലായി മാതാപിതാക്കളും മാനസികമായും അല്ലാതെയും ഒരുങ്ങേണ്ടത് അത്യാവശ്യമാണ്.
  • സ്കൂൾ തുറന്നു കഴിഞ്ഞാൽ നിർബന്ധമായും പ്രഭാത ഭക്ഷണം കഴിപ്പിക്കേണ്ടതുണ്ട്.
First Day In Schools: അറിവിന്റെ ലോകത്തേക്ക് കുഞ്ഞുങ്ങളുടെ ആദ്യ ചുവട്...രക്ഷിതാക്കളും ചിലതൊക്കെ ശ്രദ്ധിക്കണം

അങ്ങനെ ഒരു അധ്യായന വർഷം കൂടെ ആരംഭിക്കുകയാണ്. നമ്മളുടെ കൺമുന്നിൽ ഓടി നടന്നിരുന്ന കുഞ്ഞുങ്ങൾ ഇനി അവരുടെ ജീവിതത്തിന്റെ നല്ലൊരു ഭാ​ഗവും ചിലവഴിക്കാൻ പോകുന്നത് സ്കൂളിലാണ്. വേനലവധിയിൽ കളിച്ചു നടന്ന കുട്ടികളെ സംബന്ധിച്ച് സ്കൂളിലേക്കുള്ള തിരിച്ചു പോക്ക് അല്പം മടിയുടേയും ഒരു ഇടവേളയ്ക്കു ശേഷം സുഹൃത്തുക്കളെ കാണുന്നതിന്റെ സന്തോഷത്തിന്റെയും എല്ലാം ആയിരിക്കും. എന്നാൽ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പിച്ചവെക്കാൻ ഒരുങ്ങുന്ന കുഞ്ഞുങ്ങളെ സംബന്ധിച്ച് ഇതൊരു പുതിയ ലോകമാണ്.

അവരുടെ ഭാവിയെയും വ്യക്തിത്വത്തെയും എല്ലാം നിർണ്ണയിക്കാൻ പോകുന്നത് ഇനിയങ്ങോട്ടുള്ള ഓരോ ദിവസങ്ങളുമാണ്. പാഠപുസ്​തകങ്ങളേക്കാൾ അവർ ഇടപഴകാൻ ഒരുങ്ങുന്ന ചുറ്റുപാട്, അധ്യാപകർ, കുട്ടികൾ അങ്ങനെ പലതും ഇനിയങ്ങോട്ട് നമ്മൾ ചിറകിൽ ഒളിപ്പിച്ച് വളർത്തിയ കുഞ്ഞുങ്ങളെ സ്വാധീനിച്ച് തുടങ്ങും. അതിനാൽ തന്നെ കുഞ്ഞുങ്ങൾ മാത്രമല്ല അവരേക്കാൾ കൂടുതലായി മാതാപിതാക്കളും മാനസികമായും അല്ലാതെയും ഒരുങ്ങേണ്ടത് അത്യാവശ്യമാണ്.

ALSO READ: എന്തു ചെയതിട്ടും നടുവേദന മാറുന്നില്ലേ...? കാരണങ്ങൾ ഇതാകാം

ഇതിനായി അവർക്ക് സ്കൂളിലേക്ക് കൊണ്ടുപോകേണ്ട സാധനങ്ങൾ ആദ്യം തന്നെ ഓർത്ത് വാങ്ങി വെക്കുന്നത് നല്ലതായിരിക്കും. യൂണിഫോം , മഴക്കാലത്തു ഇടാനുള്ള ചെരുപ്പ്, ഷൂസ്, സോക്സ് തുടങ്ങിയവയെല്ലാം നേരത്തെ തന്നെ കരുതാം. ഇത്രയും നാൾ വീട്ടിൽ നമുക്കൊപ്പം കഴിഞ്ഞ കുഞ്ഞുങ്ങളാണ്. അവർക്ക് വിശന്നാലും ദാഹിച്ചാലുമെല്ലാം നമുക്ക് അറിയാൻ സാധിക്കും. എന്നാൽ ഇനി അങ്ങനെയല്ല. അതുകൊണ്ട് തന്നെ സ്കൂൾ തുറന്നു കഴിഞ്ഞാൽ നിർബന്ധമായും പ്രഭാത ഭക്ഷണം കഴിപ്പിക്കേണ്ടതുണ്ട്.

മാത്രമല്ല സ്കൂൾ തുറക്കുന്നതിന് കുറച്ചു മുന്നേ തന്നെ അവരുടെ പ്രഭാത കൃത്യങ്ങൾ നടത്തുന്നതിൽ ഒരു ചിട്ട കൊണ്ടു വരുന്നത് കുട്ടികളെ സംബന്ധിച്ച് വളരെ നന്നായിരിക്കും. ചില സ്കൂളിൽ രാവിലെ ഇടവേളകളിൽ ഭക്ഷണം കഴിക്കാൻ കുഞ്ഞുങ്ങൾക്ക് അനുമതിയുണ്ട്. അത്തരത്തിൽ നമ്മൾ കൊടുത്തു വിടുന്ന ഭക്ഷണം ബാക്കറിയിൽ നിന്നും വാങ്ങുന്ന ഭക്ഷണങ്ങൾ അല്ലാതെ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം തന്നെ കൊടുത്തു വിടാൻ ശ്രമിക്കുക. പ്രഭാത ഭക്ഷണത്തിനായി കരുതിയ ദോശ, അപ്പം, ചപ്പാത്തി, പൂരി, ഇഡ്‌ലി തുടങ്ങിയവ കൊടുത്തുവിടാം.

അഥവാ എന്തെങ്കിലും സാഹചര്യത്തിനാൽ കുട്ടി രാവിലെ ഭക്ഷണം കഴിച്ചില്ലയെങ്കിൽ അവർ അത് സ്കൂളിൽ നിന്നും കഴിക്കും. പ്രഭാതഭക്ഷണം കഴിക്കാതെയാണ് കുഞ്ഞ് സ്കൂളിലേക്ക് പോയതെന്ന ആകുലത മാതാപിതാക്കളിൽ നിന്നും അകറ്റാൻ സഹായിക്കും. പിന്നെ വെള്ളം കൊണ്ടു പോകുന്നതിനായി വാങ്ങിക്കുന്ന വാട്ടർ ബോട്ടിലുകൾ പ്ലാസ്റ്റിക്ക് ഒഴിവാക്കി സ്റ്റീൽ ആക്കുന്നതാണ് ആരോ​ഗ്യത്തിന് കുറച്ചു കൂടെ മെച്ചം. 

ALSO READ: വെറുംവയറ്റിൽ പപ്പായ കഴിക്കാമോ? ഇത് ആരോ​ഗ്യത്തിന് ​ഗുണമാണോ ദോഷമാണോയെന്ന് അറിയാം

ഉറക്കത്തിനും നൽകണം പ്രാധാന്യം

സ്കൂൾ തുറക്കുന്നതിനു മുന്നേ തന്നെ കുട്ടികളെ രാത്രിയിൽ കൃത്യമായ ഒരു സമയത്ത് ഉറക്കാനും രാവിലെ അതുപോലെ ഒരു നിശ്ചിത സമയത്തിനുള്ളിൽ ഉണർത്താനും ശ്രമിക്കുക. ഇത് സ്കൂളിൽ പോകുന്ന ദിനങ്ങളിൽ രാവിലെ എഴുന്നേക്കാൻ അവർ കാണിക്കുന്ന അലസതയും ശാഠ്യവും ഒഴിവാക്കാൻ സാധിക്കും. ജോലിക്ക് പോകുന്ന മാതാപിതാക്കൾ ആണെങ്കിൽ അവർ നേരിടുന്ന ഒരു പ്രശ്നമാണ് രാവിലെ കുട്ടികളെ കൃത്യ സമയത്ത് സ്കൂളിൽ വിട്ടതിന് ശേഷം അവർക്കും സമയത്ത് ഓഫീസിൽ എത്തുക എന്നത്.

രാവിലെ എഴുന്നേൽക്കുന്ന ഒരു ശീലം അവരിൽ ഉണ്ടാക്കിയാൽ ഒരു പരിധി വരെ രാവിലെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. മഴക്കാലം കൂടി എത്തുന്ന സാഹചര്യത്തിൽ ണിഫോമും സോക്സുകളും ഉണങ്ങാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടു തന്നെ അക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. നനഞ്ഞ യൂണിഫോം ഇട്ടുകൊടുത്തു കുഞ്ഞുങ്ങളെ സ്കൂളിൽ വിടാതിരിക്കുക, അത് ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം കുഞ്ഞുങ്ങളിൽ വലിയ അസ്വസ്ഥതകളും സൃഷ്ടിക്കും. ആദ്യമായി സ്കൂളിൽ പോകുന്ന കുഞ്ഞാണെങ്കിൽ യൂണിഫോമിനൊപ്പം ഒരു ജോഡി സാധാരണ ഉടുപ്പും ബാഗിൽ കൊടുത്തുവിടാൻ ശ്രമിക്കുക. 

വീട്ടിലെത്തിയാൽ അവരോട് മിണ്ടാൻ അല്പ സമയം.....

സ്കൂളിൽ പോയി തിരിച്ചെത്തിയാലോ അല്ലെങ്കിൽ അവരെ കൂട്ടി കൊണ്ടു വരുന്ന വേളകളിലോ സ്കൂളിൽ അന്നു നടന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയുക. അത് കുഞ്ഞുങ്ങളിൽ നിങ്ങളോടുള്ള വിശ്വാസം വളർത്താൻ സഹായിക്കും. പറയുന്ന കാര്യങ്ങൾ കേട്ടതിന് ശേഷം അവർക്ക് വേണ്ട നിർദ്ദേശങ്ങളും നൽകുക. ഒരു കാര്യത്തിലും അവരെ അനാവശ്യമായി വഴക്കു പറയാനോ കാര്യമില്ലാതെ വിമർശിക്കാനോ മുതിരരുത്. അത് പിന്നീട് അവർ നിങ്ങളോട് ഒന്നും തുറന്നു പറയാത്ത സാഹചര്യം സൃഷ്ടിക്കും. എന്നും അവരുടെ നല്ല സുഹൃത്തായി നിങ്ങൾ ഉണ്ടാകുമെന്ന വിശ്വാസം വളർത്താൻ ഈ സംസാരം സഹായിക്കും. എതൊരു മോശം സാഹചര്യത്തിലും അത് ആദ്യം നിങ്ങളോട് തുറന്നു പറയാന‍ുള്ള ദൈര്യം വളരുന്ന രീതിയിൽ അവരുമായി ഇടപെടുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News