Castor Oil: ശരീരഭാരം കുറയ്ക്കാൻ ആവണക്കെണ്ണ സഹായിക്കുമോ? അധിക കൊഴുപ്പ് കത്തിക്കാൻ ഇത് ഫലപ്രദമാണോ? അറിയാം

Castor Oil For Weight Loss: ആവണക്കെണ്ണയുടെ പോഷക​ഗുണങ്ങൾ ഉദരരോഗങ്ങൾ, സന്ധിവാതം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് പ്രതിവിധിയായി പരമ്പരാഗത വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 30, 2023, 05:57 PM IST
  • ആവണക്കെണ്ണ മലബന്ധം ഒഴിവാക്കുന്നു
  • ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും
Castor Oil: ശരീരഭാരം കുറയ്ക്കാൻ ആവണക്കെണ്ണ സഹായിക്കുമോ? അധിക കൊഴുപ്പ് കത്തിക്കാൻ ഇത് ഫലപ്രദമാണോ? അറിയാം

ആവണക്കെണ്ണ, സൗന്ദര്യവർദ്ധക ​പ്രതിവിധികൾക്കും ഔഷധ ​ഗുണങ്ങൾക്കും ഉപയോ​ഗിക്കുന്നു. കാസ്റ്റർ ബീൻ എന്നറിയപ്പെടുന്ന റിസിനസ് കമ്മ്യൂണിസ് ചെടിയുടെ വിത്തിൽ നിന്നാണ് ആവണക്കെണ്ണ ലഭിക്കുന്നത്. ഇതിന് നിരവധിയായ ​ഗുണങ്ങൾ ഉണ്ട്. കൂടാതെ ശരീരഭാരം കുറയ്ക്കാനും ആവണക്കെണ്ണ മികച്ചതാണെന്ന് കരുതപ്പെടുന്നു.

ശരീരഭാരം കുറയ്ക്കുന്നതിന് ആവണക്കെണ്ണ സഹായിക്കുമെന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് എന്തെങ്കിലും തെളിവുകൾ ഉണ്ടോയെന്ന കാര്യത്തിൽ സംശയം ഉണ്ടാകാം. അതിനാൽ, ഇക്കാര്യങ്ങൾ വിശദമായി വ്യക്തമാകുന്നതിന്, ആവണക്കെണ്ണ സുരക്ഷിതവും ഫലപ്രദവുമായ ഭാരം കുറയ്ക്കുന്നതിനുള്ള സമീപനമാണോയെന്ന് പരിശോധിക്കാം.

ആവണക്കെണ്ണയ്ക്ക് ചില ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, ആവണക്കെണ്ണയുടെ പോഷക​ഗുണങ്ങൾ ഉദരരോഗങ്ങൾ, സന്ധിവാതം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് പ്രതിവിധിയായി പരമ്പരാഗത വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു.

ALSO READ: ഭക്ഷണത്തിന് ശേഷം ​ഗ്രാമ്പൂ ചായ കുടിക്കാം; ലഭിക്കും നിരവധി ​ഗുണങ്ങൾ

ആവണക്കെണ്ണയിൽ റിസിനോലെയിക് ആസിഡ് എന്ന ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ പേശികളിലെ സങ്കോചങ്ങളെ ഉത്തേജിപ്പിക്കുകയും മലവിസർജ്ജനത്തിലേക്ക് നയിക്കുകയും ചെയ്യും. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ആവണക്കെണ്ണയെ പൊതുവെ സുരക്ഷിതവും ഉത്തേജക പോഷകമായി ഉപയോഗിക്കാൻ ഫലപ്രദവുമാണെന്ന് വിലയിരുത്തുന്നു. ശരീരഭാരം കുറയ്ക്കാൻ ആവണക്കെണ്ണയുടെ സ്വാധീനം ഒരു പഠനവും പ്രത്യേകം പരിശോധിച്ചിട്ടില്ല, ആവണക്കെണ്ണ മലബന്ധം ഒഴിവാക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്.

ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ആവണക്കെണ്ണ മുറിവ് ഉണക്കുന്നതിന് ഗുണം ചെയ്യും. ആവണക്കെണ്ണ മുടി വളർച്ച മെച്ചപ്പെടുത്തുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും സഹായിക്കും. വിവിധ പഠനങ്ങൾ അനുസരിച്ച്, ആവണക്കെണ്ണയിൽ കാണപ്പെടുന്ന റിസിനോലിൻ ആസിഡ്, വീക്കം മൂലമുണ്ടാകുന്ന വേദന കുറയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News