Onion Benefit: വെയിറ്റ് കുറക്കാം; ഉള്ളി കഴിച്ചാൽ , ഉള്ള കാര്യമാണോ?

ഉള്ളി നാരുകളുടെ നല്ല ഉറവിടം കൂടിയാണ്. 1 കപ്പ് ഉള്ളിയിൽ 3 ഗ്രാം ഫൈബർ ഉണ്ട്. അതുകൊണ്ട് തന്നെ ദൈനംദിന ഭക്ഷണത്തിൽ ധാരാളം ഉള്ളി ഉൾപ്പെടുത്താവുന്നതാണ് (Benefits of Onion)

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 02:36 PM IST
  • ഉള്ളിയിൽ കലോറി വളരെ കുറവാണ്
  • ക്വെർസെറ്റിൻ എന്ന സസ്യ സംയുക്തത്താൽ ഉള്ളി സമ്പുഷ്ടമാണ്
  • ഉള്ളി നാരുകളുടെ നല്ല ഉറവിടം കൂടിയാണ്
Onion Benefit: വെയിറ്റ് കുറക്കാം; ഉള്ളി കഴിച്ചാൽ , ഉള്ള കാര്യമാണോ?

Weight loss Onion Benefit: എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെ കുറിച്ച് നമ്മൾ എപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഇതിൽ വലി. കാര്യമൊന്നുമില്ല. അടുക്കളയിൽ നിന്ന് തന്നെ അതിനൊരു ലളിതമായ മാർഗമുണ്ട്. പറഞ്ഞ് വരുന്നത് ഉള്ളിയെ കുറിച്ചാണ്. ദിവസവും പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി. ഉള്ളി കഴിക്കുന്നതിലൂടെ വളരെ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്നാണ് ചില പഠനങ്ങൾ.

ഉള്ളിയുടെ ഗുണങ്ങൾ

നാരുകളുടെ നല്ല ഉറവിടം- ഉള്ളി നാരുകളുടെ നല്ല ഉറവിടം കൂടിയാണ്. 1 കപ്പ് ഉള്ളിയിൽ 3 ഗ്രാം ഫൈബർ ഉണ്ട്. അതുകൊണ്ട് തന്നെ ദൈനംദിന ഭക്ഷണത്തിൽ ധാരാളം ഉള്ളി ഉൾപ്പെടുത്താവുന്നതാണ്. മാത്രമല്ല, ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഉള്ളിയിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ ഭക്ഷണത്തോടുള്ള ആസക്തി ശമിപ്പിക്കും.

കുറഞ്ഞ കലോറി - ഉള്ളിയിൽ കലോറി വളരെ കുറവാണ്. 1 കപ്പ് അരിഞ്ഞ ഉള്ളിയിൽ 64 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ, അതിനാൽ ഇതൊരു മികച്ച ഒാപ്ഷനാണ്. നല്ല ഉള്ളി തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

പൊണ്ണത്തടി കുറക്കും - ക്വെർസെറ്റിൻ എന്ന സസ്യ സംയുക്തത്താൽ ഉള്ളി സമ്പുഷ്ടമാണ്. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതും ശരീരത്തിന് വേണ്ട ഒന്നാണിത്.

 

കഴിക്കാം ഉള്ളി ജ്യൂസ്

 1 കപ്പ് വെള്ളത്തിൽ ഒരു ഉള്ളി തൊലി കളഞ്ഞിട്ട് തിളപ്പിക്കുക.  ഇത് തണുത്തതിന് ശേഷം 1 കപ്പ് വെള്ളം ചേർത്ത് ഇളക്കുക. ഈ ജ്യൂസ് ഒരു ഗ്ലാസിൽ ഒഴിച്ച് കുടിക്കുക. മികച്ച ഒന്നാണിത്.

ഉള്ളി സൂപ്പ്

ഒരു പാനിൽ 1 ടീസ്പൂൺ എണ്ണയും 2 വെളുത്തുള്ളി അല്ലിയും ചേർത്ത് നന്നായി വഴറ്റുക. ഇതിന് ശേഷം 2 അരിഞ്ഞ ഉള്ളിയും 1/2 കപ്പ് പച്ചക്കറികളും ചേർക്കുക. 2-5 മിനിറ്റ് ഇളക്കി വേവിക്കുക. ഉപ്പും കുരുമുളകും ചേർത്ത് 20 മിനിറ്റ് വേവിക്കുക. നിങ്ങളുടെ വീട്ടിലുണ്ടാക്കുന്ന ഉള്ളി സൂപ്പ് തയ്യാർ.

ഉള്ളിയും വിനാഗിരിയും

ഉള്ളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഉള്ളി വിനാഗിരിയിൽ മുക്കിവയ്ക്കുക. അരിയും പയറും ചേർത്ത് സാലഡായി വിളമ്പുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News