Black Pepper Quality: അത് കുരുമുളക് ആയിരിക്കില്ല, പക്ഷെ എങ്ങനെ തിരിച്ചറിയാം....

ഒറ്റ നോട്ടത്തിൽ ഇവയുടെ സാമ്യമാണ് ഇതിന് കാരണം. ഇത് കൊണ്ട് തന്നെ വ്യാജ കുരുമുളകും യഥാർത്ഥ കുരുമുളകും തമ്മിൽ വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്.

Written by - Zee Malayalam News Desk | Last Updated : Feb 2, 2024, 05:38 PM IST
  • വ്യാജ കുരുമുളകും യഥാർത്ഥ കുരുമുളകും തമ്മിൽ വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്
  • നിങ്ങൾക്ക് പരിശോധിക്കണമെങ്കിൽ, ആദ്യം കുരുമുളക് മേശപ്പുറത്ത് വയ്ക്കുക
  • കറുത്ത കുരുമുളകിൻറെ ഉപരിതലം മൃദുലമായിരിക്കും
Black Pepper Quality: അത് കുരുമുളക് ആയിരിക്കില്ല, പക്ഷെ എങ്ങനെ തിരിച്ചറിയാം....

'സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്നാണ് കുരുമുളകിനെ വിളിക്കുന്നത്. ഏത് ഭക്ഷണമാണെങ്കിലും അൽപ്പം കുരുമുളക് ഉണ്ടെങ്കിൽ സംഭവം ഉഷാർ. കുരുമുളകിന് ധാരാളം ഔഷധഗുണങ്ങളുണ്ട്, ഇത് ആരോഗ്യത്തിനും ഗുണം ചെയ്യും. എന്നാൽ വിപണിയിൽ പപ്പായ വിത്തുകൾ കുരുമുളക് എന്ന പേരിൽ വിൽക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ എന്ന് ചില വെബ്സൈറ്റുകൾ പറയുന്നു. പപ്പായ വിത്തുകളാണ് ഇതിന് പകരമായി ഉപയോഗിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇവയുടെ സാമ്യമാണ് ഇതിന് കാരണം. ഇത് കൊണ്ട് തന്നെ വ്യാജ കുരുമുളകും യഥാർത്ഥ കുരുമുളകും തമ്മിൽ വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്.

ഒറിജിനലിനെയും വ്യാജനെയും എങ്ങനെ തിരിച്ചറിയാം

നിങ്ങൾക്ക് പരിശോധിക്കണമെങ്കിൽ, ആദ്യം കുരുമുളക് മേശപ്പുറത്ത് വയ്ക്കുക, വിരൽ കൊണ്ട് അമർത്തി നോക്കാം പൊട്ടിയാൽ കുരുമുളക്  വ്യാജമായിരിക്കും. എന്നാൽ യഥാർത്ഥ കുരുമുളക് എളുപ്പത്തിൽ പൊട്ടിപ്പോകില്ല. ഇനി ഇതല്ലെങ്കിൽ കുരുമുളക് യഥാർത്ഥമാണോ വ്യാജമാണോ എന്ന് പരിശോധിക്കാൻ, ആദ്യം വെള്ളത്തിൽ ഇടുക, വ്യാജമായ കുരുമുളക് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും, യഥാർത്ഥ കുരുമുളക് വെള്ളത്തിനടിയിൽ കിടക്കും.

നിറം

കറുത്ത കുരുമുളകിൻറെ ഉപരിതലം മൃദുലമായിരിക്കും. ഇതിനൊരു പ്രത്യേക മണമായിരിക്കും. രുചിയും അൽപ്പം എരിയുന്ന വിധമായിരിക്കും . എന്നാൽ കുരുമുളകിന് പകരമുള്ള പപ്പായ വിത്തുകളുടെ ഉപരിതലം മിനുസമാർന്നതും മൃദുവായതും അണ്ഡാകൃതിയിലുള്ളതുമായിരിക്കും. ഇതിന് തവിട്ട് അല്ലെങ്കിൽ കടും തവിട്ട് നിറവും പച്ച കലർന്ന നിറവുമാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News