Belly Fat Loss Tips: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ 2 പാനീയങ്ങൾ കുടിക്കൂ, വയറിലെ കൊഴുപ്പ് ഉരുകും

Belly Fat Loss Tips: അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്.  വയറിലെ കൊഴുപ്പ്  കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് പാനീയങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.  

Written by - Ajitha Kumari | Last Updated : Nov 27, 2021, 02:31 PM IST
  • അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ?
  • ഈ രണ്ട് പാനീയങ്ങൾ വളരെ നല്ലതാണ്
  • ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്നാണ് ശരീരഭാരം കുറയ്ക്കുക എന്നത്
Belly Fat Loss Tips: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ 2 പാനീയങ്ങൾ കുടിക്കൂ, വയറിലെ കൊഴുപ്പ് ഉരുകും

Belly Fat Loss Tips: ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്നാണ് ശരീരഭാരം കുറയ്ക്കുക എന്നത്. പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നത്.  വയറ് ഉന്തിയിരിക്കുന്നത് ശരിക്കും ആൾക്കാർക്ക് നാണക്കേട് തന്നെയാണ്.   കാരണം അത് അവരുടെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്നു എന്നത് തന്നെയാണ്.  മാത്രമല്ല പലപ്പോഴും വയറ്റിൽ കെട്ടികിടക്കുന്ന കൊഴുപ്പ് കാരണം ജീൻസ് ഫിറ്റിംഗും ശരിയാകില്ല.

പ്രശസ്ത ആയുർവേദ ഡോക്ടറായ അബ്രാർ മുൾട്ടാനി പറയുന്നതനുസരിച്ച് വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ, നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലുള്ള ശ്രദ്ധ എന്നിവ അത്യാവശ്യമാണ്.  കാരണം നിങ്ങളുടെ മെറ്റബോളിസം മികച്ചതാണെങ്കിൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും കഴിയും.

Also Read: Lemon For Weight Lose: വയറിലെ കൊഴുപ്പ് കളയാൻ ഒറ്റ നാരങ്ങ മതി, ദിവസങ്ങൾക്കുള്ളിൽ അറിയാം വ്യത്യാസം!

വയറ്റിലെ കൊഴുപ്പും ശരീരഭാരം കുറയ്ക്കലും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (Why is belly fat and weight loss important?)

പൊണ്ണത്തടി നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ എത്രയും വേഗം അത് കുറയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാരണം പൊണ്ണത്തടി ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഹൃദ്രോഗ സാധ്യതയും ടൈപ്പ്-2 പ്രമേഹവും വർദ്ധിപ്പിക്കുന്നു.

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള നുറുങ്ങുകൾ (belly fat loss tips)

1. മല്ലി, നാരങ്ങ, വെള്ളരിക്ക (Coriander, Lemon and Cucumber)

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ പാനീയം വളരെ ഫലപ്രദമാണ്. ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ഈ മൂന്ന് സാധനങ്ങൾ പൊതുവെ എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുന്നതാണ് അല്ലെ.  ഇനി ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം... 

Also Read: 30 വയസ് കഴിഞ്ഞ പുരുഷന്മാര്‍ ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അവശ്യമുള്ള സാധനങ്ങൾ

തൊലികളഞ്ഞതും അരിഞ്ഞതുമായ വെള്ളരിക്ക
നാരങ്ങ നീര്
മല്ലിയില
അര കപ്പ് വെള്ളം

ഉണ്ടാക്കേണ്ട വിധം

>> ഇവയെല്ലാം മിക്‌സിയിൽ ഇട്ട് അടിച്ച് ജ്യൂസാക്കുക.
>> ഇതിലേക്ക് രുചിക്കനുസരിച്ച് നാരങ്ങയും ചേർക്കാം.
>> അതിനുശേഷം ഇത് കുടിക്കാം

ഉപയോഗം: -   ഈ ജൂസിൽ തടി കുറയ്ക്കാനുള്ള എല്ലാ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയിൽ  സീറോ ഫാറ്റ് അടങ്ങിയിട്ടുണ്ട് മാത്രമല്ല കലോറിയുമില്ല. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വളരെ നല്ലതാണ്.  മല്ലി ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആയതിനാൽ ഇത് ഉത്തമമാണ്. ഒപ്പം ഈ ജ്യൂസ് വിറ്റാമിൻ എ, ബി, സി, കെ എന്നിവയാൽ സമ്പന്നമാണ്. ഇത് രാത്രിയിൽ കുടിക്കുന്നതാണ് ഉത്തമം. 

Also Read: Belly Fat Loss Tips: വയറിലെ കൊഴുപ്പ് ഉരുകും വെണ്ണപോലെ! ഉലുവ ഇപ്രകാരം കഴിച്ചാൽ മതി

2. ഇഞ്ചി ചായ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു (Ginger tea reduces belly fat)

അവശ്യമുള്ള സാധനങ്ങൾ

1/2 ടീസ്പൂൺ നുറുക്കിയ ഇഞ്ചി
ഒരു കപ്പ് വെള്ളം
ഒരു ടീസ്പൂൺ തേൻ
ഒരു സ്പൂൺ നാരങ്ങ നീര്

ഉണ്ടാക്കേണ്ട വിധം

>> ഒരു കപ്പ് വെള്ളത്തിൽ ഇഞ്ചി ഇട്ട് നന്നായി തിളപ്പിക്കുക 
>>ഇതിനെ അരിച്ചെടുത്ത് അതിൽ തേനും നാരങ്ങയും കലർത്തി കുടിക്കുക.

ഉപയോഗം:  ഈ ചായ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. അത്താഴത്തിന് ശേഷം നിങ്ങൾക്ക് വയറു നിറഞ്ഞുപോയി എന്ന് തോന്നുന്നുവെങ്കിൽ  നിങ്ങൾ നിർബന്ധമായും ഒരു ഇഞ്ചി ചായ കുടിക്കണം. ഇത് വയറ്റിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.  

Also Read: Benefits Of Eating Apple: ഒരു ആപ്പിൾ ദിനവും കഴിക്കൂ ലഭിക്കും ഈ 10 ഗുണങ്ങൾ

നിങ്ങളുടെ ദഹനത്തിന്റെ വ്യവസ്ഥ നിങ്ങൾ ശ്രദ്ധിക്കുമ്പോൾതന്നെ നിങ്ങളുടെ ഭാരം പെട്ടെന്ന് പെട്ടെന്ന് കുറയാൻ തുടങ്ങും. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും പുറത്തുവരും. ഉറങ്ങുന്നതിനുമുമ്പ് ഇത് കുടിക്കുന്നത് വളരെ ഫലം നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News