Broccoli Benefits: ദഹനം, രോ​ഗപ്രതിരോധം മുതൽ നിരവധി ​ഗുണങ്ങൾ; ഡയറ്റിൽ ഉൾപ്പെടുത്താം ഈ പച്ചക്കറി

Summer Diet: ഹാനികരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 1, 2024, 01:15 PM IST
  • ചർമ്മത്തെ ആരോ​ഗ്യത്തോടെയും തിളക്കത്തോടെയും നിലനിർത്തുന്നതിനും സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തിന് സംരക്ഷണം നൽകുന്നതിനും ബ്രോക്കോളി മികച്ചതാണ്
  • ഇത് കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തുന്നു. ബ്രോക്കോളി കഴിക്കുന്നത് വേനൽക്കാലത്തെ ചർമ്മപ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകും
Broccoli Benefits: ദഹനം, രോ​ഗപ്രതിരോധം മുതൽ നിരവധി ​ഗുണങ്ങൾ; ഡയറ്റിൽ ഉൾപ്പെടുത്താം ഈ പച്ചക്കറി

നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള പച്ചക്കറിയാണ് ബ്രോക്കോളി. വേനൽക്കാലത്ത് ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകും. ചൂട് കൂടുതലുള്ള സമയത്ത് ചർമ്മത്തിന് നിരവധി പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ബ്രോക്കോളി കഴിക്കുന്നത് ച‍ർമ്മത്തിന് കൂടുതൽ സംരക്ഷണം ലഭിക്കാൻ സഹായിക്കും. വേനൽക്കാലത്ത് ബ്രോക്കോളി കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിയാം.

ശരീരത്തിൽ തണുപ്പ് നിലനിർത്തുന്നു: ഉയർന്ന ജലാംശമുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചൂടുള്ള കാലാവസ്ഥയിൽ നിങ്ങളുടെ ശരീരത്തിന് തണുപ്പ് നൽകും. ബ്രോക്കോളിയിൽ 92 ശതമാനം ജലാംശം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ ഊർജം നൽകാനും ഉന്മേഷം നിലനിർത്താനും സഹായിക്കുന്നു.

ആന്റി ഓക്സിഡന്റ് സമ്പുഷ്ടം: ഹാനികരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഈ ആന്റി ഓക്സിഡന്റുകൾ വീക്കം കുറയ്ക്കുകയും വിട്ടുമാറാത്ത വിവിധ രോ​ഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ALSO READ: അത്തിപ്പഴം കഴിച്ചാൽ എന്താണ് ​ഗുണം? ശരീരഭാരം കുറയ്ക്കാൻ ഇങ്ങനെ കഴിക്കണം

ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നു: ചർമ്മത്തെ ആരോ​ഗ്യത്തോടെയും തിളക്കത്തോടെയും നിലനിർത്തുന്നതിനും സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തിന് സംരക്ഷണം നൽകുന്നതിനും ബ്രോക്കോളി മികച്ചതാണ്. ഇത് കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തുന്നു. ബ്രോക്കോളി കഴിക്കുന്നത് വേനൽക്കാലത്തെ ചർമ്മപ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകും.

ദഹനത്തിന് മികച്ചത്: ബ്രോക്കോളിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ​ഗുണം ചെയ്യുന്നു. ദഹനത്തെ പിന്തുണയ്ക്കുന്ന എൻസൈമുകൾ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കുന്നതിനും പോഷകങ്ങൾ ആ​ഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു: ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും പോഷകങ്ങളും വീക്കം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. വേനൽക്കാല ഭക്ഷണക്രമണത്തിൽ ബ്രോക്കോളി ചേർക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. വേനൽക്കാലത്തെ വിവിധ ആരോ​ഗ്യപ്രശ്നങ്ങളിൽ നിന്ന് ഇത് സംരക്ഷണം നൽകും.

ALSO READ: വെറും വയറ്റിൽ പപ്പായ കഴിക്കാം; ഇത്രയുമാണ് ​ഗുണങ്ങൾ

ശരീരത്തിൽ ജലാംശം നിലനിർത്തുന്നു: ബ്രോക്കോളി കഴിക്കുന്നത് വഴി ശരീരത്തിന് ആവശ്യത്തിന് ജലാംശം ലഭിക്കുന്നു. വേനൽക്കാലത്ത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഇത് നിർജ്ജലീകരണം തടയുന്നു. മറ്റ് ആരോ​ഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.

കുടലിന്റെ ആരോ​ഗ്യം: ബ്രോക്കോളിയിൽ നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് കുടലിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ബ്രോക്കോളി കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയയുടെ വളർച്ചയെ സഹായിക്കും. ഇത് വയറുവേദന, ​ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകും.

ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ​ഗുണങ്ങൾ നൽകും. ദഹനം മെച്ചപ്പെടുത്താനും വയറുസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ തടയാനും ഇത് സഹായിക്കും. ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാനും നിർജ്ജലീകരണം തടയാനും ഇത് മികച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News