വിളർച്ച തടയാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ...

വിളർച്ച പരിഹരിച്ചില്ലെങ്കിൽ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതടക്കം പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകാം.

Written by - Zee Malayalam News Desk | Last Updated : Apr 6, 2022, 04:58 PM IST
  • പയറുവർഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടും
  • മുട്ട, മത്സ്യം, പച്ചക്കറികള്‍, ഇലക്കറികൾ എന്നിവയും ഇരുമ്പിന്റെ അളവ് ശരീരത്തിൽ വർധിപ്പിക്കുന്നത് സഹായിക്കുന്നവയാണ്
  • ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്
  • ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും
വിളർച്ച തടയാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ...

അനീമിയ അഥവാ വിളർച്ച പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. ശരീരത്തിലെ ഇരുമ്പിന്റെ അഭാവമാണ് വിളർച്ചയുണ്ടാകാൻ കാരണം. ഇരുമ്പിന്റെ അഭാവം മൂലം വിളർച്ച ഉണ്ടാകുകയും പിന്നീട് ഇത് വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. വിളർച്ച പരിഹരിച്ചില്ലെങ്കിൽ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതടക്കം പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകാം.

പയറുവർഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടും. മുട്ട, മത്സ്യം, പച്ചക്കറികള്‍, ഇലക്കറികൾ എന്നിവയും ഇരുമ്പിന്റെ അളവ് ശരീരത്തിൽ വർധിപ്പിക്കുന്നത് സഹായിക്കുന്നവയാണ്. ചീര, ബ്രോക്കോളി തുടങ്ങിയവയില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

ഹീമോ​ഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ദിവസവും ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ബീറ്റ്റൂട്ടിൽ പ്രോട്ടീനുകൾ, കാത്സ്യം, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് ജ്യൂസായി കുടിക്കുന്നതും നല്ലതാണ്. മാതളം കഴിക്കുന്നതും ശരീരത്തിൽ ഹീമോ​ഗ്ലോബിൻ വർധിപ്പിക്കും. മാതളത്തിൽ കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിലും ഇരുമ്പിന്റെ അംശം ധാരാളമായി ഉണ്ട്. അതിനാൽ വിളർച്ച തടയുന്നതിനും ഹീമോ​ഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനും ഈന്തപ്പഴം നല്ലതാണ്.

ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളവർ കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിന് പുറമെ വിറ്റാമിൻ ബി6, ഫോളേറ്റ് എന്നിവയും കാബേജിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അഭാവത്തിൽ ശ്വാസതടസ്സം, പെട്ടെന്നുള്ള ക്ഷീണം, കാലുവേദന, വിശപ്പില്ലായ്മ, ഏകാഗ്രത ഇല്ലായ്മ, മുടികൊഴിച്ചിൽ, അമിതമായ ഹൃദയമിടിപ്പ് എന്നിവ ഉണ്ടാകും. അതിനാൽ ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയാതെ ശ്രദ്ധിക്കേണ്ടതുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News