പുകവലി ഗർഭധാരണത്തെ എങ്ങിനെ ബാധിക്കും? ഇതാണ് അപകടങ്ങൾ

ഒരു കുഞ്ഞിനെ ആസൂത്രണം ചെയ്യുമ്പോൾ ഒഴിവാക്കണ്ടതും ശ്രദ്ധേക്കേണ്ടതുമായ കാര്യങ്ങളിലൊന്നാണ് പുകവലി

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 03:30 PM IST
  • പുകവലി ഗർഭിണിയാകാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നില്ല
  • ഗർഭിണിയായിരിക്കുമ്പോൾ പുകവലി തുടരുന്നത് നിങ്ങൾക്കും കുഞ്ഞിനും ദോഷകരമാണ്
  • പുകവലിക്കുന്ന സ്ത്രീകൾക്ക് ആർത്തവവിരാമം നേരത്തെ തന്നെ സംഭവിക്കുമെന്ന് ചില പഠനങ്ങൾ
പുകവലി ഗർഭധാരണത്തെ എങ്ങിനെ ബാധിക്കും? ഇതാണ് അപകടങ്ങൾ

അല്ലെങ്കിലെ അപകടം പിന്നെ കൂടുതൽ എന്താണ് എന്ന ചോദ്യമായിരിക്കും? പുകവലിയുടെ ദോഷത്തെ പറ്റി പറയുമ്പോൾ ആദ്യം വരുന്ന കാര്യം. എങ്ങിനെ നോക്കിയാലും പുകവലിക്കുന്നത് മൂലം അപകടമല്ലാതെ മറ്റൊന്നും സംഭവിക്കില്ല.  പുകവലിയും ഗർഭധാരണവുമാണ് പുതിയ വിഷയം.

ഒരു കുഞ്ഞിനെ ആസൂത്രണം ചെയ്യുമ്പോൾ ഒഴിവാക്കണ്ടതും ശ്രദ്ധേക്കേണ്ടതുമായ കാര്യങ്ങളിലൊന്നാണ് പുകവലി. ഇത് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദനക്ഷമതയെ ഒരുപോലെയാണ് ബാധിക്കുന്നത്. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ് എന്നിവ സ്ത്രീകളുടെ അണ്ഡത്തെ നശിപ്പിക്കുകയും പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണത്തെ കുറക്കുകയും ചെയ്യും.

പുകവലി മൂലം ഗർഭാവസ്ഥയിലെ കുഞ്ഞിൻറെ ഓക്സിജൻ വിതരണം തടസ്സപ്പെടും, ഇത് ഗർഭാവസ്ഥയിൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഗർഭധാരണത്തിന് മുമ്പോ ശേഷമോ ഗർഭം അലസൽ, മാസം തികയാതെയുള്ള പ്രസവം, നവാജാത ശിശുക്കളുടെ വൈകല്യങ്ങൾ എന്നിവക്ക് കാരണമാകാം. ഗർഭധാരണം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്ന പ്ലാസന്റയെയും ഗര്ഭപിണ്ഡത്തിന്റെ വളർച്ചയെയും പുകവലി ബാധിച്ചേക്കാം.

മറ്റൊരു വസ്തുത എന്താണെന്നാൽ പുകവലി ഗർഭിണിയാകാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നില്ല . എന്നാൽ ഗർഭിണിയായിരിക്കുമ്പോൾ പുകവലി തുടരുന്നത് നിങ്ങൾക്കും കുഞ്ഞിനും ദോഷകരമാണ്. പുകവലി ഉപേക്ഷിക്കുക എന്നാൽ ഗർഭസ്ഥ ശിശുവിന് കൂടുതൽ ഓക്സിജൻ ലഭിക്കുന്നുവെന്നാണ് അർഥം.പ്രസവ ശേഷം അധികം വൈകാതെ വീണ്ടും പുകവലിച്ചാൽ അതും നിങ്ങളുടെ കുഞ്ഞിനെ ബാധിക്കും. മുലയൂട്ടുന്ന ഘട്ടത്തിലാണ് നിങ്ങൾ പുകവലി തുടങ്ങിയതെങ്കിൽ, മുലയൂട്ടുന്ന സമയത്ത് പുകവലിക്കില്ലെന്ന് ഉറപ്പാക്കുക. 

നിങ്ങൾ പുകവലിക്കുന്ന സമയവും കുഞ്ഞിനെ മുലയൂട്ടുന്ന സമയവും കണക്കാക്കി ഒരു മണിക്കൂറിനെങ്കിലും മാത്രം പുകവലിക്കുക. അതേസമയം പുകവലിക്കുന്ന സ്ത്രീകൾക്ക് ആർത്തവവിരാമം നേരത്തെ തന്നെ സംഭവിക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്തായാലും പുകവലി  എത്രയും വേഗം ഉപേക്ഷിക്കുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News