Benefits Of Papaya: പ്രമേഹരോ​ഗികൾക്ക് പപ്പായ കഴിക്കാമോ? ഇവ അറിഞ്ഞിരിക്കുക

Health Benefits Of Papaya: പഴമായി തന്നെ പപ്പായ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.. ജ്യൂസോ സ്മൂത്തിയോ ആക്കിയാൽ ഈ ഗുണം ലഭിക്കില്ല. 

Written by - Zee Malayalam News Desk | Last Updated : May 15, 2023, 08:46 PM IST
  • ഇവ രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.
  • സമയം എടുത്ത് ​ദഹിക്കുന്നവയും രക്തപ്രവാഹത്തിലേക്ക് പതിയെ ഗ്ലൂക്കോസ് എത്തിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ് പ്രമേഹരോഗികൾക്ക് കൂടുതൽ അനുയോജ്യം.
  • പ്രമേഹരോ​ഗികളെ സംബന്ധിച്ച് ധൈര്യത്തിൽ കഴിക്കാവുന്ന ഒരു പഴമാണ് പപ്പായ.
Benefits Of Papaya: പ്രമേഹരോ​ഗികൾക്ക് പപ്പായ കഴിക്കാമോ? ഇവ അറിഞ്ഞിരിക്കുക

ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന ഒരു രോ​ഗമാണ് പ്രമേഹം. മാറിയ ജീവിതശൈലിയും ഭക്ഷണക്രമവും തന്നെയാണ് അതിന്റെ പ്രധാന കാരണം. പ്രമേഹം നിയന്ത്രിക്കാൻ ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണക്രമവും അത്യാവശ്യമാണ്. കൊഴുപ്പും കലോറിയും കുറഞ്ഞതും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണമാണ് പ്രമേഹരോ​ഗികൾ പ്രധാനമായും അവരുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്. പഴവും പച്ചക്കറികളും എല്ലാം മിതമായ രീതിയിൽ കഴിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.

സമയം എടുത്ത് ​ദഹിക്കുന്നവയും  രക്തപ്രവാഹത്തിലേക്ക് പതിയെ ഗ്ലൂക്കോസ് എത്തിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ് പ്രമേഹരോഗികൾക്ക് കൂടുതൽ അനുയോജ്യം.നേരെ മറിച്ച് വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർത്തുന്ന റിഫൈൻഡ് കാർബോഹൈഡ്രേറ്റും സാച്ചുറേറ്റഡ് കൊഴുപ്പും അധികമുള്ള ഭക്ഷണം ഒഴിവാക്കുകയും വേണം. അതേസമയം പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുമ്പോൾ നന്നായി ശ്രദ്ധിക്കണം. കാരണം ഇവ പ്രമേഹരോ​ഗികളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും. എന്നാൽ പ്രമേഹരോ​ഗികളെ സംബന്ധിച്ച് ധൈര്യത്തിൽ കഴിക്കാവുന്ന ഒരു പഴമാണ് പപ്പായ.   

ALSO READ: ഏകാന്തത അനുഭവപ്പെടുന്നുവോ? മറി കടക്കാൻ ഇവ ശീലമാക്കാം

1. ഗ്ലൈസിമിക് സൂചിക കുറഞ്ഞിരിക്കുന്നതിനാൽ പപ്പായ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തില്ല. 

2. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ, കൈമോപപ്പെയ്ൻ എന്നീ എൻസൈമുകൾ കാർബോഹൈഡ്രേറ്റും പ്രോട്ടീനും കൊഴുപ്പുമെല്ലാം എളുപ്പം ദഹിക്കുന്ന രൂപത്തിലാക്കി മാറ്റും. ഇതു മൂലം പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയരാതിരിക്കാൻ സഹായിക്കുകയും ചെയ്യും. 

3. പപ്പായയിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗീരണം ചെയ്യപ്പെടുന്ന പ്രക്രിയയുടെ വേ​ഗത കുറയ്ക്കുന്നു. വയറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന പപ്പായ മലബന്ധത്തിനും പരിഹാരമാണ്. ഇതും പ്രമേഹ രോഗികളെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

4. വൈറ്റമിൻ സി, വൈറ്റമിൻ എ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ പപ്പായ പ്രമേഹവുമായി ബന്ധപ്പെട്ട രോഗസങ്കീർണതകളായ ഹൃദ്രോഗം, കാഴ്ച പ്രശ്‌നം, വൃക്ക നാശം എന്നിവയുടെ സാധ്യതയും കുറയ്ക്കുന്നു. 

പഴമായി തന്നെ പപ്പായി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ജ്യൂസോ സ്മൂത്തിയോ ആക്കിയാൽ ഇതിൽ അധിക പഞ്ചസാര ചേരാൻ സാധ്യതയുണ്ട്. അധികം പഴുക്കാത്തതും നേരിയ മധുരമുള്ളതും കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണ്. ഇതിനു പുറമേ ജിഐ കുറവുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. സരസഫലങ്ങൾ,  ചെറി, ആപ്പിൾ, ഓറഞ്ച്, കിവി, അവോക്കാഡോ എന്നിവയും ഉൾപ്പെടുത്താം.

പ്രമേഹരോ​ഗികളെ സംബന്ധിച്ച് ഭക്ഷണ കാര്യത്തിൽ എപ്പോഴും ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. മുട്ട, ബദാം എന്നിവയെല്ലാം ഒരു നിശ്ചിത അളവിൽ കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീൻ, നല്ല കൊഴുപ്പ്, നാരുകൾ എന്നിവയും കുറഞ്ഞ കാർബോഹൈഡ്രേറ്റും അടങ്ങിയ ബദാം ഉയർന്ന രക്തത്തിലെ പഞ്ചസാരയുള്ള ആളുകൾക്ക് ഒരു മികച്ച ഭക്ഷണമാണ്.  അവയ്ക്ക് രക്തത്തിലെ പഞ്ചസാര കുറയ്ക്കാനുള്ള കഴിവുണ്ടെന്നാണ് പഠനം. അതുപോലെ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് മുട്ട സഹായകരമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

മുട്ട ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. മുട്ടകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. അതിന്റെ മഞ്ഞക്കരുവിൽ മിക്ക പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതു പോലെ പാലക്ക് ചീര പ്രമേഹത്തെ നിയന്ത്രിക്കാൻ മികച്ചതാണ്. ഈ ഇലക്കറിയിൽ പാകം ചെയ്ത ഒരു കപ്പിൽ വെറും 21 കലോറി മാത്രമാണുള്ളത്. കൂടാതെ രക്തത്തിലെ പഞ്ചസാരയ്ക്ക് അനുയോജ്യമായ മഗ്നീഷ്യവും നാരുകളും അടങ്ങിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News